Categories
Uncategorized

കൊൽക്കത്തയിലേക്ക് വരവ് അറിയിച്ചു സാൾട്ട്, ജാൻസനെ ഹാട്ട്രിക്ക് സിക്സിനും പായിച്ചു, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസണിലെ മൂന്നാമത്തെ മത്സരത്തിൽ കൊൽക്കത്ത ഹൈദരാബാദിനേ നേരിടുകയാണ്. ഹൈദരാബാദ് പുതിയ നായകന്റെ കീഴിലാണ് കളത്തിൽ ഇറങ്ങിയത്. കമ്മീൻസാണ് ഹൈദരാബാദ് നായകൻ.

ടോസ് നേടിയ ഹൈദരാബാദ് നായകൻ കമ്മിൻസ് ബൌളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഫിൽ സാൾട്ടിന്റെ ബാറ്റിംഗ് മികവാണ് കാണുന്നത്. ജാൻസ്നെ ഒരു ഓവറിൽ മൂന്നു സിക്സറാണ് അദ്ദേഹം പറത്തിയത്..

കൊൽക്കത്ത ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ. ജാൻസനാണ് ബൗളേർ.ഓവറിലെ മൂന്നാമത്തെ പന്ത് ഒരു ലെങ്ത് ബോൾ. പോയിന്റിന് മുകളിലൂടെ സിക്സർ.അടുത്ത പന്തും ലെങ്ത് ബോൾ. അതെ ഫലം. പോയിന്റിന് മുകളിലൂടെ വീണ്ടും സിക്സർ.അഞ്ചാമത്തെ പന്തിൽ എക്സ്ട്രാ കവറിലൂടെ ഹാട്ട്രിക്ക് സിക്സും അദ്ദേഹം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *