Categories
Uncategorized

ഇറങ്ങി ആദ്യ ബോളിൽ തന്നെ സിക്സ്, അതും റാഷിദ് ഖാനെ, 8 കോടിയുടെ മുതൽ ഒരൊന്നൊന്നര പൊളി ; വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഗുജറാത്ത് ടൈറ്റാൻസിന് 207 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 51 റൺസ് നേടിയ ശിവം ദുബായാണ് ചെന്നൈയുടെ ടോപ് സ്കോർ.

എന്നാൽ ചെന്നൈയുടെ ഇനിംസിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് 20 കാരനായ സമീർ റിസ്വി.ലോകോത്തര സ്പിൻ ബോളർ റാഷിദ് ഗാനെ തൻറെ അരങ്ങേറ്റ ഇൻസിൽ തന്നെ രണ്ടു കൂറ്റൻ സിക്സുകൾ താരം പറത്തി.എട്ടര കോടിക്ക് ചെന്നൈ രിസ്വിയെ ലേലത്തിൽ പിടിച്ചത് വെറുതെയല്ല എന്ന് ഈ ഒറ്റ ഇന്നിഗ്സിലൂടെ മനസ്സിലായി.വെറും ആറ് പന്തിൽ 14 റൺസ് നേടി പുറത്തായ താരത്തെ ഗാലറിയും ചെന്നൈ ഡ്രസിങ് റൂമും വൻ കയ്യടിയോടെയാണ് സ്വീകരിച്ചത്.റിസ്വി യുടെ തകർപ്പൻ ഇന്നിംഗ്സിന്റെ വീഡിയോ കാണാം

Categories
Uncategorized

ക്യുടെസ്റ്റ് വീഡിയോ ഓഫ് ദി ഡേ.അനുഷ്കയോടും കുഞ്ഞുങ്ങളോടും ഗ്രൗണ്ടിൽ ഫോണിലൂടെ സംസാരിച്ചു കോലി.മനോഹരമായ ആ വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ ഇന്നലെ നടന്ന ബാംഗ്ലൂർ പഞ്ചാബ് മത്സരത്തിൽ പഞ്ചാബിനെ മറികടന്ന് ബാംഗ്ലൂരിന് നാലു വിക്കറ്റ് ജയം.77 റൺസ് എടുത്ത വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്.കഴിഞ്ഞ രണ്ട് മാസം ആയി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അവധിയെടുത്തു തൻറെ കുടുംബത്തോടൊപ്പം ചെലവഴിച്ച് ഐപിഎല്ലിലൂടെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് കോലി.സ്വന്തം കുടുംബത്തോടുള്ള താരത്തിന്റെ അറ്റാച്ച്മെന്റ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്

അത്തരത്തിൽ ഉള്ള ഒരു സംഭവത്തിന് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മാൻ ഓഫ് ദി മാച്ച് ട്രോഫി നേടിയ ശേഷം കോലി മൈതാനത്തിന്റെ ഒരു ഭാഗത്തേക്ക് മാറിനിന്ന് തൻറെ കുടുംബത്തോട് ഫോൺ ചെയ്യുന്നത് കാണാമായിരുന്നു. ഭാര്യക്കും മക്കൾക്കും ഫ്ളയിങ് കിസ്സ് കൊടുക്കുന്നതും കുഞ്ഞുങ്ങളോട് കുസൃതിയോടെ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഭാര്യ അനുഷ്ക ശർമയെയും രണ്ടു കുട്ടികളെയും അദ്ദേഹം എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്ന് ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്.രസകരമായ ആ വൈറൽ വീഡിയോ ഇതാ

Categories
Uncategorized

കുമ്പിടിയാ കുമ്പിടി.. രണ്ട് ധവാനെ കണ്ട് ചിരിയടക്കാൻ കഴിയാതെ കോലി. അപരനെ കണ്ട് അമ്പരന്ന് ധവാനും.വൈറൽ വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റ് ആറാം മത്സരത്തിൽ പഞ്ചാബിനെ അടിമറിച്ച് ബാംഗ്ലൂരിന് നാലു വിക്കറ്റ് ജയം.177 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ഇന്നിഗ്സിൻ്റ സഹായത്തോടെ ബാംഗ്ലൂർ മറികടന്നു.

45 റൺസ് എടുത്തു പഞ്ചാബിന്റെ ടോപ് സ്കോറർ ആയ ശിഖർ ധവാന്റെ ഇന്നിംഗ്സ് ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും മറ്റൊരു കാര്യം കൊണ്ട് കൂടി അദ്ദേഹം ഏവരുടെയും ശ്രദ്ധ കേന്ദ്രമായി. രൂപ സാദൃശ്യം കൊണ്ട് കാണികളിൽ ഒരാൾ ധവാനെ ഗ്യാലറിയിൽ നിന്നും അനുകരിക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽ പ്പെട്ട വിരാട് കോലി പൊട്ടിച്ചിരിക്കുന്നതും ഒറിജിനൽ ധവാൻ അമ്പരന്ന് നിൽക്കുന്നതുമായ വീഡിയോകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ധവാൻ്റെ ഡ്യൂപ്പും താരങ്ങളുടെ റിയാക്ഷനും ഉൾപ്പെടുന്ന ആ വൈറൽ വീഡിയോ ഇതാ

Categories
Uncategorized

കോലിയുടെ അടുക്കലേക്ക് പാഞ്ഞെടുത്ത് ആരാധകൻ. അനുഗ്രഹിച്ചു വിട്ട് കോലി. വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബ് ബാംഗ്ലൂർ ത്രില്ലർ മത്സരത്തിൽ ബാംഗ്ലൂരിന് തകർപ്പൻ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു. അവസാന ഓവറ് വരെ നീണ്ട ത്രില്ലറിൽ ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 77 റൺസ് എടുത്ത വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്.

എന്നാൽ മത്സരത്തിന്റെ ഡ്രിങ്ക്സ് ഇടവേളയിൽ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്യാലറിയിൽ നിന്നും ഓടി വന്ന ഒരു ആരാധകൻ ബാറ്റ് ചെയ്യുകയായിരുന്ന കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും സെക്യൂരിറ്റി ഗാർഡ് ആരാധകനെ പിടിച്ചു പുറത്തുകൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം. ആദ്യം അമ്പരന്ന കോലി പിന്നീട് അയാളെ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്.രസകരമായ ആ വീഡിയോ ഇതാ

Categories
Uncategorized

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ്. സിക്സും ഫോറും അടിച്ച് പഞ്ചാബിനെ പഞ്ചറാക്കി DK. വീഡിയോ കാണാം

ഐപിഎൽ ആറാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. 45 റൺസ് നേടിയ ശിഖർ ധവാന്റെയും 27 റൺസ് നേടിയ ജിതേഷ് ശർമയുടെയും ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലി 77 റൺസ് നേടി യെങ്കിലും അദ്ദേഹം പുറത്തായ ശേഷം തോൽവിയിലേക്ക് പോകുകയായിരുന്ന ബാംഗ്ലൂരിനെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ദിനേശ് കാർത്തിക് ബാംഗ്ലൂരിനെ നാല് വിക്കറ്റിന്റെ വിജയത്തിൽ എത്തിച്ചു. അവസാന ഓവറിൽ 10 റൺസ് ആയിരുന്നു ബാംഗ്ലൂരിനു വേണ്ടിവരുന്നത്. ഇന്ത്യൻ താരം അർശദീപ് സിംഗിന്റെ ആദ്യ പന്തിൽ സ്കൂപ്പ് ചെയ്തു ഫൈൻ ലെഗിന് മുകളിലൂടെ കാർത്തിക് സിക്സറിനു പകർത്തി. രണ്ടാം പന്ത് വൈഡായി. മൂന്നാമത്തെ പന്തിൽ കാർത്തിക് സ്ട്രൈറ്റ് ബാക്കിലൂടെ ഫോറും നേടിയാണ് ബാംഗ്ലൂരിനെ തകർപ്പൻ വിജയത്തിലേക്ക് എത്തിച്ചത്. അതിൻറെ വീഡിയോ കാണാം

Categories
Uncategorized

പാണ്ഡ്യയെ “മണ്ടാ” എന്ന് വിളിച്ച് ആരാധകർ. തിരിഞ്ഞു നോക്കാതെ ഓടി താരം. വൈറൽ വീഡിയോ ഇതാ

വിജയാഘോഷത്തോടെ തൻറെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ പദവി തുടങ്ങാം എന്ന് കരുതിയ ഹർദിക്ക് പാണ്ഡ്യക്ക് തൊട്ടതെല്ലാം പിഴക്കുന്നതിനാണ് ഇന്നലെ അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ആറ് റൺസിന് തോൽക്കുകയും ചെയ്തതിനു പുറമേ പാണ്ഡ്യയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ സീസണിൽ ഗുജറാത്ത് ക്യാപ്റ്റൻ ആയിരുന്ന അദ്ദേഹം ഒരു സുപ്രഭാതത്തിൽ മുംബൈയിലേക്ക് ക്യാപ്റ്റനായി വണ്ടി കയറുന്നതിനാണ് നമ്മൾ സാക്ഷിയായത്. ഇത് ഗുജറാത്ത് ആരാധകർക്ക് അദ്ദേഹത്തോട് കലിപ്പ് ഉണ്ടാവാൻ കാരണമായി. മാത്രമല്ല രോഹിത് ശർമയെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കിയതിലുള്ള അരിശം മുംബൈ ആരാധകർക്കും ഉണ്ട്.

ഈ പ്രതിഷേധങ്ങൾക്ക് നടുവിലാണ് ഇന്നലെ അഹമ്മദാബാദിൽ ഗുജറാത്തിനെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടാൻ മുംബൈ എത്തിയത്. പക്ഷേ ടോസ് മുതൽ പിന്നീട് അങ്ങോട്ട് ഇരു വിഭാഗം കാണികളുടെയും രോഷത്തിന് അദ്ദേഹം ഇരയായി. ഇതിൻറെ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ഇപ്പോൾ ഇതാ ഹർദിക് പാണ്ഡ്യ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ ഒരു കൂട്ടം കാണികൾ അദ്ദേഹത്തെ ഹിന്ദിയിൽ ” മണ്ടാ, മണ്ടാ” എന്ന് വിളിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. താരം ഇത് മൈൻഡ് ചെയ്യാതെ ധൃതിയിൽ കാണികളിൽ നിന്നും ഗ്രൗണ്ടിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം .വീഡിയോ ഇതാ

Categories
Uncategorized

അടിയെടാ അവനെ. ഹർദിക്കിന്റെ പേരിൽ തമ്മിൽ തല്ലി ആരാധകരും. നടപടിക്ക് ബിസിസിഐ. വൈറൽ വീഡിയോ ഇതാ

ക്യാപ്റ്റൻ എന്ന നിലയിൽ മുംബൈക്കായി അരങ്ങേറ്റം കുറിച്ച ഹർദിക് പാണ്ഡ്യക്ക് പക്ഷേ ഇന്നലെ തൻറെ കരിയറിലെ ഒരു കറുത്ത ദിനം ആയിരുന്നു. ടോസിന്റെ ഭാഗ്യം തുണച്ചെങ്കിലും ബാക്കിയെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ടോസ് സമയത്ത് കാണികൾ കൂവിയത് മുതൽ മത്സരശേഷം മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പക്കൽ നിന്നും ശകാരം കേൾക്കുന്നതുവരെ എത്തി കാര്യങ്ങൾ. മാത്രമല്ല മത്സരത്തിൽ 6 റൺസിന് ഗുജറാത്ത് ടൈറ്റൻസ് വിജയിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഇതാ ഇതിൻറെ എല്ലാം പുറമേ മറ്റൊരു വിവാദം കൂടി ഉയർന്നുവരുന്നു. മുംബൈ ഗുജറാത്ത് ആരാധകർ മത്സരശേഷം ഗാലറിയിൽ സംഘർഷത്തിൽ ഏർപ്പെടുകയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അന്വേഷണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.നേരത്തെ അപ്രതീക്ഷിതമായിട്ടായിരുന്നു മുംബൈ ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ മാറ്റി ആ സമയത്ത് ഗുജറാത്ത് ക്യാപ്റ്റനായ പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇതുപക്ഷേ ഇരു ടീമിലെയും ആരാധകർ തമ്മിലുള്ള സൈബർ ആക്രമണങ്ങൾക്കും മറ്റും കാരണമായിട്ടുണ്ടായിരുന്നു. അതിൻറെ തുടർച്ചയാണ് ഇന്നലെ ഗ്യാലറിയിലും കണ്ടത്. ഏതായാലും സംഭവം അന്വേഷിക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.സംഭവത്തിന്റെ വൈറൽ വീഡിയോ ഇതാ

Categories
Uncategorized

എന്താണ് ഇവിടെ നടക്കുന്നത്? തന്നെ കെട്ടിപ്പിടിച്ച ഹർദികിനോട് ചൂടായി രോഹിത് ശർമ ; വൈറൽ വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് മത്സര ഫലത്തെ കാൾ മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മോശം പെരുമാറ്റങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ പാണ്ഡ്യ ഫീൽഡിങ്ങിന്റെ പേരിൽ കളിക്കളത്തിന്റെ പല ഭാഗങ്ങളിലേക്കും മാറ്റി മാറ്റി അപമാനിച്ചു എന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ കമൻറുകൾ.

മത്സരശേഷം ഹർദിക് പാണ്ഡ്യ രോഹിത് ശർമയെ ആലിംഗനം ചെയ്യാൻ ഒരുങ്ങുന്നതും എന്നാൽ രോഹിത് ശർമ പാണ്ഡ്യക് നേരെ തിരിഞ്ഞ് അദ്ദേഹത്തെ ശകാരിക്കുന്നതും ഇരുവരും തമ്മിൽ രൂക്ഷമായ വാദങ്ങൾ നടക്കുന്നതുമായ വീഡിയോകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും തർക്കത്തിൽ ഏർപ്പെടുന്നത് ടീം ഉടമ ആകാശ് അംബാനിയുടെ സാന്നിധ്യത്തിലാണ്. അദ്ദേഹം ഇരുവർക്കും ഇടയിൽ നിസ്സഹനായി നിൽക്കുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോ ഇതാ

Categories
Uncategorized

പുതിയ ക്യാപ്റ്റനെ രോഷത്തോടെ കൂകി എതിരേറ്റു മുംബൈ ആരാധകർ.അമ്പരന്ന് പാണ്ഡ്യ. വീഡിയോ കാണാം

രോഹിത് ശർമയിൽ നിന്നും ക്യാപ്റ്റൻസി ഏറ്റുവാങ്ങിയ അന്നുമുതൽ മുംബൈ ആരാധകരുടെ മനസ്സിലെ വില്ലനാണ് ഹർദിക് പാണ്ഡ്യ. സോഷ്യൽ മീഡിയയിലും മറ്റും ആരാധകർ അദ്ദേഹത്തിൻറെ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരുന്നത്. ഇപ്പോൾ ഇതാ ഐപിഎൽ മത്സരങ്ങൾ തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയ വിട്ടു കാണികൾ ഗ്രൗണ്ടിലും അദ്ദേഹത്തിന് എതിരെ പ്രതിഷേധിക്കുകയാണ്.

ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മുംബൈ ഇന്ത്യൻസിലെ തൻറെ ആദ്യ ക്യാപ്റ്റൻസി ഡ്യൂട്ടിയിൽ തന്നെ പാണ്ഡ്യക്ക് കാണികളിൽ നിന്നും കണക്കിന് കിട്ടി. ടോസിനായി രവി ശാസ്ത്രി പാണ്ഡ്യയുടെ പേര് വിളിച്ചപ്പോൾ തന്നെ കാണികൾ കൂവൽ തുടങ്ങി. പിന്നീട് അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോഴും കാണികൾ കൂവൽ തുടർന്നു. ആരാധകർ ഹർഷാരവത്തോടെ സ്വീകരിക്കുമെന്ന് കരുതിയ പാണ്ഡ്യക്ക് ഇതുവലിയ ഷോക്കായി. ഈ സമയം അവതാരകനായ രവിശാസ്ത്രി ചിരിക്കുന്ന ദൃശ്യങ്ങളും കാണാം.അവസാനം തൻറെ മുൻ ടീമായ ഗുജറാത്ത് ടൈറ്റാൻസ് ആരാധകരോടും പുതിയ ടീമായ മുംബൈ ഇന്ത്യൻസ് ആരാധകരോടും സപ്പോർട്ട് ആവശ്യപ്പെട്ടതാണ് പാണ്ഡ്യ സംസാരം അവസാനിപ്പിച്ചത്.പാണ്ഡ്യയെ കൂകി ആരാധകർ എതിരേറ്റ സംഭവത്തിന്റെ വീഡിയോ ഇതാ

Categories
Uncategorized

ഗ്രൗണ്ടിൽ ഇറങ്ങിയ നായക്ക് “പാണ്ഡ്യ ” എന്ന് പേരിട്ട് കാണികൾ. നാണംകെട്ട് മുംബൈ ക്യാപ്റ്റൻ. വീഡിയോ ഇതാ

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് ആറ് റൺസ് ജയം. പക്ഷേ കളിയെക്കാളും കാണികൾ കൂടുതൽ ശ്രദ്ധ കാണിച്ചത് മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കെതിരെ പ്രതിഷേധിക്കാനായിരുന്നു.മുംബൈ ഇന്ത്യൻ സിനു വേണ്ടി ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഹർദിക് പാണ്ഡ്യക്ക് ഗുജറാത്ത് ടൈറ്റാൻസിനോട് ഏറ്റ തോൽവിക്ക് പിന്നാലെ കാണികളിൽ നിന്നും മറ്റും രൂക്ഷ വിമർശനമാണ് നേരിട്ടത്.പാണ്ഡ്യയുടെ സഹ കളിക്കാരോടുള്ള അതിരുവിട്ട പെരുമാറ്റവും കൂടാതെ ക്യാപ്റ്റൻസി പരാജയവും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ പുകഞ്ഞു കൊണ്ടിരിക്കുന്നത്.രോഹിത് ശർമയെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കിയത് മുതൽ ക്രിക്കറ്റ് ആരാധകർക്ക് അദ്ദേഹം കണ്ണിലെ കരടായിരുന്നു.ടോസ് മുതൽ കളി തീരും വരെ കാണികൾ പലരീതിയിലും മുംബൈ ക്യാപ്റ്റനെതിരെ പ്രതിഷേധിച്ചിരുന്നു.

അതിൽ ഏറ്റവും രൂക്ഷമായത് മുംബൈ ഫീൽഡ് ചെയ്യുമ്പോൾ ഗ്രൗണ്ടിലേക്ക് ഒരു നായ വരികയും ഉടനടി കാണികൾ നായയെ നോക്കി “പാണ്ഡ്യ – പാണ്ഡ്യ” എന്ന് വിളിക്കുകയും ചെയ്തു. കാണികളുടെ ഈ പെരുമാറ്റത്തിൽ ആദ്യം അമ്പരന്ന പാണ്ഡ്യ പിന്നീട് നായയുടെ അടുത്തുപോയി കൊഞ്ചിക്കുന്നതും കാണാമായിരുന്നു. ഒടുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെട്ടാണ് നായയെ ഗ്രൗണ്ടിൽ നിന്നും ഓടിച്ചത്.ഏതായാലും ഈ സംഭവം പാണ്ഡ്യക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.സംഭവത്തിന്റെ വീഡിയോ ഇതാ