ക്യാച്ചുകളാണ് പല ക്രിക്കറ്റ് മത്സരങ്ങളേയും മനോഹരമാക്കുന്നത്. ഇതേ ക്യാച്ചുകൾ തന്നെയാണ് ഓരോ ക്രിക്കറ്റ് മത്സരങ്ങളും ഏറ്റവും മികച്ചതാകുന്നത്. ഇപ്പോൾ അത്തരത്തിലുള്ള ഒരു ക്യാച്ച് സംഭവിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിന്റെ 13 മത്തെ എഡിഷനിൽ.
2023 ഏകദിന ലോകക്കപ്പിലെ 16 മത്തെ മത്സരം. അഫ്ഗാനിസ്ഥാൻ ന്യൂസിലാണ്ടിനെ നേരിടുന്നു. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ തുടക്കത്തിൽ ഗുർബാസിനെയും ഇബ്രാഹിമിനെയും നഷ്ടമായി.
ഓവർ 13.6, കിവീസ് ബൗളേർ ലോക്കി ഫെർഗുസൺ ഒരു ഷോർട്ട് ബോൾ അഫ്ഗാൻ നായകൻ ഷാഹിദിക്ക് നേരെ എറിയുന്നു.അദ്ദേഹം അത് പുൾ ചെയ്യുന്നു.എന്നാൽ അസാമാന്യ വിധം സാന്റ്നർ ഒരൊറ്റ കൈകൊണ്ട് പന്ത് തന്റെ കൈപിടിയിൽ ഒതുക്കുന്നു.29 പന്തിൽ 8 റൺസുമായി ഷാഹിദി പുറത്തേക്ക്.