ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യ പാകിസ്ഥാൻ മത്സരം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കി. ബാറ്റ് ചെയ്ത എല്ലാരും ഫിഫ്റ്റിയിൽ കൂടുതൽ സ്വന്തമാക്കി. കോഹ്ലിയും രാഹുലും സെഞ്ച്വറി സ്വന്തമാക്കി പുറത്താകാതെയും നിന്നു.
357 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാന്റെ പ്രതീക്ഷ നായകൻ ബാബർ അസത്തിൽ തന്നെയായിരുന്നു. നേപ്പാളിനെതിരെ തകർത്ത് കളിച്ച ബാബർ അതെ പ്രകടനം ഇന്ത്യക്ക് എതിരെയും കാഴ്ചവെക്കുമെന്ന് തന്നെയായിരുന്നു ഓരോ പാകിസ്ഥാൻ ആരാധകരുടെയും പ്രതീക്ഷ. എന്നാൽ തന്നെ കൊണ്ട് ഇത്രയും റൺസ് പിന്തുടരാൻ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബാബർ.
ബുമ്രയുടെ സ്വിങ്ങിങ് ഡെലിവറികളിൽ ആദ്യമേ ഭയപെട്ടിരുന്നു ബാബർ. ഒടുവിൽ ഇതെല്ലാം അതിജീവിച്ചു തന്റെ ടൈമിംഗ് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 11 മത്തെ ഓവർ. ഹാർദിക് പാന്ധ്യ ആദ്യ ചേജ്ജായി എത്തുന്നു.ആദ്യ മൂന്നു ബോളുകളും ബാബറിനെതിരെ ഡോട്ട് ആക്കി ഹാർദിക്.നാലാമത്തെ ഡെലിവറി ഒരു ലെങ്ത് ഇൻസ്വിങ്ങിങ് ഡെലിവറി നിലവിലെ ലോകത്തിലെ ഒന്നാം നമ്പർ റാങ്കട് ബാറ്റസ്‌മാന്റെ കുറ്റി തെറിക്കുന്നു.24 പന്തിൽ 10 റൺസുമായി ബാബർ ഡഗ് ഔട്ടിലേക്ക്.