ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലീഗിലെ 40 മത്തെ മത്സരത്തിൽ സൺ രൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്.ടോസ് നേടിയ സൺ രൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഐഡൻ മാർക്രം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
ക്യാപ്റ്റന്റെ തീരുമാനം കാത്തു കൊണ്ട് തന്നെ ഹൈദരാബാദ് ബാറ്റർമാർ ബാറ്റ് വീശി.യുവ താരം അഭിഷേക് ശർമ ഹൈദരാബാദിന് തകർപ്പൻ തുടക്കം നൽകി.36 പന്തിൽ 67 റൺസ് അഭിഷേക് ശർമ സ്വന്തമാക്കിയത്. അഭിഷേകിന്റെ തുടക്കവും ക്ലാസന്റെ ഫിനിഷിങ് കൂടിയായപ്പോ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് സ്വന്തമാക്കി.ക്ലാസൻ 27 പന്തിൽ 53 റൺസാണ് സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ വാർണറിനെ നഷ്ടമായി. എന്നാൽ ഇപ്പോൾ ചർച്ചയാക്കുന്നത് സൺ രൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്ക്സ് നടത്തിയ ഒരു അസാമാന്യ ഫീൽഡിങ് പ്രകടനമാണ്
.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്ന മിച്ചൽ മാർഷിന്റെ ബാറ്റിൽ നിന്ന് പിറന്ന ഒരു സിക്സർ എന്ന് ഉറപ്പിച്ച ഒരു ഷോട്ടാണ് അസാമാന്യമായ രീതിയിൽ ബ്രൂക്ക്സ് സ്വന്തമാക്കിയത്. ഡൽഹി ഇന്നിങ്സിന്റെ ഒൻപതാമത്തെ ഓവറിലാണ് സംഭവം. മാർക്കണ്ടേ എറിഞ്ഞ ഓവറിലെ ആദ്യത്തെ പന്തിൽ മാർഷ് ഒരു ലോഫ്റ്റഡ് ഷോട്ട് അടിക്കുന്നു. എന്നാൽ സിക്സ് പ്രതീക്ഷിച്ച മാർഷിന്റെ ഷോട്ട് അസാമാന്യമായ രീതിയിൽ ബ്രൂക്ക്സ് ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കിയേ ശേഷം ബൗണ്ടറി രക്ഷപ്പെടുത്തുന്നു.