Categories
Cricket

ക്യാച്ച് എടുത്ത ഹർഥിക് വരെ സെഡ് ആയി ,ഒരൊറ്റ നിമിഷം കൊണ്ട് കാണികൾ നിശബ്ദരായി ;വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ആകുമ്പോൾ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നത് അവരുടെ സാക്ഷാൽ തല മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങിന് വേണ്ടിയാണ്. പല മത്സരങ്ങളിലും അവസാന ഓവറുകളിൽ വന്ന് ഏറ്റവും മികച്ച രീതിയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണിയേ ഈ സീസണിൽ പല തവണ ക്രിക്കറ്റ്‌ ആരാധകർ കണ്ടതാണ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ക്വാളിഫർ വണിൽ സംഭവിച്ചത് തീർത്തും വിപരീതമായ കാര്യമാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ഈ മത്സരം നടക്കുന്നത്. ഗുജറാത്ത്‌ ടൈറ്റാൻസാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ

18 മത്തെ ഓവറിലെ അവസാന റാഷിദ്‌ ഖാന്റെ പന്തിൽ റയ്ഡു പുറത്തായപ്പോൾ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. തൊട്ട് അടുത്ത ഓവറിൽ മോഹിത്ത് എറിഞ്ഞ രണ്ടാമത്തെ പന്തിൽ ഒരു റൺസ് സ്വന്തമാക്കി.ഓവറിലെ നാലാമത്തെ പന്തിൽ ധോണി വീണ്ടും ക്രീസിൽ.

ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു സ്ലോവർ ബൗൾ മോഹിത്ത് ശർമ എറിയുന്നു. ധോണി ഈ ബോൾ കട്ട്‌ ചെയ്യുന്നു. എന്നാൽ ബൗണ്ടറി പ്രതീക്ഷച്ച ധോണി ആരാധകരെ നിരാശരാക്കി കൊണ്ട് പന്ത് ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയുടെ കയ്യിലേക്ക്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് രുതുരാജ് ഗെയ്ക്വാദിന്റെ ഫിഫ്റ്റിയുടെ മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി.

Categories
Cricket

4,4,4,6 അവൻ്റെ ഷോ അങ്ങ് തീർത്തു കൊടുത്തു ,നവീൻ്റെ ഓവറിൽ 20 റൺസ് അടിച്ചു റിങ്കു :വീഡിയോ കാണാം

നവീൻ ഉൾ ഹഖ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ്. എന്നാൽ ഈ തന്റെ ചെറിയ കരിയറിന് ഉള്ളിൽ തന്നെ പല ഇതിഹാസ താരങ്ങളുമായി അദ്ദേഹം കൊമ്പ് കോർത്തിട്ടുണ്ട്. മാത്രമല്ല തന്റെ എതിർ ടീം താരങ്ങളുമായി പല തവണ അദ്ദേഹം കൊമ്പ് കോർക്കുകയും ആരാധകരോട് പല തവണ നിശബ്ദമാവാൻ പറയുന്ന നവിനെ പല തവണ കണ്ടിട്ടുള്ളതാണ്.

എന്നാൽ ഇന്നലെ കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെതിരെ കൊൽക്കത്ത താരം ഗുർബാസ് പുറത്തായതോടെ ഇത്തരത്തിൽ ഒരു ആക്ഷൻ അദ്ദേഹം കാണിക്കുകയുണ്ടായി. തുടർന്ന് പന്ത് എറിയാൻ വന്നപ്പോൾ കൊൽക്കത്തയുടെ ഈ സീസണിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റിങ്കു സിംഗ് ഒരു ഓവറിൽ 20 റൺസാണ് അടിച്ചു കൂട്ടിയത്.അതിൽ 110 മീറ്റർ ദൂരമുള്ള ഒരു സിക്സറും അദ്ദേഹം അടിച്ചു എടുത്തു.177 റൺസ് പിന്തുടരുകയായിരുന്നു കൊൽക്കത്ത.

അവസാന രണ്ട് ഓവറിൽ ജയിക്കാൻ വേണ്ടത് 41 റൺസ്. റിങ്കു സിങ്ങാണ് നവീൻ എറിഞ്ഞ ഓവറിൽ സ്ട്രൈക്കിൽ. ആദ്യത്തെ പന്ത് ടോപ് എഡ്ജ് എടുത്തു ഷോർട്ട് തേർഡിന് മുകളിലൂടെ സിക്സർ.രണ്ടാമത്തെ പന്ത് ദീപ് എക്സ്ട്രാ കവറിർ വഴി ഒരു ഫോർ, മൂന്നാമത്തെ വീണ്ടും ബൗണ്ടറി. ഈ തവണ ദീപ് തേർഡിലൂടെ.നാലാമത്തെ പന്ത് ഡബിൾ നേടുന്നു. തൊട്ട് അടുത്ത പന്ത് ദീപ് സ്‌ക്വരിന് മുകളിടെ റിങ്കു അടിച്ചു എടുത്തത് ഒരു 110 മീറ്റർ സിക്സ്.അവസാന പന്ത് ഡോട്ട്. ഒടുവിൽ റിങ്കുവിന്റെ അത്ഭുത പ്രകടനത്തിൽ ഒടുവിൽ കൊൽക്കത്തക്ക്‌ ഒരു റൺസ് തോൽവിയും.ലക്ക്നൗ പ്ലേ ഓഫീലേക്കും.

Categories
Cricket

വീണ്ടും കോഹ്ലി കോഹ്ലി ചാന്റുകൾ,മാങ്ങ മാങ്ങ എന്ന് പറഞ്ഞു നടന്നവൻ കോഹ്ലിടെ പേര് കേട്ടപ്പോൾ തന്നെ വഴങ്ങിയത് കൂറ്റൻ സിക്സർ, വീഡിയോ കാണാം..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ഏറ്റവും ആവേശകരമായി മുന്നേറുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് വിരാട് കോഹ്ലിയും ലക്കനൗ സൂപ്പർ ജയന്റ്സും തമ്മിൽ നടന്ന പ്രശ്നങ്ങൾ. സീസണിൽ ഇവർ ഏറ്റുമുട്ടിയ ആദ്യത്തെ മത്സരത്തിന് ചിന്നസ്വാമിയേ നോക്കി ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഉപദേശകൻ ഗൗതം ഗംഭീർ മിണ്ടാതെയിരിക്കാൻ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ലക്കനൗ സൂപ്പർ ജയന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേരഴ്‌സ് ബാംഗ്ലൂർ വിജയിച്ചതോടെ കാര്യങ്ങൾ വീണ്ടും വഷളലാവുകയായിരുന്നു.വിരാട് കോഹ്ലി ലക്കനൗ താരങ്ങളും ടീം ഉപദേഷ്ടാവ് ഗൗതം ഗംഭിറുമായി വീണ്ടും കൊമ്പ് കോർക്കുകയുണ്ടായി.ഇതിൽ ലക്കനൗ യുവ താരം നവീൻ ഉൽ ഹഖുമായി കോർത്തതും തുടർന്ന് കോഹ്ലി ഫോം ആവാത്ത മത്സരങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കോഹ്ലിയേ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളുമായി നവീൻ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ നവീൻ വമ്പൻ തിരിച്ചടി നേരിട്ട് ഇരിക്കുകയാണ്. കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെതിരെ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിലാണ് സംഭവം. ജയ്സൺ റോയ്ക്ക് എതിരെ ബൗൾ ചെയ്യാൻ വന്ന നവീൻ ഉൾ ഹഖിനെ ഈഡൻ ഗാർഡൻസ് സ്വീക്കരിക്കുന്നത് കോഹ്ലി കോഹ്ലി എന്ന ചാന്റുമായിയാണ്. മാത്രമല്ല ഈ ഓവറിൽ റോയ്ക്ക് മുന്നിൽ നവീൻ വഴങ്ങിയത് 1 സിക്സും രണ്ട് ഫോറും അടക്കം 15 റൺസാണ്.

Categories
Cricket

ഫിനിഷർ!അവസാന ഓവറിൽ വേണ്ടത് 9 റൺസ് ,സിക്സ് അടിച്ചു കളി തീർത്തു;വീഡിയോ കാണാം

പ്ലേ ഓഫ്‌ പ്രതീക്ഷകൾ സജീവമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ലീഗിലെ തങ്ങളുടെ അവസാനത്തെ ഗ്രൂപ്പ്‌ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോല്പിച്ചത്. വിജയത്തോടെ കൂടി രാജസ്ഥാൻ റോയൽസിന് 14 പോയിന്റായി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ മത്സരം ഫലം അനുസരിച്ചിരിക്കും ഇനി രാജസ്ഥാൻ റോയൽസിന്റെ സാധ്യത.

ഇന്ന് ടോസ് ലഭിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. പഞ്ചാബ് കിങ്‌സ് ബാറ്റർമാർ അവസരത്തിന് ഒത്തു ഉയർന്നതോടെ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് സ്വന്തമാക്കി.49 റൺസ് നേടിയ സാം കറനാണ് ടോപ് സ്കോർർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ ബറ്റ്ലരെ നഷ്ടമായി.എന്നാൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ജെയ്സവാൾ രാജസ്ഥാൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒടുവിൽ അവസാന ഓവറിൽ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 4 വിക്കറ്റ് കയ്യിൽ ഇരിക്കാൻ പത്ത് റൺസ് കൂടി വേണം. രാഹുൽ ചാഹറാണ് പഞ്ചാബ് കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ധ്രുവ് ജൂറലാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യുന്നത്.ആദ്യത്തെ പന്തിൽ ജൂറൽ ഡബിൾ സ്വന്തമാക്കുന്നു. രണ്ടാമത്തെ പന്തിൽ സിംഗിൾ. മൂന്നാമത്തെ പന്ത് ബോൾട്ട് സിംഗിൾ നേടി, ജൂറലിന് സ്ട്രൈക്ക് തിരകെ നൽകുന്നു.നാലാമത്തെ പന്തിൽ ബൗളേറിന്റെ തലക്ക് മീതെ സിക്സർ നേടി കൊണ്ട് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് എത്തിക്കുന്നു.

Categories
Cricket

വീണ്ടും ഫസ്റ്റ് ഓവർ മാജിക്‌, ഫസ്റ്റ് ഓവറിൽ കിടിലൻ റിട്ടേൺ ക്യാച്ചുമായി ബോൾട്ട്, വീഡിയോ കാണാം

ട്രെന്റ് ബോൾട്ട് ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ്.മാത്രമല്ല ഫാസ്റ്റ് ബൗളേർമാരിൽ പൊതുവെ കാണാൻ കഴിയാത്ത മികച്ച ഫീൽഡിങ് മികവും ബോൾട്ടിലുണ്ടെന്ന് ക്രിക്കറ്റ്‌ ആരാധകർ പല തവണ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഇത്തരത്തിൽ ഒരു അവിസ്മരണീയ ഫീൽഡിങ് പ്രകടനം സംഭവിച്ചിരിക്കുകയാണ്.

പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ തന്നെ ട്രെന്റ് ബോൾട്ട് ന്യൂ ബോളുമായി എത്തി

. പഞ്ചാബ് യുവ താരം പ്രഭ് സിമ്രാൻ സിങ്ങാണ് ക്രീസിൽ.ആദ്യ പന്തിൽ പ്രഭ് സിമ്രാൻ ഡബിൾ നേടുന്നു.ഓവറിലെ രണ്ടാമത്തെ പന്ത് ഒരു ഫുൾ ഇൻ സ്വിങ്ങർ പ്രഭ് സിമ്രാൻ ഫ്ലിക്ക് ചെയ്യുന്നു. ബോൾ നേരെ പൊങ്ങുന്നു.ഫോളോ ത്രൂയിലായിരുന്ന ട്രെന്റ് ബോൾട്ട് തന്റെ വലത് വശത്തേക്ക്‌ ചാടുന്നു.ബോൾ അവിശ്വസനീയമാം വിധം ബോൾ കൈപിടിയിൽ ഒതുക്കുന്നു. പ്രഭ് സിമ്രാൻ രണ്ട് റൺസിന് പുറത്താകുന്നു.തുടർന്നുള്ള നാല് പന്തിലും റൺസ് കണ്ടെത്താൻ പഞ്ചാബ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. അവസാന പന്തിൽ ഒരിക്കൽ കൂടി ഒരു റിട്ടേൺ ക്യാച്ച് ബോൾട്ട് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല.

Categories
Cricket

ഇത് എന്ത് ഓവർ W, W,W, W,, ഭൂവിയുടെ വീര്യം ഇപ്പോഴും കെട്ടിട്ടില്ല,, അവസാന ഓവറിന്റെ വീഡിയോ ഇതാ..

ഏത് ഒരു കാര്യമായാലും ഈ ലോകത്തിൽ അനുഭവ സമ്പത്ത് വളരെ വലുതാണ്. പല കാര്യങ്ങളിലും ഈ അനുഭവ സമ്പത്ത് നമുക്ക് ഗുണപ്പെടും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൺ രൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത്‌ ടൈറ്റാൻസ് മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല. തന്റെ അനുഭവ സമ്പത്ത് മുതലെടുത്ത ഭൂവനേശ്വർ കുമാർ ഒരു അത്ഭുത ഓവർ പുറത്ത് എടുത്തിരിക്കുകയാണ്

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്‌ ടൈറ്റാൻസ് ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ ഒരു വേള ഇരുന്നൂർ റൺസിലേക്ക് മുന്നേറുകയാണ്. ഇന്നിങ്സിന്റെ അവസാന ഓവർ എറിയാൻ ഭൂവനേശ്വർ എത്തുകയാണ്. ആദ്യ പന്തിൽ സെഞ്ച്വറിയുമായി മുന്നേറുന്ന ഗില്ലാണ് ക്രീസിൽ.ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന പന്ത് ഗിൽ ഡ്രൈവ് ചെയ്യുന്നു.ഈ തവണ അബ്ദുൽ സമദിന്റെ കയ്യിൽ ഗിൽ വിശ്രമിക്കുന്നു.

ഓവറിലെ അടുത്ത പന്ത്, കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ച റാഷിദ്‌ ഖാൻ ക്രീസിൽ. വീണ്ടും ഒരു ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ഡെലിവറി, കൂറ്റൻ ഷോട്ടിന് ശ്രമിച്ച റാഷിദ് കാണുന്നത് വിക്കറ്റ് കീപ്പർ ബോൾ കൈപിടിയിൽ ഒതുക്കിയതാണ്. ഓവറിലെ മൂന്നാമത്തെ പന്ത് ഭൂവി ഹാട്ട്രിക്കിൽ. നൂർ ആണ് ബാറ്റ് ചെയ്യുന്നത്.പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിക്കാതെ നൂർ റണിനായി ഓടുന്നു. നോൺ സ്ട്രൈക്ക് എൻഡിൽ റൺ ഔട്ട്‌ ആകുന്നു.അടുത്ത പന്തിൽ ഷനക സിംഗിൾ നേടുന്നു. അഞ്ചാമത്തെ പന്തിൽ ഷമി ജാൻസണ് ക്യാച്ച് നൽകി മടങ്ങുന്നു. ഭൂവിക്ക്‌ അഞ്ചു വിക്കറ്റും.

Categories
Cricket

ഡഗ്ഔട്ടിലേക്ക് ബോട്ടിൽ എറിഞ്ഞു ആരാധകര്,കളി നിർത്തിവെച്ചു,കാരണം ഇതാണ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് നാടകീയമായി മുന്നേറുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സ് മത്സരിക്കുന്ന ദിവസം ആവേശത്തിന് ഒട്ടും കുറവ് ഉണ്ടാവില്ല. മാത്രമല്ല താരങ്ങൾ തമ്മിൽ കോർക്കുന്നതും ലക്കനൗ സൂപ്പർ ജയന്റ്സിന്റെ മത്സരത്തിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇപ്പോൾ താരങ്ങൾ തമ്മിൽ അല്ല ആരാധകരും ലക്കനൗ താരങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കുകയാണ്.

സൺ രൈസേഴ്സ് ഹൈദരാബാദ് ആയിട്ടാണ് ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ മത്സരം. മത്സരത്തിന്റെ അവസാന ഓവറുകളിൽ സമദിനേതിരെ ലക്കനൗ സൂപ്പർ ജയന്റ്സ് ബൗളേരർ ആവേഷ് ഖാൻ ഒരു നോ ബോൾ എറിയുന്നു. എന്നാൽ ഈ നോ ബോൾ വിളിച്ചതിനെതിരെ ലക്കനൗ റിവ്യൂ പോകുന്നു. പക്ഷെ ബോൾ കൃത്യമായി നോ ബോൾ തന്നെയാണെന്ന് വ്യക്തമായിട്ടും തേർഡ് അമ്പയർ ഫെയർ ഡെലിവറി വിളിക്കുകയാണ്.

തുടർന്ന് രണ്ട് പന്തുകൾക്ക് ശേഷം ഹൈദരാബാദ് ആരാധകർ തടസ്സപെടുത്തുന്നു.ലക്കനൗ ഡഗ് ഔട്ടിലേക്ക് കുപ്പികൾ വലിച്ചു എറിഞ്ഞു. കൂടാതെ കോഹ്ലി കോഹ്ലി എന്ന് ആർപ്പു വിളിക്കുകയും ചെയ്തു.തുടർന്ന് മത്സരം കുറച്ചു നേരം കഴിഞ്ഞു പുനരാരംഭിച്ചു.ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്‌ളാസ്സന്റെയും സമദിന്റയും മികവിൽ സൺ രൈസേഴ്സ് ഹൈദരാബാദ് 182 റൺസ് സ്വന്തമാക്കി.29 പന്തിൽ 47 റൺസ് എടുത്ത ക്‌ളാസ്സൻ തന്നെയാണ് ഹൈദരാബാദിന്റെ ടോപ് സ്കോർർ.4 ഓവറിൽ 24 റൺസ് വിട്ട് കൊടുത്തു രണ്ട് വിക്കറ്റ് നേടിയ ക്രുനാലാണ് ലക്കനൗവിന് വേണ്ടി മികച്ച രീതിയിൽ ബൗൾ ചെയ്തത്.

Categories
Cricket

സിക്സ് അടിച്ചു തൻ്റെ ആദ്യ സെഞ്ചുറി , സൂര്യയുടെ സെഞ്ചുറിയുടെ വീഡിയോ കാണാം

കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അവഗണിക്കപ്പെട്ട താരമാണ് സൂര്യ കുമാർ യാദവ്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തിന് സ്ഥാനമുണ്ടായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് വേണ്ടി തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തുവാൻ സൂര്യക്ക്‌ സാധിച്ചരുന്നു.

എന്നാൽ ഒരു മികച്ച ഐ പി എൽ സീസൺ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷെ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതോടെ തന്റെ നല്ല കാലവും തെളിയുകയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ഗോൾഡൻ ജനറേഷനിലെ ഏറ്റവും മികച്ച ബാറ്റരും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്ററുമാവാൻ ഈ കാലഘട്ടത്തിൽ അയാൾക്ക് സാധിച്ചു.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറികൾ അടിച്ചു കൂട്ടിയപ്പോഴും മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരു സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെ തന്റെ ആദ്യത്തെ സെഞ്ച്വറി അദ്ദേഹം കുറിച്ചിരിക്കുകയാണ്.49 പന്തിൽ 103 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.210 ബാറ്റിംഗ് പ്രഹരശേഷിയിൽ ബാറ്റ് ചെയ്ത അദ്ദേഹം അടിച്ചു കൂട്ടിയത് ആറു കൂറ്റൻ സിക്സരും 11 ബൗണ്ടറിയുമാണ്. സൂര്യയുടെ മികവിൽ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് സ്വന്തമാക്കി.

Categories
Cricket

വൈഡ് എറിഞ്ഞു സെഞ്ചുറി കളയാൻ നോക്കി സൂയാഷ് ,സഞ്ജു ചെയ്തത് കണ്ടോ ,വീഡിയോ കാണാം

ഒരു ബാറ്ററുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സെഞ്ച്വറി തികയ്ക്കുക എന്ന് ഉള്ളത് തന്നെയാണ്. എന്നാൽ 99 റൺസിന് പുറത്താകുന്ന ബാറ്റർമാരെയും ആദ്യ ഇന്നിങ്സിൽ ഓവർ തീർന്നത് മൂലം സെഞ്ച്വറി നേടാൻ കഴിയാതെ പോയ ബാറ്റർമാരെയും നമുക്ക് കാണാം. ഈ സീസണിൽ ശിഖർ ധവാൻ സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെ നേടിയ 99 റൺസ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

എന്നാൽ രണ്ടാമത്തെ ഇന്നിങ്സ് ബാറ്റ് ചെയ്തു. റൺസ് പിന്തുടർന്ന് 98 ലും 99 ലും ഒക്കെ പുറത്താവാതെ നിന്ന് കളിക്കാരെ നമ്മൾ കണ്ടിട്ട് ഉണ്ട്. ബാറ്റർ ഈ സ്കോറുകളിൽ നിൽകുമ്പോൾ വൈഡും നോ ബോളും എറിഞ്ഞു മത്സരം എതിർ ടീം വിജയിപ്പിച്ചു കൊടുക്കുന്ന കാഴ്ച ക്രിക്കറ്റ്‌ ലോകം കണ്ടിട്ടുണ്ട്.പണ്ട് ഇതേ രീതിയിൽ ഗെയ്ൽ സെഞ്ച്വറിക്ക്‌ അരികെ നിൽകുമ്പോൾ വൈഡ് എറിഞ്ഞ ഇക്ബാൽ അബ്ദുള്ളയോട് കോർത്ത കോഹ്ലിയെയും ഐ പി എൽ ആരാധകർ മറന്നു കാണില്ല.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡർസും തമ്മിലുള്ള മത്സരത്തിൽ നടന്നത്.രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 43 പന്തിൽ 3 റൺസ് ആണ് വേണ്ടത്.94 റൺസുമായി ജെയ്സവാൾ നോൺ സ്ട്രൈക്ക് എൻഡിൽ. നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ വേണ്ടി സ്ട്രൈക്കിൽ. കൊൽക്കത്ത ബൗളേർ സുയാഷ് ശർമ വൈഡ് ലെങ്ത്തിലേക്ക് പന്ത് എറിയുന്നു. എന്നാൽ സഞ്ജു കേറി വന്ന് ഡെലിവറി പ്രതിരോധിക്കുന്നു. അടുത്ത ഓവറിന്റെ ആദ്യത്തെ പന്തിൽ തന്നെ ജെയ്സവാൾ ബൗണ്ടറി നേടി രാജസ്താനെ വിജയത്തിലേക്ക് എത്തിച്ചുവെങ്കിലും 98 റൺസെ സ്വന്തമാക്കാൻ കഴിഞ്ഞോളു.

Categories
Cricket

‘സഞ്ജുവിൻ്റെ രാജ തന്ത്രം’ആസിഫിന് വിക്കറ്റ് നേടി കൊടുത്തത് സഞ്ജുവിൻ്റെ തന്ത്രം ,വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡർസും തമ്മിലാണ് ഇന്നത്തെ മത്സരം. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം കാത്ത രാജസ്ഥാൻ ബൗളേർമാർ പന്ത് എറിഞ്ഞു.

20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന് വേണ്ടി വെങ്കട്ടഷ് അയ്യർ ഫിഫ്റ്റി സ്വന്തമാക്കി. രാജസ്ഥാൻ വേണ്ടി നാല് വിക്കറ്റ് സ്വന്തമാക്കിയ ചാഹാലാണ് കൊൽക്കത്തയേ തകർത്തത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് കൊൽക്കത്തയുടെ സൂപ്പർ സ്റ്റാർ ആൻഡ്രേ റസ്സലിന്റെ വിക്കറ്റാണ്.ഈ വിക്കറ്റിന് പിന്നിലെ സഞ്ജു സാംസന്റെ നായക മികവാണ് ഇപ്പോൾ എല്ലാരും ചർച്ച ചെയ്യുന്നത്.

ആസിഫാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബൗൾ ചെയ്യുന്നത്.കൊൽക്കത്ത ഇന്നിങ്സിന്റെ 14 മത്തെ ഓവർ. ഓവറിലെ രണ്ടാമത്തെ പന്ത് റസ്സൽ സിക്സ് നേടുന്നു. പന്ത് ഫുൾ ലെങ്ത്തിലാണ് ഈ പന്ത് എറിഞ്ഞത്.തൊട്ട് അടുത്ത പന്തിന് മുന്നേ നായകൻ സഞ്ജു സാംസൺ ആസിഫിന്റെ അടുക്കൽ ചെല്ലുന്നു. തൊട്ട് അടുത്ത പന്ത് ഒരു ഷോർട്ട് ബോൾ, ബോൾ റസ്സൽ കട്ട്‌ ചെയ്യുന്നു. അശ്വിൻ ക്യാച്ച് മടങ്ങി റസ്സൽ മടങ്ങുന്നു.