വിരാട് കോഹ്ലിയുടെ ബാംഗ്ലൂറിനെതിരെ സെഞ്ച്വറി, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി, എന്നാൽ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ വീണ്ടും തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് കാഴ്ച വെക്കാൻ കഴിയാതെ ശുഭമാൻ ഗിൽ ഒരിക്കൽ കൂടി മടങ്ങി. അതും ചെന്നൈ സൂപ്പർ കിങ്സിന്റെ സാക്ഷാൽ തലയുടെ മിന്നൽ സ്റ്റമ്പ്പിങ്ങിന് മുന്നിൽ.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ തന്നെ ഗില്ലും സാഹയും മികച്ച രീതിയിൽ തുടങ്ങി. ഗില്ലിനെ പുറത്താക്കാനുള്ള സുവർണവസരം ചാഹാർ നഷ്ടപെടുത്തി. മുംബൈ ഇന്ത്യൻസിനെതിരെ ലഭിച്ച അവസരം മുതലെടുത്തു സെഞ്ച്വറി നേടിയ ഗിൽ ഒരിക്കൽ കൂടി തന്റെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് ഓരോ ക്രിക്കറ്റ് ആരാധകർക്കും തോന്നി തുടങ്ങി. ഇനി എന്തെങ്കിലും സ്പെഷ്യൽ സംഭവിച്ചലെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരകെ വരാൻ സാധിക്കു.
ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജയേ ബൗൾ ഏല്പിക്കുന്നു.ഏഴാമത്തെ ഓവറിലെ അവസാനത്തെ പന്ത്, ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിൽ ഒരു ഫുൾ ലെങ്ത് ഡെലിവറി. ഗിൽ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ഗില്ലിന് പന്തിന്റെ ലൈൻ നഷ്ടപെടുന്നു.ബോൾ ധോണിയുടെ കയ്യിൽ. പതിവ് പോലെ തന്നെ മിന്നൽ സ്റ്റമ്പിങ്ങുമായി ധോണി ഗില്ലിനെ പുറത്താകുന്നു. മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ തിരകെ കൊണ്ട് വന്നു.