ഒരു ബാറ്ററുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സെഞ്ച്വറി തികയ്ക്കുക എന്ന് ഉള്ളത് തന്നെയാണ്. എന്നാൽ 99 റൺസിന് പുറത്താകുന്ന ബാറ്റർമാരെയും ആദ്യ ഇന്നിങ്സിൽ ഓവർ തീർന്നത് മൂലം സെഞ്ച്വറി നേടാൻ കഴിയാതെ പോയ ബാറ്റർമാരെയും നമുക്ക് കാണാം. ഈ സീസണിൽ ശിഖർ ധവാൻ സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെ നേടിയ 99 റൺസ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.
എന്നാൽ രണ്ടാമത്തെ ഇന്നിങ്സ് ബാറ്റ് ചെയ്തു. റൺസ് പിന്തുടർന്ന് 98 ലും 99 ലും ഒക്കെ പുറത്താവാതെ നിന്ന് കളിക്കാരെ നമ്മൾ കണ്ടിട്ട് ഉണ്ട്. ബാറ്റർ ഈ സ്കോറുകളിൽ നിൽകുമ്പോൾ വൈഡും നോ ബോളും എറിഞ്ഞു മത്സരം എതിർ ടീം വിജയിപ്പിച്ചു കൊടുക്കുന്ന കാഴ്ച ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്.പണ്ട് ഇതേ രീതിയിൽ ഗെയ്ൽ സെഞ്ച്വറിക്ക് അരികെ നിൽകുമ്പോൾ വൈഡ് എറിഞ്ഞ ഇക്ബാൽ അബ്ദുള്ളയോട് കോർത്ത കോഹ്ലിയെയും ഐ പി എൽ ആരാധകർ മറന്നു കാണില്ല.
ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡർസും തമ്മിലുള്ള മത്സരത്തിൽ നടന്നത്.രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 43 പന്തിൽ 3 റൺസ് ആണ് വേണ്ടത്.94 റൺസുമായി ജെയ്സവാൾ നോൺ സ്ട്രൈക്ക് എൻഡിൽ. നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ വേണ്ടി സ്ട്രൈക്കിൽ. കൊൽക്കത്ത ബൗളേർ സുയാഷ് ശർമ വൈഡ് ലെങ്ത്തിലേക്ക് പന്ത് എറിയുന്നു. എന്നാൽ സഞ്ജു കേറി വന്ന് ഡെലിവറി പ്രതിരോധിക്കുന്നു. അടുത്ത ഓവറിന്റെ ആദ്യത്തെ പന്തിൽ തന്നെ ജെയ്സവാൾ ബൗണ്ടറി നേടി രാജസ്താനെ വിജയത്തിലേക്ക് എത്തിച്ചുവെങ്കിലും 98 റൺസെ സ്വന്തമാക്കാൻ കഴിഞ്ഞോളു.