Categories
Uncategorized

സബ് ആയിറങ്ങി സൂപ്പർമാൻ ക്യാച്ചുമായി സൂര്യ; വിജയത്തിൽ നിർണായകമായ നിമിഷം.. വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലെ ലോ സ്കോറിഗ് പോരാട്ടത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. അവസാനംവരെ പൊരുതിയ വെല്ലാലഗെ 42 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ഇന്ത്യൻ ടോപ് ഓർഡർ ഒന്നടങ്കം വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ വെല്ലാലഗെ തന്നെയാണ് ഇന്ത്യയെ ഞെട്ടിച്ചത്. കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. 4 വിക്കറ്റ് വീഴ്ത്തിയ അസാലങ്കയും മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ നായകൻ രോഹിത് 53 റൺസും രാഹുൽ 39 റൺസും കിഷൻ 33 റൺസും എടുത്തു. ശർദൂൾ താക്കൂറിന് പകരം ടീമിൽ ഇടംനേടിയ അക്സർ പട്ടേൽ, 26 റൺസെടുത്ത് ഇന്ത്യൻ സ്കോർ 200 കടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ബുംറയും സിറാജും വെള്ളം കുടിപ്പിച്ചു. 25/3 എന്ന നിലയിൽ നിന്നും സദീരയും അസലാങ്കയും ചേർന്ന കൂട്ടുകെട്ട് കരകയറ്റി. എങ്കിലും കുൽദീപ് യാദവ് പന്തെടുത്തതോടെ അത് പൊളിച്ചു. നായകൻ ശനക പുറത്താകുമ്പോൾ സ്കോർ 99/6. ഇന്ത്യ വിജയം ഉറപ്പിച്ച ഘട്ടത്തിൽ ഏഴാം വിക്കറ്റിൽ ഡെസിൽവയും വെല്ലലാഗെയും അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ചു. കൊളംബോയിൽ തിങ്ങിനിറഞ്ഞ ശ്രീലങ്കൻ ആരാധകരും അവർക്ക് ഉറച്ച പിന്തുണ നൽകി.

ഒടുവിൽ ഏഴാം വിക്കറ്റിൽ 63 റൺസിൻ്റെ കൂട്ടുകെട്ട് ഡെസിൽവയെ പുറത്താക്കി ജഡേജ പൊളിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് വിജയത്തിൽ എത്താമെന്ന വെല്ലലഗെയുടെ മോഹങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. 14 പന്തുകൾ പ്രതിരോധിച്ച മഹീഷ് തീക്ഷണ ഒടുവിൽ സൂര്യകുമാർ യാദവിൻ്റെ കിടിലൻ ഡൈവിങ് ക്യാച്ചിൽ പുറത്തായി. സബ് ഫീൽഡറായി ഗ്രൗണ്ടിൽ എത്തിയ അദ്ദേഹം, മിഡ് ഓണിൽ തൻ്റെ വലതുവശത്തേക്ക് ഓടി, താഴ്ന്നുവന്ന പന്ത് പറന്നുപിടിക്കുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഇതിലും മികച്ച ഒരു കാഴ്ച്ച ഇവിടെ അടുത്ത് കണ്ടിട്ടില്ല ,സ്ലിപ്പിൽ മാരക ക്യാച്ച് എടുത്തു രോഹിത് ,കെട്ടിപിടിച്ചു കോഹ്ലി ; വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിടുന്ന ഇന്ത്യ, 49.1 ഓവറിൽ 213 റൺസിന് പുറത്തായി. ഇന്നലെ പാക്കിസ്ഥാനെ 228 റൺസിന് തകർത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. എങ്കിലും വരണ്ട പിച്ചിൽ പത്തു വിക്കറ്റും പങ്കിട്ടെടുത്ത ശ്രീലങ്കൻ സ്പിന്നർമാർ ഇന്ത്യയെ വരിഞ്ഞുമുറുക്കി.

ഇടംകൈയ്യൻ സ്പിന്നർ വെല്ലാലഗെ കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ പാർട്ട് ടൈം ഓഫ് സ്പിന്നർ ചരിത് അസലങ്കയും മികച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 80/0 എന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. ഇന്ത്യയുടെ ടോപ് ഓർഡർ അഞ്ച് വിക്കറ്റും വെല്ലലഗെ സ്വന്തമാക്കി. 53 റൺസെടുത്ത നായകൻ രോഹിത് ശർമയാണ് ടോപ് സ്കോറർ. രാഹുൽ 39 റൺസും കിഷൻ 33 റൺസും എടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയും ഇന്ത്യൻ ബോളിങ്ങിൻ്റെ ചൂടറിഞ്ഞു. 25 ഓവറിൽ 99/6 എന്ന നിലയിലാണ് അവർ. ജഡേജയുടെ പന്തിൽ ശ്രീലങ്കൻ നായകൻ ദസുൻ ശനകയാണ് അവസാനമായി പുറത്തായത്. സ്ലിപ്പിൽ നായകൻ രോഹിത് ശർമയുടെ ഒരു കിടിലൻ റിഫ്ലക്സ് ക്യാച്ച് വഴിയാണ് പുറത്താകൽ. അതിനുശേഷമുള്ള നിമിഷവും മനോഹരമായി. വിരാട് കോഹ്‌ലി ഓടിയെത്തി രോഹിത്തിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

കണ്ടടോ ആ പഴയ ഹിറ്റ്മാനെ,10000 ത്തിലേക്ക് സിക്സർ അടിച്ചു ഹിറ്റ്മാൻ ചരിത്രത്തിലേക്ക്, വീഡിയോ ഇതാ..

പ്രതിഭ ധൂർത്തു അടിച്ച കളഞ്ഞ ഒരു പ്രതിഭ എന്ന് വിമർശനങ്ങൾ ഒരുപാട് കേട്ടവനാണ് രോഹിത് ശർമ. എന്നാൽ 2013 ചാമ്പ്യൻസ് ട്രോഫിയിൽ ധോണി രോഹിത്തിനെ ഓപ്പൺറാക്കി ഇറക്കിയതിന് ശേഷം സംഭവിച്ചതെല്ലാം ചരിത്രം. എന്നാൽ കഴിഞ്ഞ കുറച്ചു കാലം താരം മോശം ഫോമിലായിരുന്നു.

അത് കൊണ്ട് ലോകക്കപ്പിലേക്ക് അടുക്കുമ്പോൾ രോഹിത്തിന്റെ മേൽ ഒള്ള സമ്മർദ്ദം വളരെ വലുതായിരുന്നു. എന്നാൽ കൃത്യം സമയത്ത് തന്റെ ഫോം വീണ്ടെടുത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ ഫിഫ്റ്റി സ്വന്തമാക്കിയ രോഹിത്ത് ശ്രീലങ്കക്കെതിരെയും മികച്ചു നിൽക്കുകയാണ്.

ഏറ്റവും കൂടുതൽ ഇന്നിങ്സിൽ നിന്ന് 3000 റൺസ് തികച്ച താരമായിരുന്ന രോഹിത് ഇന്ന് ഏറ്റവും വേഗത്തിൽ 10000 ഏകദിനം റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്.അതും ശ്രീലങ്കയുടെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ രജിതയേ അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ ഒരു കിടിലൻ സ്ട്രൈട്ട് ലോഫ്റ്റ്ഡ് സിക്സ് അടിച്ചു കൊണ്ട് തന്നെ.

Categories
Uncategorized

ചോരവാർന്ന് നിന്ന പാക്ക് താരത്തിന് രാഹുലിൻ്റെ കരുതൽ; കളിക്കളത്തിലെ മികച്ചൊരു മുഹൂർത്തം.. വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ ആവേശ പോരാട്ടത്തിൽ ഇന്നലെ, ടീം ഇന്ത്യ പാക്കിസ്ഥാനെ 228 റൺസിന് കീഴടക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്, 32 ഓവറിൽ 128 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഫീൽഡിംഗ് സമയത്ത് പരുക്കേറ്റ രണ്ട് താരങ്ങൾക്ക് ബാറ്റിങ്ങിന് ഇറങ്ങാനും കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് പാക്ക് നിരയെ ചുരുട്ടിക്കൂട്ടി. 122 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി കളിയിലെ താരമായി.

ഞായറാഴ്ച ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയും ഗില്ലും മികച്ച തുടക്കം നൽകി. 24.1 ഓവറിൽ 147/2 എന്ന നിലയിൽ മഴമൂലം മത്സരം തടസ്സപ്പെട്ടു. തുടർന്ന് റിസർവ് ദിനമായ ഇന്നലെ കളി അതേ സ്കോറിൽ പുനരാരംഭിച്ചു. രാഹുലും കോഹ്‌ലിയും വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 233 റൺസ് നേടി. ഏറെ നാളത്തെ പരിക്കിനും ചികിത്സയ്ക്കും ഒടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രാഹുൽ 111 റൺസോടെ പുറത്താകാതെ നിന്നു.

ഇന്നലെ പാക്ക് ബാറ്റിംഗ് സമയത്ത് ഒരു നിർഭാഗ്യകരമായ സംഭവമുണ്ടായി. സ്‌പിന്നറായ ജഡേജയുടെ പന്തിൽ ഹെൽമെറ്റ് വയ്ക്കാതെ ബാറ്റ് ചെയ്ത പാക്ക് താരം ആഗാ സൽമാൻ്റെ മുഖത്ത്, ബാറ്റിൽ തട്ടി വന്ന പന്ത് പതിക്കുകയായിരുന്നു. പൊടുന്നനെ ചോര വരാനും തുടങ്ങി. ആ നിമിഷം തന്നെ വിക്കറ്റ് കീപ്പർ രാഹുൽ, ഓടിയെത്തി മുറിവ് പരിശോധിക്കുകയും അദ്ദേഹത്തിന് എങ്ങനെയുണ്ട് എന്ന് ആരായുകയും ചെയ്തിരുന്നു. രാഹുലിൻ്റെ ഈ കരുതൽ ഇൻ്റർനെറ്റിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ കാണാം..

Categories
Uncategorized

ആദ്യം ബാറ്റുകൊണ്ട് പൂണ്ടുവിളയാട്ടം; ശേഷം പന്തുകൊണ്ട് സംഹാരതാണ്ഡവം.. മാച്ച് ഹൈലൈറ്റ്സ് വീഡിയോ കാണാം

രണ്ട് ദിവസം നീണ്ടുനിന്ന ഒരു ഇന്ത്യ പാക്കിസ്ഥാൻ ഏകദിന പോരാട്ടത്തിന് ഒടുവിൽ പരിസമാപ്തി. ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ മത്സരത്തിൽ, 228 റൺസിൻ്റെ കൂറ്റൻ വിജയവുമായി ടീം ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഫീൽഡിൽ പരുക്കേറ്റ നസീം ഷായും ഹാരിസ് റൗഫും ബാറ്റിങ്ങിന് ഇറങ്ങിയില്ല.

നേരത്തെ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിൻ്റെയും ഇന്നിങ്സ്, ഇന്ത്യയെ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എടുക്കാൻ സഹായിച്ചു. ഇന്ത്യക്കായി ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും തലേന്ന് അർദ്ധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തി കളി തടസ്സപ്പെട്ടത്. അതോടെയാണ് മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച തുടരാൻ തീരുമാനിച്ചത്.

പാക്ക് ബോളർമാർക്ക് യാതൊരു പ്രതീക്ഷയും നൽകാതെ മികച്ച ബാറ്റിംഗ് പ്രകടനമാണ് കോഹ്‌ലിയും രാഹുലും കാഴ്ചവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പരുക്കുമാറി തിരിച്ചെത്തിയ രാഹുൽ ഒരു സെഞ്ചുറിയോടെ ത്തന്നെ തിരിച്ചുവരവ് ഗംഭീരമാക്കി. ലോകകപ്പ് മുന്നിൽനിൽക്കെ ടീം ഇന്ത്യക്ക് ഇത് മികച്ച കാര്യമാണ്. മാത്രമല്ല, അദ്ദേഹം വിക്കറ്റ് കീപ്പറായി നിൽക്കുകയും ചെയ്തു. 122 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 13000 റൺസ് പിന്നിടുന്ന താരവുമായി അദ്ദേഹം.

മാച്ച് ഹൈലൈറ്റ്സ് വീഡിയോ..

Categories
Uncategorized

ഇത് ചോരക്കളി; ഹെൽമെറ്റ് വയ്ക്കാതെ ബാറ്റ് ചെയ്ത താരത്തിന് സംഭവിച്ചത്.. വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം. വിരാട് കോഹ്‌ലി(122*), കെ എൽ രാഹുൽ(111*) എന്നിവർ തകർപ്പൻ സെഞ്ചുറികൾ നേടി പുറത്താകാതെ നിന്നപ്പോൾ പാക്ക് ബോളർമാർ നിരാശരായി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തി കളി തടസ്സപ്പെട്ടത്. അതോടെ കളി അതേ സ്കോറിൽ റിസർവ് ദിനമായ ഇന്ന് പുനരാരംഭിക്കുകയായിരുന്നു. 

ഇന്ത്യക്കായി നേരത്തെ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധസെഞ്ചുറി നേടിയിരുന്നു. ഇന്ന് കോഹ്‌ലി 8 റൺസിലും രാഹുൽ 17 റൺസിലുമാണ് ബാറ്റിംഗ് തുടങ്ങിയത്. വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ 13000 റൺസ് തികച്ചു. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 233 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഏഷ്യ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും രാഹുലും കോഹ്‌ലിയും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ മികച്ച പേസ് ബൗളിംഗ് കൊണ്ട് വരിഞ്ഞുമുറുക്കി മത്സരത്തിൽ ഇന്ത്യ മുൻതൂക്കം നേടിയിരിക്കുകയാണ്.

അതിനിടെ മത്സരത്തിൽ ഒരു ദാരുണമായ സംഭവം അരങ്ങേറി. ഇന്ത്യൻ സ്പിന്നറായ കുൽദീപ് യാദവിനെ സ്വീപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച പാക്ക് താരം ആഗ സൽമാൻ്റെ മുഖത്ത് പന്ത് കൊണ്ട് ചോര പൊടിയുകയുണ്ടായി. ഹെൽമെറ്റ് ഇല്ലാതെയാണ് താരം ബാറ്റ് ചെയ്തിരുന്നത്. സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ ടോപ് എഡ്ജ് ആയ പന്ത് നേരേ വലത്തെ കണ്ണിന് താഴെ ചെന്നിടിച്ചു. അപ്പോൾ തന്നെ ചോര വരാനും തുടങ്ങി. അൽപനേരം കളി തടസ്സപ്പെട്ടു. തുടർന്ന് ചികിത്സ ഏറ്റുവാങ്ങിയ ശേഷം താരം ബാറ്റിംഗ് ആരംഭിച്ചു.

വീഡിയോ..

Categories
Uncategorized

ലെ ബാബർ – നേപ്പാളിനെ പോലെ അത്ര എളുപ്പമല്ലടോ ഇന്ത്യ, ബാബറിന്റെ കുറ്റി തെറിപ്പിച്ച ഹാർദിക് വീഡിയോ ഇതാ..

ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ ഇന്ത്യ പാകിസ്ഥാൻ മത്സരം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എന്നും ഓർത്തിരിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കി. ബാറ്റ് ചെയ്ത എല്ലാരും ഫിഫ്റ്റിയിൽ കൂടുതൽ സ്വന്തമാക്കി. കോഹ്ലിയും രാഹുലും സെഞ്ച്വറി സ്വന്തമാക്കി പുറത്താകാതെയും നിന്നു.

357 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാന്റെ പ്രതീക്ഷ നായകൻ ബാബർ അസത്തിൽ തന്നെയായിരുന്നു. നേപ്പാളിനെതിരെ തകർത്ത് കളിച്ച ബാബർ അതെ പ്രകടനം ഇന്ത്യക്ക് എതിരെയും കാഴ്ചവെക്കുമെന്ന് തന്നെയായിരുന്നു ഓരോ പാകിസ്ഥാൻ ആരാധകരുടെയും പ്രതീക്ഷ. എന്നാൽ തന്നെ കൊണ്ട് ഇത്രയും റൺസ് പിന്തുടരാൻ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബാബർ.

ബുമ്രയുടെ സ്വിങ്ങിങ് ഡെലിവറികളിൽ ആദ്യമേ ഭയപെട്ടിരുന്നു ബാബർ. ഒടുവിൽ ഇതെല്ലാം അതിജീവിച്ചു തന്റെ ടൈമിംഗ് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 11 മത്തെ ഓവർ. ഹാർദിക് പാന്ധ്യ ആദ്യ ചേജ്ജായി എത്തുന്നു.ആദ്യ മൂന്നു ബോളുകളും ബാബറിനെതിരെ ഡോട്ട് ആക്കി ഹാർദിക്.നാലാമത്തെ ഡെലിവറി ഒരു ലെങ്ത് ഇൻസ്വിങ്ങിങ് ഡെലിവറി നിലവിലെ ലോകത്തിലെ ഒന്നാം നമ്പർ റാങ്കട് ബാറ്റസ്‌മാന്റെ കുറ്റി തെറിക്കുന്നു.24 പന്തിൽ 10 റൺസുമായി ബാബർ ഡഗ് ഔട്ടിലേക്ക്.

Categories
Uncategorized

തീയുണ്ടയെ സിക്സ് അടിച്ചു ഫിനിഷ് ചെയ്തു കോഹ്ലി ; ഫിനിഷിങ് വീഡിയോ കാണാം

വിരാട് കോഹ്ലി എന്നും പാകിസ്ഥാൻ ബൗളേർമാരുടെ അന്തകനാണ്. പല തവണ തങ്ങളുടെ കയ്യിൽ നിന്ന് മത്സരങ്ങൾ കോഹ്ലി തട്ടിയെടുക്കുന്നത് പാകിസ്ഥാൻ കണ്ടതാണ്.2012 ലെ ആ ഏഷ്യ കപ്പിൽ നേടിയ 183 മുതൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യ കപ്പ്‌ വരെ അത്തരത്തില്ലുള്ള ഇന്നിങ്സുകളാണ്.ഇന്ന് തന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ കരിയറിലെ 47 മത്തെ സെഞ്ച്വറി സ്വന്തമാക്കിയാണ് പാകിസ്ഥാനെ കോഹ്ലി തകർത്തു വിട്ടത്.

രാഹുലിനെ കൂട്ടുപിടിച്ച അപരാചിത ഡബിൾ സെഞ്ച്വറി കൂട്ടുകെട്ട് പാകിസ്ഥാൻ തീയുണ്ട ബൗളേർമാരുടെ തീയെല്ലാം കെടുത്തി കളഞ്ഞിരിക്കുകയാണ്.94 പന്തിൽ 122 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.എന്നാൽ ഇപ്പോൾ അവസാന ഓവറിൽ കോഹ്ലി നേടിയ സിക്സാണ് ചർച്ചയാവുന്നത്.

അവസാന ഓവറിലെ അവസാന പന്ത് ഫഹീം അഷ്‌റഫിന്റെ ലോ ഫുൾ ടോസ്, സ്റ്റെപ് ഔട്ട്‌ ചെയ്തു ഇറങ്ങി വന്ന കോഹ്ലി, ഒരു ക്ലാസിക്കൽ ലോഫ്റ്റഡ് ഓൺ ഡ്രൈവ്. ബോൾ ഗാലറിയിലേക്ക്. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 356. രാഹുൽ 111 നോട്ട് ഔട്ട്‌, കോഹ്ലി 122 നോട്ട് ഔട്ട്‌

Categories
Uncategorized

തിരിച്ചു വരവ്വ് ഇത് പോലെ ഗംഭീരാമാക്കുക, ക്ലാസിക്കൽ ഷോട്ടുമായി കളം നിറഞ്ഞ കെ എൽ, വീഡിയോ ഇതാ..

ഒരു മത്സരം മോശമായി പോയാൽ ഏറ്റവും കൂടുതൽ ഹെയ്‌റ്റ് കിട്ടുന്ന താരമാണ് കെ എൽ രാഹുൽ. മറ്റു ഫോർമാറ്റിലെ മോശം ഫോം കൊണ്ട് കെ എല്ലിനെ ഏകദിനത്തിൽ ഒഴിവാക്കണമെന്ന് പറഞ്ഞ ഒരു വിഭാഗം ആരാധകർ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലുണ്ട് . അതെ ആരാധകർ തന്നെയാണ് ട്വന്റി ട്വന്റിയിലെ മികവ് കൊണ്ട് മാത്രം ഏകദിനത്തിൽ സൂര്യക്ക് അവസരം നൽകി എന്ന് ചോദിക്കുന്നത് എന്നത് വിരോധബാസാം. ഈ ലോകക്കപ്പിൽ ഇന്ത്യയുടെ “X” ഫാക്ടർ എന്നാ പല താരങ്ങളുടെയും പേര് പറയപെടുന്നതായി കാണാം.എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ ലോകക്കപ്പിലേക്ക് വരുമ്പോൾ ഇന്ത്യയുടെ “X” ഫാക്ടർ കെ എൽ രാഹുലാണ്. യുവരാജും ധോണിയും പടിയിറങ്ങിയ ശേഷം അത്ര മികച്ച രീതിയിലാണ് രാഹുൽ മധ്യ നിരയിൽ ബാറ്റ് ചെയ്യുന്നത്.

കൃത്യമായി ഗെയിമിനെ റീഡ് ചെയ്തു കൊണ്ടുള്ള ഇന്നിങ്സാണ് രാഹുൽ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നതും.കഴിഞ്ഞ 22 മത്സരങ്ങളിൽ 4th,5th പോസിഷനിൽ ബാറ്റ് ചെയ്ത ഇന്ത്യൻ താരങ്ങളെ എടുത്ത് നോക്കിയാൽ ശ്രെയസ് അയ്യറിന് താഴെ ഏറ്റവും കൂടുതൽ റൺസ്,2019 ലോകക്കപ്പിന് ശേഷം 4th 5th പൊസിഷനിൽ ബാറ്റ് ചെയ്ത താരങ്ങളിൽ 1000 റൺസ് നേടിയവരിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി.ഈ കാലയളവിൽ തന്നെ ഈ പൊസിഷനിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി 56.57, പ്രഹര ശേഷി 96.35.ശ്രീലങ്കക്കെതിരെ നേടിയ മാച്ച് വിന്നിങ് ഫിഫ്റ്റി, പ്രഹരശേഷിയുടെ കണക്ക് എടുത്തു വരുന്നവർക്ക് 96.42,

ഇനി മേജർ ട്രോഫിയാണ് വിഷയമെങ്കിൽ കഴിഞ്ഞ ലോകകപ്പ് ഈ ഏഷ്യ കപ്പിലെ ആദ്യ മത്സരവും തന്നെ ഉദാഹരണം. പരിക്ക് മാറി തിരിച്ചു വന്ന കെ എൽ ക്ലാസ്സി ഷോട്ടുകളുമായി കളം നിറയുകയാണ്.106 പന്തിൽ 111 റൺസാണ് കെ എൽ അടിച്ചു കൂട്ടിയത്.12 ഫോറും രണ്ട് സിക്സും അടങ്ങും ഈ ഇന്നിങ്സിൽ

Categories
Uncategorized

അന്ന് ഹാരിസ് എങ്കിൽ ഇന്ന് നസീം, ആ അത്ഭുത ഷോട്ട് റീക്രീയേറ്റ് ചെയ്തു വിരാട് കോഹ്ലി, വീഡിയോ ഇതാ..

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യ പാകിസ്ഥാൻ മത്സരം ഒരു ഇന്ത്യൻ ആരാധകനും ഒരു കാലത്തും മറക്കാൻ സാധ്യതയില്ല. അസാധ്യമായ ഒരു ലക്ഷ്യം സാക്ഷാൽ വിരാട് കോഹ്ലി തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകൾ ഒന്ന് കളിച്ചു ക്രിക്കറ്റിന്റെ രാജാവ് ഇന്ത്യയുടെത് മാത്രമാക്കി മാറ്റുകയായിരുന്നു.

അതിൽ ഹാരിസ് റൗഫിനെ മിഡ്‌ ഓഫീലൂടെ പൊക്കി വിട്ട സിക്സ് ഒരു കാലത്തും ഒരു ആരാധകനും മറക്കില്ല.ഇപ്പോൾ അത്തരത്തിൽ ഒരു ഷോട്ട് കോഹ്ലി പറത്തിയിരിക്കുകയാണ്. ഈ തവണ കുട്ടി ക്രിക്കറ്റിന് പകരം ഏകദിന ക്രിക്കറ്റിൽ. ഏഷ്യ കപ്പിലെ രണ്ടാം റൗണ്ട് പാകിസ്ഥാൻ ഇന്ത്യ മത്സരം. ടോസ് നഷ്ടപെട്ട് ഇന്ത്യ രോഹിത്തും ഗില്ലും നേടിയ ഫിഫ്റ്റിയും രാഹുലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി മികവിൽ വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയാണ്.

ഇന്നിങ്സിലെ 47 മത്തെ ഓവർ, റൗഫിന് പകരം ഇന്ന് നസീം.ലെങ്ത് ബോൾ, മേൽബണിലെ അവിശ്വസനീയ ഷോട്ടിനെ അനുസമിരിപ്പിക്കുന്ന തരത്തിൽ വീണ്ടും ഒരു കിടിലൻ ഷോട്ട്.അന്ന് ലോങ്ങ്‌ ഓഫീലേക്ക് ആയിരുനെകിൽ ഇന്ന് ലോങ്ങ്‌ ഓണിലേക്ക്.