Categories
Cricket India

കൊൽക്കത്തയിൽ അത് സിക്സാണ്, കമൻ്ററി പറഞ്ഞു കൊണ്ട് ശ്രെയസ് അയ്യറിന്റെ ബാറ്റിംഗ് പരിശീലനം ,വീഡിയോ കാണാം

2022 ലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റസ്മാന്മാരിൽ ഒരാളാണ് ശ്രെയസ് അയ്യർ.കഴിഞ്ഞ വർഷം അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളും അദ്ദേഹം തന്നെയാണ്.കഴിഞ്ഞ വർഷത്തെ അതെ ഫോം തന്നെ നിലനിർത്താൻ തന്നെയാണ് ശ്രെയസ് അയ്യർ ഈ പുതു വർഷത്തിൽ ഇറങ്ങുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ബാറ്റിംഗ് പരിശീലന വീഡിയോ തരംഗമായിരിക്കുകയാണ്.എന്താണ് ആ വീഡിയോ എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ശ്രീലങ്ക പരമ്പരക്ക് മുന്നോടിയായിയാണ് അദ്ദേഹത്തിന്റെ പരിശീലനം.മൈക്ക് വെച്ചാണ് അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയത്. തന്റെ ഓരോ ഷോട്ടുകൾക്കും താൻ തന്നെ കമന്ററി പറഞ്ഞു കൊണ്ടാണ് അയ്യർ ബാറ്റ് വീശിയത്.വളരെ മനോഹരമായി തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ട് കമന്ററി പറയുന്നത്.താൻ ഒരു സിക്സ് അടിച്ച ശേഷം കൊൽക്കത്തയിൽ അത് സിക്സാണ് എന്നാ തരത്തിലുള്ള അദ്ദേഹത്തിന്റെ രസകരമായ വാചകം ഇപ്പോൾ തരംഗമാണ്.

ഈ വർഷത്തെ ആദ്യത്തെ അന്താരാഷ്ട്ര മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ശ്രീ ലങ്കയാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി ട്വന്റി മത്സരമായതിനാൽ അയ്യർ ടീമിൽ കാണില്ല. ജനുവരി 10 ന്ന് നടക്കുന്ന ആദ്യ ഏകദിന മത്സരത്തിലാണ് അദ്ദേഹം ഈ വർഷത്തെ തന്റെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം കളിക്കാൻ സാധ്യത. കഴിഞ്ഞ വർഷം മൂന്നു ഫോർമാറ്റുകളിൽ നിന്നായി 1609 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിൽ 14 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

Categories
Cricket India Latest News

ബൂം ബൂം അഞ്ജലി !ഒന്നാം നമ്പർ ബാറ്ററുടെ വിക്കറ്റ് എടുത്തു തന്നെ തുടക്കം കുറിച്ചു അഞ്ജലി സർവാണി ; വിക്കറ്റ് വിഡിയോ കാണാം

ഒരു അന്താരാഷ്ട്ര മത്സരത്തിൽ തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് അതും ആ ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററേ പുറത്താക്കി കൊണ്ട് നിങ്ങൾ നിങ്ങളുടെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടാൽ അവൾ ചില്ലറകാരിയല്ലലോ.എന്താണ് സംഭവം എന്ന് മനസിലാവാത്തരെ ഇന്ന് നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ വനിതാ ട്വന്റി ട്വന്റി മത്സരത്തിലേക്ക് ഞാൻ ഒന്ന് കൊണ്ട് പോവാം.പരമ്പരയിലെ മൂന്നാമത്തെ മത്സരം, മത്സരത്തിന്റെ രണ്ടാം ഓവർ. ആദ്യ ഓവറിൽ തന്നെ ഓസ്ട്രേലിയക്ക്‌ ആദ്യ പ്രഹരമേറ്റു.

രണ്ടാമത്തെ ഓവർ നേരിടാൻ എത്തുന്നത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായ താഹ്ലിലിയ മാക്ഗ്രത്ത്.ഒരു മത്സരം മാത്രം പരിചയമുള്ള 25 കാരി അഞ്ജലി സർവാണി ബൗളുമായി എത്തി. ആദ്യ രണ്ട് ഡെലിവറികൾക്ക്‌ ശേഷവും ഒരു റൺസ് പോലും ലോക ഒന്നാം നമ്പർ ബാറ്റർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാമത്തെ ബോൾ ഒരു ഇൻസ്വിങ്ങിങ് ഡെലിവറി, അതിനും ഉത്തരമില്ലാതെയായ മാക്ഗ്രത്തിന്റെ സ്റ്റമ്പുകൾ തെറിക്കുന്നതാണ് പിന്നീട് കണ്ടത്.അതെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് അതും ആ ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററേ പുറത്താക്കി കൊണ്ട് നിങ്ങൾ നിങ്ങളുടെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടാൽ അവൾ ചില്ലറകാരിയല്ലലോ.

മത്സരത്തിൽ ആദ്യത്തെ തകർച്ചക്ക്‌ ശേഷം ഓസ്ട്രേലിയ തിരകെ വരുകയാണ്.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമാണ്. പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും.

Playing 11 :

India :Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur (c), Richa Ghosh (wk), Deepti Sharma, Devika Vaidya, Radha Yadav, Anjali Sarvani, Renuka Thakur Singh, Rajeshwari Gayakwad.

Aus : Alyssa Healy (c & wk), Beth Mooney, Tahlia McGrath, Ashleigh Gardner, Ellyse Perry, Grace Harris, Annabel Sutherland, Nicola Carey, Alana King, Megan Schutt, Darcie Brown

Categories
Cricket India Latest News

കോഹ്‌ലി ഫാൻസ് ബംഗ്ലാദേശ് ക്യാപ്റ്റന് നന്ദി പറയണം ! ആ ക്യാച്ചിന് 112 റൺസിൻ്റെ വില ഉണ്ടായിരുന്നു ,വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ ഇഷാൻ കിഷന്‍റെയും സെഞ്ചുറി നേടിയ സീനിയർ താരം വിരാട് കോഹ്‌ലിയൂടെയും മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എടുത്തത്. ബംഗ്ലാദേശ് ടീം 34 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നേരത്തെതന്നെ നഷ്ടമായിരുന്നു.

ഓപ്പണർ ശിഖർ ധവാൻ 8 പന്തിൽ 3 റൺസ് എടുത്ത് മടങ്ങിയപ്പോൾ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും കിഷനും 290 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഒരറ്റത്ത് തകർപ്പനടികളുമായി കിഷൻ നിറഞ്ഞുനിന്നപ്പോൾ വിരാട് കോഹ്‌ലി മികച്ച പിന്തുണ നൽകി കളിക്കുകയാണ് ചെയ്തത്. കിഷാന്റെ ഏകദിനത്തിലെ ഉയർന്ന സ്കോർ 93 റൺസ് ആയിരുന്നു. തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടം ഒരു ഇരട്ട സെഞ്ചുറി നേട്ടവുമായി ആഘോഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയായി. 138 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർത്ത് വെറും 126 പന്തിലാണ്‌ കിഷൻ ചരിത്രം കുറിച്ചത്. മത്സരത്തിൽ 210 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.

മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി തന്റെ കരിയറിലെ എഴുപത്തിരണ്ടാം സെഞ്ചുറി നേട്ടം പൂർത്തിയാക്കി. മേഹിദീ ഹസൻ മിറാസ് എറിഞ്ഞ ഏഴാം ഓവറിന്റെ മൂന്നാം പന്തിൽ കോഹ്‌ലി നൽകിയ അനായാസ ക്യാച്ച് ബംഗ്ലാദേശ് നായകൻ ലിട്ടൻ ദാസ് നിലത്തിട്ടിരുന്നു. മിഡ് വിക്കറ്റിലൂടെ ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ നേരെ ദാസിന്റെ കയ്യിലേക്ക് പോകുകയായിരുന്നു. ഒരു റൺ മാത്രം എടുത്തുനിൽക്കെ തനിക്ക് ലഭിച്ച പുതുജീവൻ ശരിക്ക് മുതലാക്കി കോഹ്‌ലി കരുത്തുകാട്ടി. 91 പന്തിൽ 11 ഫോറും 2 സിക്‌സും അടക്കം 113 റൺസ് നേടിയാണ് കോഹ്‌ലി പുറത്തായത്.

വീഡിയോ :

ചത്തോഗ്രാമിലെ സഹൂർ അഹമ്മദ് ചൗദരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, നേരത്തെ ടോസ് നേടിയ ബംഗ്ലാ നായകൻ ലിറ്റൻ ദാസ് ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിരലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് പകരം ഇന്ന് കെ എൽ രാഹുലാണ്‌ ഇന്ത്യയെ നയിച്ചത്. രോഹിതിന്റെ അഭാവത്തിൽ ഓപ്പണറായി ഇഷാൻ കിഷനും പരുക്കേറ്റ പേസർ ദീപക് ചഹാറിന് പകരം സ്പിന്നർ കുൽദീപ് യാദവും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചു.

Categories
Cricket India Latest News

കിങ് ഈസ് ബാക്ക്!! സിക്സ് പറത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ചുറി ; വീഡിയോ

നീണ്ട 3 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ചുറിയുമായി കോഹ്ലി. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ 85 പന്തിൽ നിന്നാണ് ഏകദിനത്തിലെ 44ആം സെഞ്ചുറിയും അന്താരാഷ്ട്ര കരിയറിലെ 72ആം സെഞ്ചുറിയും നേടിയത്. 11 ഫോറും 1 സിക്‌സും ഉൾപ്പെടെയാണ് സെഞ്ചുറി. 2019 നവംബറിലാണ് അവസാനമായി കോഹ്ലി ഏകദിന സെഞ്ചുറി നേടിയത്, അതും ബംഗ്ലാദേശിന് എതിരെ തന്നെയായിരുന്നു.

അതിന് ശേഷമുള്ള 3 വർഷം സെഞ്ചുറിയില്ലാതെയാണ് കോഹ്ലിയുടെ കരിയർ കടന്ന് പോയത്. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ടി20യിൽ സെഞ്ചുറി നേടി കോഹ്ലി സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ചിരുന്നു. ഇന്നത്തെ സെഞ്ചുറിയോടെ ഏകദിനത്തിലും അതിന് അറുതിയായി.

40 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3ന് 339 എന്ന നിലയിലാണ്. ഡബിൾ സെഞ്ചുറി നേടിയ ഇഷാന്റെയും 3 റൺസ് നേടിയ അയ്യറിന്റെയും വിക്കറ്റാണ് ഒടുവിൽ നഷ്ട്ടമായത്. 126 പന്തിൽ നിന്ന് ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ 210 റൺസ് നേടിയാണ് മടങ്ങിയത്. 24 ഫോറും 10 സിക്‌സും പറത്തിയിരുന്നു.

ഡബിൾ സെഞ്ചുറി നേടുന്ന നാലാം ഇന്ത്യൻ താരമെന്ന റെക്കോർഡും ഇഷാൻ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏഴാമത്തെ താരമാണ്. ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് മേൽ ആധിപത്യം നേടിയ ബംഗ്ലാദേശ് ബൗളർമാരെ അനായാസമാണ് ഇഷാൻ നേരിട്ടത്.

https://twitter.com/ayush_viratian/status/1601507039728963584?t=A4xo-Ih4IUI6U4zcEmGQGg&s=19

24ആം ഓവറിൽ നേരിട്ട 85ആം പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. 41 പന്താണ് ഡബിൾ സെഞ്ചുറിയിലേക്ക് എത്താൻ ഇഷാൻ വേണ്ടി വന്നത്. 23 ഫോറും 9 സിക്‌സും സഹിതമാണ് ഇഷാന്റെ ഇന്നിംഗ്സ്.

Categories
Cricket India

എന്താണ് പന്തിനു സംഭവിച്ചത് ? ഡ്രസ്സിംഗ് റൂമിൽ കാണാത്തതിൻ്റെ കാരണം തുറന്നു പറഞ്ഞു രാഹുൽ

ഈ അടുത്ത കാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ച താരമാണ് റിഷബ്‍ പന്ത്.തുടർച്ചയായ അവസരങ്ങൾ ലഭിച്ചിട്ടും ഫോമിലെത്താൻ പന്തിന് സാധിച്ചിരുന്നില്ല. സഞ്ജു സാംസണെ പോലെയുള്ള മികച്ച താരങ്ങളെ പുറത്ത് ഇരുത്തിയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വീണ്ടും വീണ്ടും പന്തിന് അവസരം നൽകിയിരുന്നു. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കഴിഞ്ഞ കുറെ ഇന്നിങ്സുകളായി അദ്ദേഹത്തിന് 20 ൽ കൂടുതൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും ഇപ്പോൾ നടന്നു കൊണ്ടിരുന്ന ബംഗ്ലാദേശ് ഇന്ത്യ ഏകദിന പരമ്പരയിലും പന്ത് തന്നെയായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ.

എന്നാൽ ആദ്യ മത്സരത്തിൽ പന്തിനെ ഒഴിവാക്കിയിരുന്നു. താരത്തിന് പരിക്ക് പറ്റിയതിനലാണ് താരത്തെ ഒഴിവാക്കിയതെന്നാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അറിയിച്ചത്.ഏകദിന ടീമിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പന്ത് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇന്ത്യൻ ഉപനായകൻ കൂടിയായ കെ എൽ രാഹുൽ ഒരു വെളുപ്പെടുത്തലായി രംഗത്ത് വന്നിരിക്കുക്കയാണ്. എന്താണ് കെ എൽ രാഹുലിന് പറയാനുള്ളതെന്ന് നമുക്ക് പരിശോധിക്കാം.താൻ ഡ്രസിങ് റൂമിൽ എത്തിയപ്പോൾ പന്തിനെ അവിടെ കണ്ടില്ല.അദ്ദേഹത്തിന്റെ അഭാവത്തെ പറ്റി താൻ അനേഷിച്ചു. പന്തിനെ ഒഴിവാക്കിയത് ആണെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.ഈ ഒരു പ്രസ്താവന ക്രിക്കറ്റ്‌ ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.

പന്ത് സ്വയം പിന്മാറിയതാണെന്ന് പ്രമുഖ ക്രിക്കറ്റ്‌ പേജായ ക്രിക്ക് ബസ് നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട് . എന്തായാലും പന്തിന്റെ അഭാവത്തിൽ കെ എൽ രാഹുൽ തന്നെ വിക്കറ്റ് കീപ്പറായി തുടരനാണ് സാധ്യത.ഇന്നലെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോർർ രാഹുലായിരുന്നു.നിലവിൽ ബംഗ്ലാദേശ് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ മുന്നിലായിരിക്കുകയാണ്. ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി നൽകിയ മെഹന്ദി ഹസന്റെ ക്യാച്ച് രാഹുൽ പാഴാക്കിയിരുന്നു .പരമ്പരയിലെ അടുത്ത മത്സരം മറ്റന്നാൾ ആരംഭിക്കും.

Categories
Cricket India Latest News

കോഹ്ലിയെ തന്നെ അമ്പരപ്പിച്ച് ലിറ്റണ് ദാസിന്റെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഏകദിന മത്സരത്തോടെ തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. മത്സരം 15 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 71  റൺസ് നേടിയിട്ടുണ്ട്. 11 പന്തിൽ 10 റൺസുമായി രാഹുലും, 8 റൺസുമായി അയ്യറുമാണ് ക്രീസിൽ.

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ ധവാനും രോഹിതുമാണ് എത്തിയത്. എന്നാൽ 23 റൺസിൽ നിൽക്കെ കൂട്ടുകെട്ട് തകർന്നു. 7 റൺസ് നേടിയ ധവാനെ പുറത്താക്കിയാണ് മെഹിദി ഹസൻ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്.

പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലിയും രോഹിതും പതുക്കെ റൺസ് ഉയർത്തുന്നതിനിടെ ഒരോവറിൽ ഇരുവരെയും വീഴ്ത്തി ശാഖിബുൽ ഹസൻ ഇന്ത്യൻ നില പരുങ്ങലിലാക്കി. 27 റൺസ് നേടിയ രോഹിതിനെ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെ ഒരു പന്തുകൾ ശേഷം കോഹ്ലിയെ തകർപ്പൻ ക്യാച്ചിലൂടെ ലിറ്റണ് ദാസ് മടക്കി.

ശാഖിബിന്റെ ഫുൾ ലെങ്ത് ഡെലിവറി ഡ്രൈവ് ചെയ്ത കോഹ്ലിയെ ഫുൾ ഡൈവിൽ കൈപിടിയിൽ ഒതുക്കുകയായിരുന്നു. അതേസമയം ആരോഗ്യ പ്രശ്നം കാരണം ഏകദിന സീരീസിൽ നിന്ന് തന്നെ റിഷഭ് പന്തിനെ ഒഴിവാക്കിയിട്ടുണ്ട്. കുൽദീപ് സെൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

https://twitter.com/Master__Cricket/status/1599302504936005632?t=Lyc99FtrncHYh5fdqrod3Q&s=19

പ്ലെയിങ് ഇലവൻ ഇന്ത്യ– രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ് ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്.  ഷർദൂൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ,
പ്ലെയിങ് ഇലവൻ– ബംഗ്ലദേശ്– ലിട്ടൺ ദാസ് (ക്യാപ്റ്റൻ), അനമുൽ ഹഖ്, നജ്മുൽ ഹുസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ, മഹമ്മദുല്ല, ഓഫീസ് ഹുസൈൻ, മെഹിദി ഹസൻ മിറ, ഹസൻ മഹമൂദ്, മുസ്തഫിസുർ റഹ്മാൻ, എബദോട്ട് ഹൊസൈൻ.

Categories
Cricket India Latest News

W W W ! കളി തീർത്തു ഹൂഡ , ഒരോവറിൽ മൂന്ന് വിക്കറ്റ് എടുത്തു ഹൂഡ ; വീഡിയോ കാണാം

ന്യുസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 192 വിജയലക്ഷ്യം പിന്തുടർന്ന ന്യുസിലാൻഡിനെ 126ൽ ഒതുക്കി 65 റൺസിന്റെ ജയമാണ് ഇന്ത്യൻ നേടിയത്. 18.5 ഓവറിൽ ഇന്ത്യൻ ബൗളർമാർ ന്യുസിലാൻഡിന്റെ 10 വിക്കറ്റും വീഴ്ത്തി. ഇതോടെ 3 മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലായി. ആദ്യത്തെ മത്സരം മഴക്കാരണം ഉപേക്ഷിച്ചിരുന്നു.

52 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസനാണ് ടോപ്പ് സ്‌കോറർ. ഇന്ത്യയ്ക് വേണ്ടി ഹൂഡ 4 വിക്കറ്റ് വീഴ്ത്തി. 19ആം ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി ഹൂഡയാണ് ന്യുസിലാൻഡിന്റെ പതനം വേഗത്തിലാക്കിയത്. സിറാജും ചാഹലും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് ടോപ്പ് സ്‌കോറർ.

192 വിജയലക്ഷ്യം പിൻതുടർന്ന ന്യുസിലാൻഡിന് രണ്ടാം പന്തിൽ തന്നെ ഫിൻ അലനെ നഷ്ട്ടപ്പെട്ടിരുന്നുവെങ്കിലും രണ്ടാം വിക്കറ്റിൽ വില്യംസനും കൊണ്വെയും ചേർന്ന് 56 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ ആ കൂട്ടുകെട്ട് തകർന്നതിന് പിന്നാൽ ന്യുസിലാൻഡ് തകർന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്.

ലോകകപ്പിൽ തകർപ്പൻ ഫോമിൽ ഉണ്ടായിരുന്ന ഗ്ലെൻ ഫിലിപ്പ്സ് 6 പന്തിൽ 12 റൺസ് നേടിയാണ് പുറത്തായത്. ഡാരിൽ മിച്ചൽ 11പന്തിൽ 10 റൺസ് നേടി നിരാശപ്പെടുത്തി. നേരെത്തെ ഇന്ത്യൻ ഇന്നിംഗ്‌സിൽ സൂര്യകുമാർ യാദവും (111) ഇഷൻ കിഷനുമാണ് (36) തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ റിഷഭ് പന്തും ഇഷാൻ കിഷനുമാണ് എത്തിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 6 റൺസ് നേടിയ റിഷഭ് പന്ത് പുറത്തായി. ഇഷൻ കിഷൻ 31പന്തിൽ 36 റൺസും ശ്രേയസ് അയ്യർ 13 റൺസും നേടിയാണ് പുറത്തായത്. 12.4 ഓവറിൽ 3ന് 108 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 82 റൺസ് അടിച്ചു കൂട്ടി.

Categories
India Latest News

W W W! ഇവൻ അടിക്കാതിരിക്കാൻ ഇനി ഇതേ വഴിയുള്ളൂ, സൂര്യയെ ഒരറ്റത്ത് നിർത്തി സ്‌ട്രൈക് കിട്ടാൻ വിടാതെ ഹാട്രിക് നേടി സൗത്തി.

സൂര്യകുമാർ യാദവിന്റെ ഉജ്ജ്വല സെഞ്ചുറിക്കിടെ അധികമാരും ശ്രദ്ധിക്കാതെ പോയ നേട്ടമാണ് അവസാന ഓവറിലെ സൗത്തിയുടെ ഹാട്രിക്ക്. 19ആം ഓവറിൽ ഫെർഗൂസനെതിരെ സൂര്യകുമാർ യാദവ് 22 റൺസ് നേടിയതിന് പിന്നാലെയായിരുന്നു. ആദ്യ 2 പന്തിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ഹർദിക് ഡബിൾ ഓടി സ്‌ട്രൈക് നിലനിർത്തി. മൂന്നാം പന്തിൽ ക്യാച്ചിലൂടെ മടങ്ങി.

പിന്നാലെ വന്ന ഹൂഡയും ആദ്യ പന്തിൽ തന്നെ ക്യാച്ച് നൽകി പോയതോടെയാണ് സൗത്തിക്ക് ഹാട്രിക് നേടാനുള്ള അവസരമെത്തിയത്. ക്രീസിൽ എത്തിയത് വാഷിങ്ടൺ സുന്ദറായിരുന്നു. സുന്ദറിനെ നിഷാമിന്റെ കൈകളിൽ എത്തിച്ച് സൗത്തി ടി20 കരിയറിലെ രണ്ടാം ഹാട്രിക് നേടി.

അവസാന പന്ത് നേരിട്ട ഭുവനേശ്വർ ഒരു റൺസ് നേടി. നല്ല ഫോമിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവിന് അവസാന ഓവറിൽ ഒരു പന്തിലും സ്‌ട്രൈക് ലഭിച്ചില്ല. ഇത് ശ്രദ്ധയിൽപ്പെട്ട സൗത്തി സൂര്യകുമാർ യാദവിന്റെ തോളിൽ തട്ടി ചിരിക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ റിഷഭ് പന്തും ഇഷാൻ കിഷനുമാണ് എത്തിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 6 റൺസ് നേടിയ റിഷഭ് പന്ത് പുറത്തായി. ഇഷൻ കിഷൻ 31പന്തിൽ 36 റൺസും ശ്രേയസ് അയ്യർ 13 റൺസും നേടിയാണ് പുറത്തായത്. 12.4 ഓവറിൽ 3ന് 108 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 82 റൺസ് അടിച്ചു കൂട്ടി.

വീഡിയോ കാണാം:

Categories
Cricket India Latest News

എങ്ങനെ എറിഞ്ഞാലും ബൗണ്ടറിയാണല്ലോ!! ഫെർഗൂസനെ നോക്കുകുത്തിയാക്കി സൂര്യകുമാർ യാദവിന്റെ താണ്ഡവം ; വീഡിയോ

ന്യുസിലാൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ സെഞ്ചുറി ഇന്നിങ്‌സ് മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ സ്‌കോർ. 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 191 റൺസ് നേടിയിട്ടുണ്ട്. 51 പന്തിൽ 7 സിക്‌സും 11 ഫോറും ഉൾപ്പെടെ പുറത്താകാതെ 111 റൺസാണ് നേടിയത്. ടി20യിലെ ഈ വർഷത്തെ രണ്ടാം സെഞ്ചുറിയാണിത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ റിഷഭ് പന്തും ഇഷാൻ കിഷനുമാണ് എത്തിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 6 റൺസ് നേടിയ റിഷഭ് പന്ത് പുറത്തായി. ഇഷൻ കിഷൻ 31പന്തിൽ 36 റൺസും ശ്രേയസ് അയ്യർ 13 റൺസും നേടിയാണ് പുറത്തായത്. 12.4 ഓവറിൽ 3ന് 108 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 82 റൺസ് അടിച്ചു കൂട്ടി.

19ആം ഓവറിൽ ഫെർഗൂസനെതിരെ 22 റൺസ് അടിച്ചു കൂട്ടി സൂര്യകുമാർ യാദവ് സെഞ്ചുറിയും പിന്നിട്ടു. വെറും 49 പന്തുകളിൽ നിന്നാണ് ടി20 കരിയറിലെ രണ്ടാം സെഞ്ചുറി പിന്നിട്ടത്. രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു വർഷം 2 ടി20 സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടവും സൂര്യകുമാർ യാദവ് സ്വന്തമാക്കി.

ഈ വർഷം ടി20യിൽ മികച്ച ഫോമിലുള്ള സൂര്യകുമാർ ഇതുവരെ 30 ഇന്നിംഗ്‌സിൽ നിന്ന് 1151 റൺസ് നേടിയിട്ടുണ്ട്. അതേസമയം അവസാന ഓവറിൽ സൗത്തി ഹാട്രിക് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഹർദിക് പാണ്ഡ്യ, ഹൂഡ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്.

വീഡിയോ കാണാം:

Categories
India Latest News

ഇതിപ്പോ എന്താ ഉണ്ടായേ!! സിക്സാണെന്ന് പ്രതീക്ഷിച്ചിടത്ത് സൂര്യകുമാർ യാദവിന്റെ രസകരമായ പുറത്താകൽ, ചിരിയടക്കാനാവാതെ റിച്ചാർഡ്സൻ  ; വീഡിയോ

ടി20 ലോകക്കപ്പിന് മുന്നോടിയായുള്ള
പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 187 റൺസ്. ഫിഫ്റ്റി നേടിയ ഓപ്പണർ രാഹുലിന്റെയും (33 പന്തിൽ 57), സൂര്യകുമാർ യാദവിന്റെയും (33 പന്തിൽ 50) ഇന്നിംഗ്‌സാണ് ഗാബയിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രാഹുലും രോഹിതുമാണ് എത്തിയത്. രോഹിത് ഒരറ്റത്ത് 1 റൺസുമായി നിൽക്കെ തന്നെ രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സ് 5.2 ഓവറിൽ നിൽക്കെ 27 പന്തിൽ നിന്നാണ് രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ മാക്സ്വെല്ലിന്റെ ഡെലിവറിയിൽ പുറത്താവുകയും ചെയ്തു.

തൊട്ടടുത്ത ഓവറിൽ രോഹിതും (14 പന്തിൽ 15) മടങ്ങി. ഇതോടെ ടീം സ്‌കോർ 80/2 എന്ന നിലയിലായി. പിന്നാലെ ഇന്ത്യൻ സ്‌കോർ 122ൽ എത്തിയപ്പോൾ 19 റൺസ് നേടിയ കോഹ്ലി സ്റ്റാർകിന്റെ ബൗണ്സറിൽ സിക്സിന് ശ്രമിച്ച് പുറത്തായി. ശേഷം ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 5 പന്തിൽ 2 റൺസ് നേടി മടങ്ങി.

ഒരുവശത്ത് സൂര്യകുമാർ യാദവ് പുറത്താകാതെ ആക്രമിച്ച് കളിച്ചത് ഇന്ത്യൻ സ്‌കോർ 150 കടത്തി. അവസാനത്തിൽ കർത്തിക്കിനെയും കൂട്ടുപിടിച്ച് 180ൽ എത്തിക്കുകയായിരുന്നു. കാർത്തിക് 14 പന്തിൽ 20 റൺസ് നേടി മടങ്ങി. ഫിഫ്റ്റി നേടിയതിന് പിന്നാലെ റിച്ചാർഡ്സന്റെ ഫുൾ ടോസ് ഫെലിവറിയിൽ ഫ്ലിക്ക് ചെയ്ത് ബൗണ്ടറി നേടാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ യാദവും പുറത്തായി. ഷോട്ട് ടൈമിംഗ് പാളിയതോടെ ബാറ്റിന്റെ അറ്റത്ത് കൊണ്ട് ബൗളർ റിച്ചാർഡ്സന്റെ കൈകളിലെത്തി.