Categories
Uncategorized

ഈഡൻ ഗാർഡൻസിൽ റസ്സൽ ഷോ, ഇരയായി മാർക്കണ്ടേ, വീഡിയോ ഇതാ..

കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ ഏറ്റവും മികച്ച താരമാണ് ആൻഡ്രേ റസ്സൽ. കൊൽക്കത്തക്ക് വേണ്ടി കിരീടങ്ങൾ നേടിയ അദ്ദേഹം പല തവണ കൊൽക്കത്തക്ക് വേണ്ടി തന്റെ ഓൾ റൗണ്ട് മികവ് പുറത്തെടുത്തിട്ടുണ്ട്. മാത്രമല്ല റസ്സൽ എന്ന ബാറ്റർ ഏത് ഒരു ടീമിന്റെയും സ്വപ്നം തന്നെയാണ്

.17 മത്തെ ഐ പി എൽ സീസണിലും റസ്സൽ തന്നെയാണ് താരം. ഹൈദരാബാദ് ബൗളേർമ്മാരെ ഈഡൻ ഗാർഡൻസിൽ ഗാലറിയിലേക്ക് പായിക്കുകയാണ് റസ്സൽ ഇപ്പോൾ.മാർക്കണ്ടേയാണ് റസ്സലിന്റെ ഇന്നത്തെ ഇര.

കൊൽക്കത്ത ഇന്നിങ്സിന്റെ 16 മത്തെ ഓവർ. ആദ്യത്തെ പന്ത് ഒരു സ്ലോഗ് സ്വീപ്. പന്ത് 91 മീറ്റർ അകലെ സിക്സ്.അടുത്ത രണ്ട് പന്തുകൾ ഡോട്ട്. നാലാമത്തെ പന്ത് വീണ്ടും സ്വീപ്. ഈ തവണ ചെന്ന് പതിച്ചത് 102 മീറ്റർ അകലെ.അഞ്ചാമത്തെ പന്തിൽ വീണ്ടും സിക്സ്.. വീഡിയോ ചുവടെ ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *