Categories
Uncategorized

ഹൈ ഫുൾടോസിൽ പുറത്തായി ഡേവിഡ്; അമ്പയറുടെ തീരുമാനം എതിരായോ.. വീഡിയോ കാണാം

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ പ്ലേഓഫിലെ എലിമിനേറ്റർ മത്സരത്തിൽ മുംബൈയ്ക്കെതിരെ ലഖ്നൗവിന് 183 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ്, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുക്കുകയായിരുന്നു.

41 റൺസെടുത്ത ഗ്രീനും 33 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ടോപ് സ്കോറർമാർ. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഇംപാക്ട് പ്ലെയർ നേഹാൽ വാധേരയുടെ(12 പന്തിൽ 23) ഇന്നിങ്സും നിർണായകമായി. ലഖ്നൗ നിരയിൽ പേസർ നവീൻ ഉൾ ഹഖ് നാല് വിക്കറ്റുമായി തിളങ്ങി.

മത്സരത്തിൽ മുംബൈ ഓൾറൗണ്ടർ ടിം ഡേവിഡ് പുറത്തായത് വിവാദമായിരിക്കുകയാണ്. 13 പന്തിൽ 13 റൺസെടുത്ത അദ്ദേഹം, യാഷ് താക്കൂർ എറിഞ്ഞ പതിനേഴാം ഓവറിന്റെ മൂന്നാം പന്തിലാണ് പുറത്താകുന്നത്. ഫുൾടോസ് പന്തിൽ സിക്സ് അടിക്കാൻ ശ്രമിച്ചപ്പോൾ ലോങ് ഓൺ ബൗണ്ടറിയിൽ ക്യാച്ചായി മടങ്ങുകയായിരുന്നു.

എന്നാൽ അരക്കെട്ടിനു മുകളിൽ വന്ന പന്ത് നോബോൾ ആണെന്ന ആവശ്യവുമായി ഡേവിഡ് നിലയുറപ്പിച്ചതോടെ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. പക്ഷേ, റീപ്ലേ കണ്ടപ്പോൾ അദ്ദേഹം അല്പം മുട്ടുമടക്കി നിന്നിരുന്നതുകൊണ്ട്, അത് നോബോൾ അല്ലെന്നായിരുന്നു തേർഡ് അമ്പയറുടെ വിധി. പവലിയനിലേക്ക് മടങ്ങുന്ന സമയത്ത് അമ്പയർ ബ്രൂസ് ഓക്‌സിൻഫോർഡിനോട് പിറുപിറുത്തുകൊണ്ടാണ് ഡേവിഡ് പോയത്.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *