Categories
Cricket Latest News Malayalam Video

ഇവനെ ഒക്കെ ആരാ അമ്പയർ ആക്കിയത്?തൻ്റെ വിക്കറ്റിൻ്റെ റിപ്ലേ കണ്ട് ഡ്രസ്സിംഗ് റൂമിൽ കലിപ്പോടെ കോഹ്‌ലി ; വീഡിയോ കാണാം

ഡൽഹി ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി പൊരുതുന്നു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലാണ്. ഓൾറൗണ്ടർമാരായ രവിച്ചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ്‌ ക്രീസിൽ. കോഹ്‌ലി 44 റൺസും നായകൻ രോഹിത് ശർമ 32 റൺസും ജഡേജ 26 റൺസും എടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നതാൻ ലയനാണ് ഇന്ത്യയെ തകർത്തത്.

മത്സരത്തിൽ ഇന്ത്യ 66/4 എന്ന നിലയിൽ പ്രതിസന്ധിയിൽ നിൽക്കെ ജഡേജയെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റി അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കാൻ നിൽക്കെയാണ് ഒരു ദൗർഭാഗ്യകരമായ രീതിയിലൂടെ കോഹ്‌ലി 44 റൺസിൽ പുറത്താകുന്നത്. അരങ്ങേറ്റമത്സരം കളിക്കുന്ന മാത്യൂ കൻഹെമാനിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോഹ്‌ലി ഔട്ടായത്. എന്നാൽ അദ്ദേഹം റിവ്യൂ നൽകിയിരുന്നു. പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ഇരുന്ന സമയത്താണ് അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിക്കുന്നത്. ആദ്യം ബാറ്റാണോ അതോ പാഡ് ആണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടെ തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ തുടരുകയായിരുന്നു.

മൈതാനത്ത് നിന്നും മടങ്ങിയശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങൾക്കും പരിശീലകർക്കും അരികിൽ നിന്നുകൊണ്ട് തന്റെ വിക്കറ്റ് വീഡിയോ റീപ്ലേ കാണുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ അക്ഷമനായി വീഡിയോ കണ്ടുകൊണ്ടിരുന്ന കോഹ്‌ലി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് അതൊരിക്കലും ഔട്ട് അല്ല എന്നു പറഞ്ഞുകൊണ്ടാണ് നിരാശനായി അകത്തേക്ക് കയറിപ്പോകുന്നത്. ഇതിനുമുൻപും പല സന്ദർഭങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിൽക്കുന്നതിനിടയിൽ ഇത്തരം ദൗർഭാഗ്യകരമായ പുറത്താകൽ ഒരുപാട് തവണ സംഭവിച്ചിട്ടുള്ള ഒരു താരമാണ് വിരാട് കോഹ്‌ലി.

വിക്കറ്റ് വിഡിയോ :

Categories
Cricket Latest News Malayalam

കെട്ടിപുടി കെട്ടിപുടി ഡാ !തമ്മിൽ കൂട്ടിയിടിച്ച് സ്മിത്തും ജഡേജയും ,ശേഷം പരസ്പരം കെട്ടിപിടിച്ചു താരങ്ങൾ ; വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടർന്ന് ഇന്നലെ 9 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് നേടിയിരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇന്ന് വൈസ് ക്യാപ്റ്റൻ രാഹുലിന്റെയും വിക്കറ്റാണ്‌ ആദ്യം നഷ്ടമായത്. പതിനെട്ടാം ഓവറിൽ നതാൻ ലയൺ അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. തുടർന്ന് ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ നായകൻ രോഹിത് ശർമ്മയെ ക്ലീൻ ബോൾഡ് ചെയ്ത ലയൺ, നാലാം പന്തിൽ തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന പൂജാരയെ പൂജ്യത്തിലും പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു. തുടർന്ന് ലയാണിന്റെ തന്നെ പന്തിൽ പീറ്റർ ഹാൻഡ്‌സ്‌കോമ്പിന്റെ കിടിലൻ റിഫ്ലക്സ് ക്യാച്ചിലൂടെ ശ്രേയസ് അയ്യരും കൂടാരം കയറിയപ്പോൾ ഇന്ത്യൻ സ്കോർ 66/4.

വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ചേർന്ന കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ബാറ്റ് ചെയ്ത് ലഞ്ചിന് പിരിഞ്ഞു. മത്സരം പുനരാരംഭിച്ച സമയത്ത് ജഡേജയും സ്റ്റീവൻ സ്മിത്തും പരസ്പരം കൂട്ടിയിടിക്കുന്ന നിമിഷമുണ്ടായി. നതൻ ലയൺ എറിഞ്ഞ നാല്പതാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്. കവറിലേക്ക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ താൽപര്യം കാണിച്ച ജഡേജ പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടിരുന്നു. എന്നാൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന വിരാട് കോഹ്‌ലി അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു.

ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്ക് നൽകുന്നതിന് മുന്നേതന്നെ ജഡേജ തിരികെയോടി ക്രീസിൽ എത്തിയെങ്കിലും, അവിടെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന സ്റ്റീവൻ സ്മിത്ത്, ഓവർ പൂർത്തിയായശേഷം മറ്റേ എൻഡിലേക്ക്‌ നീങ്ങുന്ന അവസ്ഥയിൽ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. എങ്കിലും ഇരുവരും ചേർന്ന് കെട്ടിപ്പിടിച്ച് നിന്നതുകൊണ്ട് രണ്ടാളും വീഴാതെ രക്ഷപ്പെട്ടു. തുടർന്ന് പരസ്പരം പുഞ്ചിരി സമ്മാനിച്ച് ഒരു ചെറിയ ഹസ്തദാനവും നൽകി ഇരുവരും മടങ്ങിയപ്പോൾ ഗാലറിയിൽ നിന്നും ആർപ്പുവിളികൾ ഉയർന്നു.

Categories
Cricket Latest News Malayalam

എന്നോട് ചൂടായിട്ട് എന്താ കാര്യം ! ഔട്ട് കൊടുത്തില്ല ,ഇന്ത്യൻ ആരാധകനോട് ചൂടായി ഓസ്ട്രേലിയൻ ആരാധകൻ ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു എങ്കിലും ജഡേജയുടെ ഗംഭീര ബൗളിങ്ങിന് മുന്നിൽ 177 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ജഡേജ അഞ്ചുവിക്കറ്റ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. മാർനസ് ലംബുഷൈൻ ഓസ്ട്രേലിയക്കായി 49 റൺസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഗംഭീര ബാറ്റിംഗ് ആണ് ഓസ്ട്രേലിയയുടെ ബോളിങ്ങിനു മുന്നിൽ ഇന്ത്യക്ക് മേൽക്കോയ്മ നേടിക്കൊടുത്തത്. രോഹിത് ശർമ സെഞ്ച്വറി നേടി അപരാജിതനായി ക്രീസിൽ ഉണ്ട്. രോഹിത് ശർമയ്ക്ക് പുറമെ മറ്റാരും തന്നെ ബാറ്റിംഗിൽ തിളങ്ങിയില്ല എങ്കിലും രവിചന്ദ്രൻ അശ്വിൻ നേടിയ 23 റൺസും കെഎൽ രാഹുൽ നേടിയ 20 റൺസും ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ചെറിയ സ്കോറിൽ ഓസ്ട്രേലിയ പുറത്തായതിനാൽ വളരെ നിർണ്ണായകമാണ്.

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിറങ്ങിയ സൂര്യകുമാർ യാദവ് 8 റൺസും പൂജാ 7 റൺസും നേടിയപ്പോൾ മുൻ ക്യാപ്റ്റൻ വിരാട് കോലി 12 റൺസ് മാത്രം സ്വന്തമാക്കി അനാവശ്യ ഷോട്ട് കളിച്ചു മടങ്ങി. ഓസ്ട്രേലിയക്കായി അരങ്ങേറ്റം മത്സരത്തിൽ ഇറങ്ങിയ ടോഡ് മർഫി ഇതിനോടകം തന്നെ നാല് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്ക് നിർണായകം ആയിരിക്കുന്നത് രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും പാർട്ണർഷിപ്പ് ആണ്. സൂര്യകുമാർ യാദവ് പുറത്തായ ശേഷം ക്രീസിൽ എത്തിയ രവീന്ദ്ര ജഡേജ മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറി. ഫ്രണ്ട് ഫുട്ടിൽ ജഡേജ ഡിഫൻഡ് ചെയ്തപ്പോൾ ഓസ്ട്രേലിയൻ കളിക്കാർ അപ്പീലുമായി രംഗത്തെത്തി. അമ്പയർ നോട്ടൗട്ട് നൽകിയെങ്കിലും അത് എൽബിഡബ്ല്യു ആണ് എന്ന് വിശ്വസിച്ച ഓസ്ട്രേലിയൻ കളിക്കാർ റിവ്യൂ ചെയ്തു. റിവ്യൂവിൽ ആദ്യം പേഡിന് കൊള്ളുന്നുണ്ട് എന്ന് വ്യക്തമായി എങ്കിലും റീപ്ലേയിൽ അംപയേഴ്‌സ് കാൾ ആണ് എന്ന് വ്യക്തമായതിനെ തുടർന്ന് നോട്ടൗട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ആരാധകൻ ഇന്ത്യൻ ആരാധകനോട് ചൂടാവുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തമാശ രൂപയാണ് രണ്ടുപേരും സംസാരിക്കുന്നത് എങ്കിലും പല ആളുകളും ഈ വീഡിയോ ദൃശ്യം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്ട്രേലിയൻ ആരാധകൻ ഇന്ത്യൻ ആരാധകനോട് ചൂടാവുന്ന ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Malayalam

സ്മിത്ത് വരെ അഭിനന്ദിച്ചു ആ ഡെലിവറി കണ്ട് ;ജഡേജക്ക് ലൈക്ക് കൊടുത്തു സ്മിത്ത് ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ദിനം നാഗ്പൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയിലേക്ക് രണ്ട് റൺ എടുക്കുന്നതിനിടയിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോൾ തൊട്ടടുത്ത ഓവറിൽ തന്നെ മുഹമ്മദ് ഷമിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഉസ്മാൻ ഖ്വാജയെ മുഹമ്മദ് സിറാജ് എൽ ബി ഡബ്ലിയുയിൽ കുരുക്കുകയായിരുന്നു എങ്കിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് മുഹമ്മദ് ഷമി പിഴുതെറിഞ്ഞു.

പിന്നീട് ഓസ്ട്രേലിയയുടെ തുറുപ്പ് ചീട്ട് ആയ സ്റ്റീവ് സ്മിത്തും മാർനസ് ലംമ്പുഷൈനും ചേർന്ന്
ഓസ്ട്രേലിയയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചു. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഒക്കെ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് റിഷബ് പന്തായിരുന്നു. എന്നാൽ പരിക്ക് കാരണം പന്ത് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇന്ത്യയുടെ മിഡിൽ ഓർഡറിന്റെ കരുത്തായ ശ്രേയസ് അയ്യരും നടുവിനേറ്റ പരിക്ക് കാരണം കളിക്കുന്നില്ല.

ഇന്ത്യയ്ക്ക് മുതൽക്കൂട്ട് ആകും എന്ന് പ്രതീക്ഷിക്കുന്നത് രവീന്ദ്ര ജഡേജയുടെ തിരിച്ചു വരവാണ്. കാൽമുട്ടിന് ഏറ്റവും പരിക്ക് കാരണം 5 മാസത്തോളമായി ജഡേജ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രധാനപ്പെട്ട 20 വേൾഡ് കപ്പ് ഉൾപ്പെടെ രവീന്ദ്ര ജഡേജക്ക് നഷ്ടമായി. എന്നാൽ പരിക്ക് ഭേദമായി ജഡേജ വീണ്ടും ഇന്ത്യയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

താൻ എന്തുകൊണ്ടാണ് ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർ ആയത് എന്ന് ജഡേജ തന്റെ ബോളിംഗ് പ്രകടനം കൊണ്ട് വീണ്ടും തെളിയിക്കുകയാണ്. പരിക്ക് ഭേദമായ ശേഷം രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തിയ ജഡേജ മികച്ച പ്രകടനമായിരുന്നു ട്രോഫി ക്രിക്കറ്റിൽ പുറത്തെടുത്തത്. അതിനുശേഷം ടീമിലെത്തിയ ജഡേജ ആദ്യദിനം തന്നെ ബോൾ ടേൺ ചെയ്യിപ്പിക്കാൻ തുടങ്ങി. ഇതിനോടകം ജഡേജ മൂന്ന് വിക്കറ്റ് നേടിയെങ്കിലും സ്മിത്തിന്റെ വിക്കറ്റ് നേടുന്നതിന് മുമ്പ് തന്നെ സ്മിത്തിനെ ജഡേജ വിറപ്പിച്ചു. അപ്രതീക്ഷിതമായി ബോൾ ടേൺ ചെയ്തപ്പോൾ സ്മിത്ത് ജഡേജയെ അഭിനന്ദിക്കാനും മറന്നില്ല. ടേൺ ചെയ്ത ബോളിന് സ്മിത്ത് ലൈക്ക് നൽകിയാണ് അഭിനന്ദിച്ചത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam

പന്ത് എങ്ങനെ സ്പിൻ ചെയ്തുവെന്ന് അങ്ങോട്ട് ഇങ്ങോട്ടും കാണിച്ചു കൊടുത്ത് അശ്വിനും ലാബുഷാനെ യും. രസകരമായ വീഡിയോ ഇതാ

ബോർഡർ ഗവസ്‌കർ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്.വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്ക് ഇരു ടീമുകളും കണ്ണ് നട്ടിരിക്കുകയാണ്. മൂന്നു മത്സരങ്ങൾ വിജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാം. എന്നാൽ അങ്ങനെ വിട്ട് നൽകാൻ ഓസ്ട്രേലിയ ഒരുക്കമായിരിക്കില്ല.

നിലവിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.ഓസ്ട്രേലിയ സ്പിന്നറായ ടോഡ് മർഫിക്ക് അരങ്ങേറ്റം നൽകി.ഇന്ത്യ സൂര്യകുമാറിനും ഭരതിനും അരങ്ങേറ്റം നൽകി.ഉഗ്രൻ ഫോമിലുള്ള ഗില്ലിനെ പരിഗണിച്ചില്ല.തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ ഓസ്ട്രേലിയ നിലവിൽ സ്മിത്തിന്റെയും ലാബുഷാനെയുടെ മികവിൽ പൊരുതുകയാണ്.എന്നാൽ ഇപ്പോൾ മത്സരത്തിന് ഇടയിൽ രസകരമായ സംഭവം ഉണ്ടായിരിക്കുകയാണ്.

സ്ലഡ്ജിങ്ങുകൾ പ്രതീക്ഷിച്ച ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലേക്കാണ് ഈ സംഭവം.അശ്വിൻ ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുകയാണ്. ലാബുഷാനെയാണ് ഇന്ത്യൻ ബാറ്റർ.ഓസ്ട്രേലിയ ബാറ്റർമാർ ഏറ്റവും കൂടുതൽ പഠിച്ചു വന്നത് അശ്വിനെ നേരിടുകയാണ്. അശ്വിന്റെ ഒരു പന്ത് മിഡിൽ സ്റ്റമ്പിൽ കുത്തി ലെഗ് സ്റ്റമ്പിലേക്ക് തിരിഞ്ഞു കേറുന്നു.ലാബുഷാനെക്ക്‌ ആ പന്ത് പിക്ക് ചെയ്യാൻ സാധിക്കുന്നില്ല. തുടർന്ന് അശ്വിൻ ലാബുഷാനെയേ എങ്ങനെയാണ് ആ പന്ത് താൻ സ്പിൻ ചെയ്യിപ്പിച്ചത് എന്ന് തന്റെ വിരലുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നു.ലാബുഷാനെയും തിരിച്ചു തന്റെ വിരലുകൾ കൊണ്ട് അശ്വിൻ ആ ബോൾ എങ്ങനെ സ്പിൻ ചെയ്തു എന്ന് കാണിക്കുന്നു.നിലവിൽ തുടക്കത്തിലേ പതർച്ചക്ക്‌ ശേഷം ഓസ്ട്രേലിയ സ്മിത്തിലൂടെയും ലാബുഷാനെയിലൂടെ പൊരുതുകയാണ്.

വീഡിയോ :

Categories
Cricket Latest News Malayalam Video

ഹമ്മെ ഇതെന്താ ഹനുമാന്റെ ഗദയാണോ; ഹാർദിക്കിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്ന പൃഥ്വി ഷാ.. വീഡിയോ കാണാം

ഇന്നലെ ന്യൂസിലൻഡിനെ 168 റൺസിന് തകർത്ത് ട്വന്റി ട്വന്റി പരമ്പര വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യൻ ആരാധകർ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഗിൽ പുറത്താകാതെ നേടിയ 126 റൺസിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിരുന്നു. ന്യൂസിലൻഡിന്റെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഒതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തകർപ്പൻ സെഞ്ചുറി നേടിയ ഗിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പണർ ഇഷാൻ കിഷൻ രണ്ടാം ഓവറിൽ മടങ്ങിയെങ്കിലും ഗിൽ, ത്രിപാഠിയുമൊത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 80 റൺസ് ചേർത്തു. 22 പന്തിൽ 44 റൺസ് എടുത്ത ത്രിപാഠി മടങ്ങിയശേഷം 23 റൺസ് എടുത്ത സൂര്യകുമാർ യാദവിനൊപ്പം 38 റൺസ് കൂട്ടുകെട്ടിലും അതിനുശേഷം എത്തിയ 30 റൺസ് എടുത്ത നായകൻ പാണ്ഡ്യക്കൊപ്പം 103 റൺസ് കൂട്ടുകെട്ടിലും ഗിൽ പങ്കുചേർന്നിരുന്നു. ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങിയശേഷം അവസാന ഓവറുകളിൽ കത്തിക്കയറിയ ഇന്നിങ്സ് ആയിരുന്നു ഗിൽ കളിച്ചത്. സെഞ്ചുറി നേടിയശേഷവും വമ്പനടികൾ തുടർന്ന ഗിൽ, ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുള്ള റെക്കോർഡും സ്വന്തം പേരിലാക്കി.

ഇന്നലെ മത്സരം കഴിഞ്ഞ് കിരീടം ഏറ്റുവാങ്ങിയ ശേഷം നായകൻ ഹാർദിക് പാണ്ഡ്യ തന്റെ മുൻ നായകരെപ്പോലെ ടീമിലെ യുവതാരത്തിന് ട്രോഫി ഉയർത്താനായി നൽകുന്ന പതിവ് തുടർന്നിരുന്നു. ഇത്തവണ ഇന്ത്യൻ സ്ക്വാഡിലെ ഏറ്റവും ചെറുപ്പമായ പൃഥ്വി ഷായ്ക്കാണ് അവസരം ലഭിച്ചത്. പാണ്ഡ്യയുടെ കയ്യിൽനിന്നും അത് ഏറ്റുവാങ്ങുന്ന സമയത്തെ പൃഥ്വിയുടെ റിയാക്ഷനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താൻ വിചാരിച്ചതിലും അധികം ഭാരം ഉണ്ടായപ്പോൾ അദ്ദേഹം ഒരു അമ്പരപ്പോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് അത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന അദ്ദേഹം പക്ഷേ ഡഗ് ഔട്ടിൽ വളരെ ഉന്മേഷവാനായി കാണപ്പെട്ടിരുന്നു.

Categories
Cricket Latest News Malayalam

ഞാൻ സ്പൈഡർ മാൻ ആയോ ? ബൗണ്ടറി ലൈനിൽ നിന്ന് ഒറ്റക്കാലിൽ ക്യാച്ച് എടുത്ത ശേഷം തൻ്റെ കൈകൾ നോക്കി സൂര്യ ; വീഡിയോ കാണാം

ബൈ ലാറ്ററൽ പരമ്പരകളിലെ ഇന്ത്യൻ അപ്രമാദിത്യം തുടർന്ന് ഇന്ത്യ. മൂന്നു മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1 ന്ന് സ്വന്തമാക്കി.പരമ്പരയിലെ ആദ്യത്തെ മത്സരം ന്യൂസിലാൻഡ് ജയിച്ചു. എന്നാൽ തൊട്ട് അടുത്ത മത്സരം ജയിച്ചു ഇന്ത്യ തിരകെ വന്നു. ഒടുവിൽ പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലാണ്ടിനെ റൺസിന് തകർത്ത്.

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുകകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത ഗിൽ സെഞ്ച്വറി നേടി. ട്വന്റി ട്വന്റി തനിക്ക് ചേരില്ല എന്ന് വിമർശിച്ചവരുടെ വാ അടിപിക്കുന്നതാണ് ഇന്നത്തെ പ്രകടനം.63 പന്തിൽ 126 റൺസാണ് ഗിൽ നേടിയത്.ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ഹാർദിക്കും സൂര്യയും ട്രിപാഠിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ്.

235 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസിന് പിഴച്ചു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഈ ഒരു തകർച്ചയിൽ പിന്നീട് കരകയറാൻ കിവിസിന് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ ബൗളിങ്ങും ഗില്ലിന്റെ സെഞ്ച്വറിയോടൊപ്പം ഈ മത്സരത്തെ ഗംഭീരമാക്കിയത് സൂര്യ കുമാറിന്റെ മികച്ച ഫീൽഡിങ്ങാണ്.മത്സരത്തിൽ മൂന്നു ക്യാച്ചുകളാണ് സൂര്യ സ്വന്തമാക്കിയത്.സ്ലിപ്പിൽ കിടിലൻ രണ്ട് ക്യാച്ചുകൾ സ്വന്തമാക്കിയത്.മാത്രമല്ല ബൗണ്ടറിയിൽ സാന്റനറേ ഗംഭീര രീതിയിൽ ബൗണ്ടറിയിൽ സൂര്യ കൈപിടിയിൽ ഒതുക്കിയിരുന്നു.ഇന്ത്യ ന്യൂസിലാൻഡിനെ 168 റൺസിന് തോൽപിച്ചതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ ടീമിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ശുഭമാൻ ഗില്ലാണ് മത്സരത്തിലെ താരം.

സൂര്യയുടെ ഒറ്റക്കാലിൽ ഉള്ള ക്യാച്ച് :

Categories
Cricket Latest News Malayalam

ഇതു ഇന്ത്യയുടെ പുതിയ 360° , ഫെർഗൂസൻ്റെ തീയുണ്ടയെ മനോഹരമായി സിക്സ് പറത്തി ട്രിപാഠി; വീഡിയോ കാണാം

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ട്വന്റി ട്വന്റി ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. അഹ്‌മദബാദിൽ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്ന്.ഒരു മാറ്റവുമായിയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. ചാഹാലിന് പകരം ഉമ്രാൻ മാലിക്ക്‌ ടീമിലേക്കെത്തി.ന്യൂസിലാൻഡ് ഡഫിക്ക്‌ പകരം ലിസ്റ്ററിന് അരങ്ങേറ്റം നൽകി.

ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യക്ക്‌ വേണ്ടി ഗിൽ മികച്ച രീതിയിൽ തന്നെ തുടങ്ങി. എന്നാൽ കിഷൻ പതിവ് പോലെ നിരാശപെടുത്തി. മൂന്നു പന്ത് നേരിട്ട കിഷൻ ഒരു റൺസ് മാത്രമാണ് സ്വന്തമാക്കിയത്. കിഷൻ പുറത്തായത്തോടെ ക്രീസിലേക്ക് ട്രിപാഠി എത്തി.22 പന്തിൽ 44 റൺസ് സ്വന്തമാക്കി ട്രിപാഠി തന്റെ റോൾ ഭംഗിയാക്കി മടങ്ങി. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ട്രിപാഠി അടിച്ച ഒരു സിക്സറാണ്.

ഇന്ത്യൻ ഇന്നിങ്സിന്റെ ആറാമത്തെ ഓവർ. ലോക്കി ഫെർഗുസനാണ് ന്യൂസിലാൻഡ് ബൗളേർ. രാഹുൽ ട്രിപാഠിയാണ് ഇന്ത്യൻ ബാറ്റർ. ഓവറിലെ മൂന്നാമത്തെ പന്ത്.ട്രിപാഠി ഓഫ്‌ സ്റ്റമ്പിലേക്ക് ഇറങ്ങുന്നു. ലോക്കി ഫെർഗുസൺ തന്റെ അതിവേഗ പന്ത് എറിയുന്നു. എന്നാൽ അസാമാന്യ രീതിയിൽ ട്രിപാഠി ആ പന്ത് സിക്സർ പറത്തുന്നു.അത് ദീപ് ഫൈൻ ലെഗിന്റെ മുകളിലൂടെ ഒരു സ്കൂപ്പ്.ട്രിപാഠി തന്റെ ഇന്നിങ്സിൽ നാല് ഫോറും മൂന്നു സിക്സും പറത്തി. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യയും ന്യൂസിലാൻഡും ഓരോ മത്സരം വീതം ജയിച്ചു.

വീഡിയോ കാണാം :

https://twitter.com/cricket82182592/status/1620788543802179584?t=T5w6cDepC7qcduXq2Sg2Yw&s=19
https://twitter.com/cric24time/status/1620820646359105539?t=wabiz0Y1y-1Bj2pTKewjPA&s=19
Categories
Cricket India Latest News Malayalam

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലെ കർത്താവേ . അർഷ്‌ദീപ് എറിഞ്ഞ അവസാന ഓവറിലെ പാണ്ട്യയുടെ വിവിധ ഭാവങ്ങൾ

ഇന്നലെ റാഞ്ചിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ 21 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അച്ചടക്കമില്ലാതെ പന്തെറിഞ്ഞ പേസർമാരും കളി മറന്ന ടോപ് ഓർഡർ ബാറ്റർമാരും കൂടിയായപ്പോൾ ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ തോൽവി പൂർണമായി. അതും തങ്ങൾക്ക് മികച്ച റെക്കോർഡുള്ള സ്വന്തം മണ്ണിൽ തന്നെ ലഭിച്ച പരാജയം കല്ലുകടിയായി. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിക്കും.

ഇന്നലെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ്, ഓപ്പണർമാരുടെ മികച്ച പ്രകടനവും മധ്യനിരയിൽ ഓൾറൗണ്ടർ ഡാരിൽ മിച്ചലിന്റെ പുറത്താകാതെ നേടിയ 59 റൺസ് പോരാട്ടവും വഴി, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ്, ശിവം മാവി, അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

177 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 3 ഓവറിനുള്ളിൽ തന്നെ 3 വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ, 47 റൺസ് എടുത്ത സൂര്യയും 21 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ചേർന്നെടുത്ത 68 റൺസ് കൂട്ടുകെട്ട് ഉണ്ടായെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. ഇരുവരും പുറത്തായശേഷം എത്തിയ വാഷിങ്ടൺ സുന്ദർ ഒറ്റയാൾ പോരാട്ടത്തിലൂടെ 28 പന്തിൽ 50 റൺസ് നേടിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ പേസർ അർഷദീപ് സിംഗ് എറിഞ്ഞ ഇരുപതാം ഓവറിൽ 27 റൺസാണ് പിറന്നത്. ഇന്ത്യ വെറും 21 റൺസിനാണ് പരാജയപ്പെട്ടത് എന്നോർക്കുമ്പോൾ ഈ ഓവറിന്റെ പ്രാധാന്യം മനസ്സിലാകും. 19ആം ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് സ്കോർ 149/6 എന്നതായിരുന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഡാറിൽ മിച്ചൽ. ആദ്യ പന്തിൽ തന്നെ അദ്ദേഹം ലോങ് ഓണിലേക്ക്‌ സിക്സ് പായിച്ചു. ഇന്ത്യയുടെ കഷ്ടകാലത്തിന് അതൊരു നോബോൾ കൂടിയായിരുന്നു.

https://twitter.com/Anna24GhanteCh2/status/1619165743266025472?t=D5rUOKps-RyJnK8XWU9vWA&s=19
https://twitter.com/Anna24GhanteCh2/status/1619165837851762689?t=p1LLkTKsfIsQgMMnwmb0lQ&s=19

തനിക്ക് ലഭിച്ച ഫ്രീഹിറ്റ് പന്തിലും മിച്ചൽ സിക്സ് നേടി, ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക്. ഓവറിലെ രണ്ടാം പന്തിൽ വീണ്ടും ലോങ് ഓണിലേക്ക് 86 മീറ്റർ സിക്സ്! മൂന്നാം പന്തിൽ ബൗണ്ടറി കൂടി നേടിയതോടെ 3 പന്തിൽ 23 റൺസ്! അന്നേരം നായകൻ ഹാർദിക് പാണ്ഡ്യ കളിക്കളത്തിൽ വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. നാലാം പന്തിൽ റൺ ഒന്നും വഴങ്ങാതെയിരുന്ന സിംഗ്, അവസാന രണ്ട് പന്തുകളിലും ‌‍ഡബിൾ കൂടി വഴങ്ങിയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

Categories
Cricket India Latest News Malayalam Video

സൂര്യ പഠിപ്പിച്ചതാണോ ഈ ഷോട്ട്; കിടിലൻ റിവേഴ്സ് സ്വീപ്പുമായി ബൗണ്ടറി നേടി രോഹിത്.. വീഡിയോ കാണാം

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ കരുത്തുകാട്ടി. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ രാജ്യാന്തര മത്സരത്തിൽ തന്നെ ഇന്ത്യക്ക് വിജയം നേടാനായി. വെറും 109 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നായകൻ രോഹിത് ശർമ 51 റൺസോടെ ടോപ് സ്കോറർ ആയപ്പോൾ സഹ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് താരങ്ങളെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവരോഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. 34.3 ഓവറിൽ വെറും 108 റൺസിൽ അവർ ഓൾഔട്ടായി. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നതും ശ്രദ്ധേയം. മൂന്ന് വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് ഷമി കളിയിലെ താരമായി. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക്‌ വളരെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അതിന്റെ നേർസാക്ഷ്യമായി പതിവില്ലാത്ത റിവേഴ്സ് സ്വീപ്പ്‌ ഷോട്ട് രോഹിത് കളിച്ചിരുന്നു. മിച്ചൽ സന്റ്‌നർ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ, തേർഡ് മാൻ ഫീൽഡർ മുപ്പതുവാര വൃത്തത്തിനുള്ളിൽ നിൽക്കുന്നത് മുൻകൂട്ടി കണ്ട് രോഹിത് മികച്ചൊരു റിവേഴ്സ് സ്വീപ്പ് കളിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രോഹിത്തിന്റെ ബാറ്റിൽ നിന്നും ആ ഷോട്ട് പിറന്നത് കണ്ട് കമന്റേറ്റർമാർ പോലും അമ്പരന്നു. കാണികളും വൻ ആർപ്പുവിളികളുമായി അത് ആഘോഷമാക്കി. തുടർന്ന് അർദ്ധസെഞ്ചുറി തികച്ചാണ് രോഹിത് മടങ്ങിയത്.

വീഡിയൊ :