Categories
Uncategorized

ആദ്യം ബാറ്റുകൊണ്ട് പൂണ്ടുവിളയാട്ടം; ശേഷം പന്തുകൊണ്ട് സംഹാരതാണ്ഡവം.. മാച്ച് ഹൈലൈറ്റ്സ് വീഡിയോ കാണാം

രണ്ട് ദിവസം നീണ്ടുനിന്ന ഒരു ഇന്ത്യ പാക്കിസ്ഥാൻ ഏകദിന പോരാട്ടത്തിന് ഒടുവിൽ പരിസമാപ്തി. ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ മത്സരത്തിൽ, 228 റൺസിൻ്റെ കൂറ്റൻ വിജയവുമായി ടീം ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഫീൽഡിൽ പരുക്കേറ്റ നസീം ഷായും ഹാരിസ് റൗഫും ബാറ്റിങ്ങിന് ഇറങ്ങിയില്ല.

നേരത്തെ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിൻ്റെയും ഇന്നിങ്സ്, ഇന്ത്യയെ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എടുക്കാൻ സഹായിച്ചു. ഇന്ത്യക്കായി ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും തലേന്ന് അർദ്ധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തി കളി തടസ്സപ്പെട്ടത്. അതോടെയാണ് മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച തുടരാൻ തീരുമാനിച്ചത്.

പാക്ക് ബോളർമാർക്ക് യാതൊരു പ്രതീക്ഷയും നൽകാതെ മികച്ച ബാറ്റിംഗ് പ്രകടനമാണ് കോഹ്‌ലിയും രാഹുലും കാഴ്ചവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പരുക്കുമാറി തിരിച്ചെത്തിയ രാഹുൽ ഒരു സെഞ്ചുറിയോടെ ത്തന്നെ തിരിച്ചുവരവ് ഗംഭീരമാക്കി. ലോകകപ്പ് മുന്നിൽനിൽക്കെ ടീം ഇന്ത്യക്ക് ഇത് മികച്ച കാര്യമാണ്. മാത്രമല്ല, അദ്ദേഹം വിക്കറ്റ് കീപ്പറായി നിൽക്കുകയും ചെയ്തു. 122 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 13000 റൺസ് പിന്നിടുന്ന താരവുമായി അദ്ദേഹം.

മാച്ച് ഹൈലൈറ്റ്സ് വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *