ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റാൻസിനെ ക്വാളിഫർ രണ്ടിൽ ആര് നേരിടുമെന്ന് അറിയാൻ വേണ്ടി ഇപ്പോൾ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും ലക്കനൗ സൂപ്പർ ജയന്റ്സും മത്സരിക്കുകയാണ്. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. മുംബൈ ഇന്ത്യൻസ് അവസാനമായി കിരീടം നേടുമ്പോൾ മുംബൈ നിരയിലെ പ്രധാന സാനിധ്യമായ ക്രുനാലാണ് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ നായകൻ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു മുംബൈ ഇന്ത്യൻസിന് വേണ്ടി മധ്യ നിരയിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സൂര്യകുമാറും ഗ്രീനും അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ യുവ താരം നേഹൽ വദേരെയും കൂടി 20 ഓവറിൽ 182 റൺസ് സ്വന്തമാക്കി. ഈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യയുടെ പ്രവർത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ ഇരുപതാമത്തെ ഓവർ, യാഷ് താക്കൂറാണ് ലക്കനൗവിന് വേണ്ടി പന്ത് എറിയുന്നത്.നേഹലാണ് ക്രീസിൽ. ഓവറിൽ ആദ്യ മൂന്നു പന്തുകളിൽ ഒരു സിക്സും ഫോറും നേഹൽ വദേരെ സ്വന്തമാക്കി കഴിഞ്ഞു. നാലാമത്തെ പന്തിൽ ഒരിക്കൽ കൂടി വൈഡ് യോർക്കർ ഡെലിവറി നേഹൽ വദേരെ ബൗണ്ടറി നേടുന്നു. ഇത് കണ്ട് ദേഷ്യപെട്ട് കൊണ്ട് ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യ ലക്കനൗവിന്റെ യുവ താരം യാഷ് താക്കൂറിന്റെ അടുക്കൽ എത്തുന്നു.ഓവറിന്റെ അവസാന പന്തിൽ വദേര താകൂറിന് മുന്നിൽ തന്നെ വീഴുന്നു.