Categories
Cricket India Latest News Malayalam Video

ഒടി വെച്ച് ഒടിയൻ ! മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം

ആരാധകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് മലയാളി താരം സഞ്ജു സാംസണ് പവലിയനിലേക്കുള്ള വഴി കാണിച്ച് വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മീത്ത്. മത്സരത്തിന്റെ പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ് ഒഡീൻ സ്മിത്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ്‌ പിഴുതെറിഞ്ഞത്.

ഒരു മികച്ച ഫിനിഷിങ് പ്രകടനം സഞ്ജുവിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരുടെ ഹൃദയം തകർത്തത് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ സ്മിത്ത്. തന്റെ ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയതിന് ശേഷം പിന്നീട് പതിനാറാം ഓവർ ആണ് എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിംഗിൾ കളിച്ച ഹാർദിക് സഞ്ജുവിന് സ്ട്രൈക്ക് കൈമാറി.

രണ്ടാം പന്തിൽ സഞ്ജു ക്ലീൻ ബോൾഡ് ആകുകയായിരുന്നു. സാധാരണ സഞ്ജു ബോൾഡ് ആയി പുറത്താകുന്നത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അതും നല്ല പേസ് കൂടിയ പന്തുകളിൽ സഞ്ജുവിന് ബാറ്റ് കൊള്ളിക്കാൻ കഴിയാതെ ഇരിക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന് സഞ്ജുവിന് രണ്ടും സംഭവിച്ചു.

സിംപിൾ ആയി തേർഡ് മാനിലേക്ക് കളിച്ചു ഒരു റൺ നേടാൻ ആയിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാലിന്ന് പന്ത് ഒരല്പം വേഗത്തിൽ ബാറ്റിന് അടിയിലൂടെ പാഞ്ഞു. ഓഫ് സ്റ്റമ്പ് അന്തരീക്ഷത്തിൽ പറന്നുയർന്നു തെറിച്ചുപോയി. 11 പന്തിൽ നിന്നും രണ്ട് ബൗണ്ടറി അടക്കം ആകെ 15 റൺസ് ആണ് സഞ്ജു ഇന്ന് പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരത്തിൽ നിന്നും നേടിയത്.

ഇതോടെ ഏഷ്യ കപ്പ് ടീമിൽ ഇടം നേടാൻ ഉള്ള ഒരു വിദൂര സാധ്യത കൂടിയാണ് നഷ്ടമായത് എന്ന് കരുതുന്നു. ശ്രേയസ് അയ്യർ ആകട്ടെ ഇന്ന് മികച്ച രീതിയിൽ പ്രകടനം നടത്തുകയും ചെയ്തു. ഇനി ആരെ പുറത്തിരുത്തി സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ കഴിയും? ഇന്ന് ഒരു നല്ല ഫിനിഷിങ് പ്രകടനം നടത്തിയിരുന്നു എങ്കിൽ പിന്നെയും ഒരു ചെറിയ പ്രതീക്ഷ വയ്ക്കാമായിരുന്നു.

മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556318131693703173?t=k-BBIpb32m-96ngfGeEYpg&s=19

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയപ്പോൾ ഹാർദ്ധിക്കാണ് ഇന്ത്യയെ നയിച്ചത്. ഋഷഭ് പന്ത്, സൂര്യ കുമാർ യാദവ്, രോഹിത് ശർമ, ഭുവനേശ്വർ കുമാർ എന്നിവർക്ക് ഇഷേൻ കിഷൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ഹാർധിക് പാണ്ഡ്യ എന്നിവർ പകരക്കാരായി.

അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 40 പന്തുകളിൽ നിന്നും രണ്ട് സിക്സും 8 ഫൊറും അടക്കം 64 റൺസ് ആണ് അയ്യർ നേടിയത്. ദീപക് ഹൂഡ 38 റൺസും പാണ്ഡ്യ 28 റൺസും നേടി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിട്ടുണ്ട് ടീം ഇന്ത്യ. ഒഡീൻ സ്മീത്ത് 4 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

Categories
Cricket Latest News Malayalam Video

ഇതെന്ത് ഷോട്ട് ആണ് ? ഒറ്റക്കാലിൽ നിന്ന് ആരും അടിക്കാത്ത രീതിയിൽ ബൗണ്ടറി നേടി പന്ത് ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് 59 റൺസിന്റെ ആധികാരിക ജയം, ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,

പിന്നീട് ക്രീസിലെത്തിയ റിഷാഭ് പന്തും പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ച് കൊണ്ടിരുന്നു, കോപ്പി ബുക്ക്‌ ഷോട്ടുകളിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ശൈലിയിൽ ബാറ്റ് വീശുന്നയാളാണ് റിഷഭ് പന്ത്, ക്രിക്കറ്റിൽ പരിചിതമല്ലാത്ത പല ഷോട്ടുകളും പന്ത് കളിക്കാറുണ്ട് ഈ മത്സരത്തിലും ആ ഷോട്ടിനെ എന്ത് പേരിട്ട് വിളിക്കണം എന്നറിയാത്ത ചില വ്യത്യസ്ത പോസിലുള്ള ഷോട്ടുകൾ പന്ത് കളിച്ചു, 31 പന്തിൽ 6 ഫോറടക്കം 44 റൺസാണ് താരം നേടിയത്,

പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു, 2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു, മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു, ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ.

പരിചിതമല്ലാത്ത ഷോട്ട് കളിചു ബൗണ്ടറി നേടി പന്ത് : വിഡിയോ കാണാം

https://twitter.com/trollcricketmly/status/1556045544354590720?t=9ohhsZDIpmsfVTG2URqE_Q&s=19

ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 192 എന്ന വലിയ വിജയ ലക്ഷ്യം വിൻഡീസിന് കൈയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, കഴിഞ്ഞ കളികളിൽ നിന്ന് വ്യത്യസ്തമായി മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞ ആവേശ് ഖാൻ 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്ത്തി, കളിയിലെ താരമായും ആവേശ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടു, 3.1 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി അർഷ്ദീപ് സിങ്ങും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു, അവസാന മത്സരം ഇന്ന് (ഓഗസ്റ്റ് 7) ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നടക്കും.

Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket India Latest News Malayalam Video

അരുത് ക്യാപ്റ്റാ…സിക്സ് .. ഹല്ലാ ബോൽ..രാജസ്ഥാൻ സഹ താരത്തെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സഹതാരത്തിനോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ സഞ്ജു സാംസൺ. ഇടങ്കയ്യൻ പേസർ ഒബേദ് മക്കോയി തനിക്കെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സ് പായിച്ചു സഞ്ജു നയം വ്യക്തമാക്കി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം.

ആദ്യം എറിഞ്ഞ രണ്ട് ഓവറിൽ 36 റൺസ് വഴങ്ങിയ മക്കൊയി പിന്നീട് എറിയാൻ എത്തിയത് 15 ആം ഓവറിൽ ആയിരുന്നു. രാജസ്ഥാൻ നെറ്റ് സെഷനിൽ ഒരുപാട് തവണ മാക്കോയിയെ നേരിട്ട് പരിചയ സമ്പത്ത്‌ ഉള്ള സഞ്ജു അനായാസമായി പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. ഗുഡ് ലെങ്ങ്‌തിൽ പിച്ച് ചെയ്ത ശേഷം ശരീരത്തിലേക്ക് വന്ന പന്തിനെ ഡീപ് സ്ക്വയർ ലെഗിലേക്ക്‌ പുൾ ഷോട്ട് കളിചുകൊണ്ടാണ് സഞ്ജു മേധാവിത്വം നേടിയത്.

നേരത്തെ നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കി ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ട്വന്റി ട്വന്റി യിലെ മികച്ച പ്രകടനത്തിന്റെ റെക്കോർഡ് കരസ്ഥമാക്കിയിരുന്നു മാക്കോയ്. എന്നാലിപ്പോൾ ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ഏറ്റവും മോശം പ്രകടനത്തിനുള്ള നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഇന്നലെ നടന്ന നാലാം മത്സരത്തിൽ 4 ഓവറിൽ 66 റൺസ് വഴങ്ങി താരം.

രാജസ്ഥാൻ റോയൽസ് ടീമിൽ സ്ഥിരമായി പകരക്കാരുടെ ബഞ്ചിലായിരുന്നു ഒബേദ്‌ ഉണ്ടായിരുന്നത്. പിന്നീട് കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തി ടീമിൽ തുടരാൻ അർഹത നേടി. ചില അവസരങ്ങളിൽ തുടരെ ബൗണ്ടറികൾ വഴങ്ങിയ അദ്ദേഹത്തിന് നായകൻ സഞ്ജു സാംസൺ വീണ്ടും വീണ്ടും പ്രചോദനം നൽകുന്ന ഒട്ടേറെ അവസരങ്ങൾ കാണാമായിരുന്നു. ടീമിന്റെ വിജയത്തിൽ നിർണായകമായ ഒരുപാട് സംഭാവനകൾ ഇതിനകം നൽകിയ മക്കോയിക്ക് ഒരു നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ നൽകിയ പരിഗണനയും കരുതലും വളരെ വലുതായിരുന്നു.

നാലാം മത്സരത്തിൽ 59 റൺസിന്റെ വിജയം നേടിയ ടീം ഇന്ത്യ 3-1 ന്‌ പരമ്പരയിൽ മുന്നിലെത്തി. നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹിത് ശർമ 33 റൺസും സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. 31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്.

മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറിയും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. 19.1 ഓവറിൽ 132 എടുക്കാനേ കഴിഞ്ഞുള്ളൂ.

മക്കോയിനെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556001604188246016?t=IraAgY0BqQnp0deGf2s8nw&s=19

നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ആവേഷ്‌ ഖാൻ ആണ് കളിയിലെ കേമൻ. അർഷഡീപ് സിംഗ് മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, രവി ബിഷ്‌നോയി എന്നിവർ രണ്ടു വിക്കറ്റും നേടി. 24 റൺസ് വീതം നേടിയ റൊവ്മാൻ പവലും നിക്കോളാസ് പുരാനും ആണ് വെസ്റ്റിൻഡീസ് ടീമിന്റെ ടോപ് സ്കോറർമാർ.

Categories
Latest News

പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വ്യത്യസ്തമായ ആഘോഷവുമായി രോഹിത് ; കയ്യടിച്ച് ക്രിക്കറ്റ് ലോകം; വീഡിയോ

ഫ്ലോറിഡയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ഇൻഡീസിനെ 59 റൺസിന് പരാജയപ്പെടുത്തി പരമ്പര  3-1 ന് സ്വന്തമാക്കി ഇന്ത്യ.  192 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 132 റൺസിന് പുറത്തായി. 2 വിക്കറ്റ് വീഴ്ത്തി 4 ഓവറിൽ വെറും 17 റൺസ് വഴങ്ങിയ ആവേശ് ഖാനാണ് കളിയിലെ താരം. 8 പന്തിൽ 24 റൺസ് നേടിയ ക്യാപ്റ്റൻ പൂരനാണ് ടോപ്പ് സ്‌കോറർ. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിങ് 3 വിക്കറ്റും രവി ബിഷ്നോയ്‌ അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്.

നേരത്തെ,
റിഷഭ് പന്ത് 31 പന്തിൽ 44 റൺസുമായി തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഉയർത്തുകയായിരുന്നു. രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് ശേഷം പന്ത് ഇന്ത്യയുടെ ഇന്നിംഗ്‌സ് കെട്ടിപടുക്കുകയായിരുന്നു. 

16 പന്തിൽ 33 റൺസ് എടുത്ത രോഹിതിനെ  അകേൽ ഹൊസൈൻ ക്ലീൻ ബൗൾഡ് ചെയ്തു, അതേസമയം സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസെടുത്തപ്പോൾ അൽസാരി ജോസഫിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. 23 പന്തിൽ 30 നേടി സഞ്ജുവും 8 പന്തിൽ 20 റൺസെടുത്ത് അക്‌സർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കി.

വിജയത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരോട് ഹൃദയസ്പർശിയായ ആംഗ്യത്തിലൂടെ രോഹിത് ഹൃദയം കീഴടക്കിയിരിക്കുകയാണ്.  മത്സരത്തിന്റെ തുടക്കം മുതൽ ആവേശത്തോടെയുണ്ടായിരുന്ന ഒരു കൂട്ടം പിന്തുണക്കാരെ രോഹിത് ഹൈ-ഫൈവ് ചെയ്താണ് പരമ്പര ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ വൻ കയ്യടി നേടാനും ഇടയായി.

അതേസമയം മത്സര ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ പൂർണ തൃപ്തനാണെന്ന് രോഹിത് വെളിപ്പെടുത്തി. “സാഹചര്യങ്ങൾ എളുപ്പമായിരുന്നില്ല, പക്ഷേ ഞങ്ങൾ മികച്ച സ്‌കോറിലെത്തി. ബാറ്റിങ്ങിൽ മികച്ച് നിന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പിച്ച് വളരെ മന്ദഗതിയിലായിരുന്നു, ഞങ്ങളുടെ ബൗളർമാർ  അവരുടെ നേട്ടത്തിനായി അത് ഉപയോഗിച്ചു. ഇന്ന് ജയിക്കാൻ ഞങ്ങൾ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്.  ബാറ്റർമാർ ശരിക്കും മിടുക്കന്മാരായിരുന്നു, ബൗളർമാർ ജോഡികളായി പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി.  അത് വെസ്റ്റ് ഇൻഡീസിന്റെ സ്കോറിങ്ങിന് ബ്രേക്കിട്ടു.” രോഹിത് പറഞ്ഞു.

Categories
Cricket India Latest News

പന്ത് കയ്യിൽ വെച്ച് റൺഔട്ട് വൈകിപ്പിച്ച് റിഷഭ് പന്തിന്റെ ‘കുട്ടിക്കളി’ ; ദേഷ്യപ്പെട്ട് രോഹിത് ശർമ്മ, പിന്നാലെ ശകാരവും ; വീഡിയോ

ഫ്ലോറിഡയിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് പരാജയപ്പെടുത്തി പരമ്പര  3-1 ന് സ്വന്തമാക്കി ഇന്ത്യ.  192 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 132 റൺസിന് പുറത്തായി. നേരത്തെ,
റിഷഭ് പന്ത് 31 പന്തിൽ 44 റൺസുമായി തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഉയർത്തുകയായിരുന്നു.

രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് ശേഷം പന്ത് ഇന്ത്യയുടെ ഇന്നിംഗ്‌സ് കെട്ടിപടുക്കുകയായിരുന്നു.  16 പന്തിൽ 33 റൺസ് എടുത്ത രോഹിതിനെ  അകേൽ ഹൊസൈൻ ക്ലീൻ ബൗൾഡ് ചെയ്തു, അതേസമയം സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസെടുത്തപ്പോൾ അൽസാരി ജോസഫിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. 23 പന്തിൽ 30 നേടി സഞ്ജുവും 8 പന്തിൽ 20 റൺസെടുത്ത് അക്‌സർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കി.

മത്സരത്തിനിടെ കുട്ടികളി കാരണം ക്യാപ്റ്റൻ രോഹിത് ശർമയിൽ നിന്ന് ശകാരം ഏറ്റുവാങ്ങിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ റിഷഭ്പന്ത്. അക്‌സർ പട്ടേൽ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ക്യാപ്റ്റൻരോഹിതിനെ അതൃപ്തിപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ആദ്യ 5 പന്തിൽ 22 റൺസ് അടിച്ചു കൂട്ടിയ പൂരൻ അവസാന പന്തിൽ സിംഗിളിന് ശ്രമിക്കുകയായിരുന്നു.

മറുവശത്ത് ഉണ്ടായിരുന്ന മയേഴ്‌സ് ഓടാനുള്ള പൂരന്റെ വിളിക്ക് സമ്മതം അറിയിച്ച് ഓടി തുടങ്ങി. എന്നാൽ സഞ്ജു അതിവേഗം വന്ന് പന്ത് കൈക്കൽ ആകുന്നത് ശ്രദ്ധയിൽ പ്പെട്ടതോടെ സ്‌ട്രൈക് എൻഡിലേക്ക് ഓടിയെത്താൻ സാധിക്കില്ലെന്ന് കണക്ക് കൂട്ടിയ മയേഴ്‌സ് പാതി വഴിയിൽ പിന്തിരിഞ്ഞു. ഇതേ സമയം പിച്ചിന്റെ മധ്യത്തിൽ എത്തിയ പൂരൻ ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചു നിൽക്കേണ്ടി വന്നു.

കൃത്യ സമയത്ത് പന്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് സഞ്ജു തന്റെ ഭാഗം പൂർത്തിയാക്കി. എന്നാൽ പന്ത് കൈയിൽ പിടിച്ച് റിഷഭ് പന്ത് ബെയ്‌ൽസ് ഇളക്കാതെ പൂരനെ നോക്കി നിൽക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ആഘോഷിക്കുന്നതിനിടയിലും റിഷഭ് പന്ത് ഇത് തുടർന്നു. പിന്നാലെ ക്യാപ്റ്റൻ രോഹിത് വന്ന് അക്ഷമനായി ബെയ്‌ൽസ് ഇളക്കാൻ പറയുകയായിരുന്നു.

Categories
Cricket Latest News Malayalam Video

മലയാളിയോടാ അവൻ്റെ കളി ! പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, 5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.

നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു,

വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു,

2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു,

മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു,

ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ.

പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555985183303602176?t=7fvHfHvCKy_87bt8cK7BEQ&s=19

Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

6 6 ..! സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്നവർക്ക് അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം

സഞ്ജു സാംസൺ വെടിക്കെട്ട് നടത്തുന്നത് കാണാനായി കാത്തിരുന്ന ആരാധകർക്ക് അപ്രതീക്ഷിതമായി ആക്ഷർ പട്ടേൽ വക പടുകൂറ്റൻ സിക്സുകൾ. രാജസ്ഥാൻ റോയൽസ് താരം ഒബേഡ് മക്കൊയ്‌ എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ടു പന്തുകൾ ആണ് ആക്ഷർ പട്ടേൽ അടിച്ച് സ്റ്റേഡിയത്തിന് പുറത്തിട്ടത്.

അതിനു മുമ്പ് എറിഞ്ഞ ഓവറിൽ സഞ്ജു സാംസണും ഒബേട്‌ മക്കോയിയെ സിക്സർ പറത്തിയിരുന്നു. തന്റെ ആദ്യ ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാൻ സഹായിച്ചത് മക്കോയിയാണ്. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ചൂടറിഞ്ഞ അദ്ദേഹം നാല് ഓവറിൽ 66 റൺസ് ആണ് വഴങ്ങിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്.

വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

16 പന്തിൽ 3 സിക്സും 2 ഫോറും അടക്കം 33 റൺസ് നേടിയ രോഹിതാണ് ആദ്യം പുറത്തായത്. സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. പിന്നീട് വന്ന വൈസ് ക്യാപ്റ്റൻ ഋഷബ് പന്തും മലയാളി താരം സഞ്ജു സാംസണും മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു.

31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്. ദിനേശ് കാർത്തിക് 6 റൺസുമായി പുറത്തായത് നിരാശയായി. എങ്കിലും പിന്നീട് വന്ന അക്ഷർ പട്ടേൽ സഞ്ജുവിന് മികച്ച ഒരു കൂട്ടുകെട്ട് നൽകി.

6 6 അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555964805164703745?t=AxUVgEXj-zH6ImP3SOPHNA&s=19

വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറി യും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്.

Categories
Cricket Latest News Malayalam Video

സഞ്ജു ടീമിൽ ഉണ്ടെന്ന് പറഞ്ഞതെ ഓർമയുള്ളൂ …! കാണികളുടെ ആവേശം കണ്ട് രോഹിത് വരെ ഷോക്ക് ആയി ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, കരിയറിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ഒരുപാട് ആരാധകർ ലോകമെമ്പാടും ഉണ്ട് എന്നത് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ അദ്ദേഹത്തിനോടുള്ള ഇഷ്ടം വെളിവാക്കുന്നതാണ്,

https://twitter.com/trollcricketmly/status/1555965237404151808?t=-AsfNJZZAyiv9g2fpVKKsw&s=19
https://twitter.com/cric_roshmi/status/1555937018076545029?s=20&t=nZZvHscQ3Gkw-XXNOva6nA

5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,

പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.
Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Latest News

6 6 4 6 !! ആറ് വിക്കറ്റ് എടുത്തവൻ ആണെന്ന് പോലും നോക്കിയില്ല, അടിച്ചു തകർത്ത് രോഹിതും സൂര്യയും ; വിഡിയോ കാണാം

മഴ കാരണം അൽപ്പം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 1ന് 54 റൺസുമായി ഇന്ത്യ ശക്തമായ നിലയിലാണ്. ഓപ്പണിങ്ങിൽ എത്തിയ രോഹിതും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസ് ബൗളർമാരെ ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

ആദ്യ ഓവറിൽ 8 റൺസും രണ്ടാം ഓവറിൽ 6 റൺസും മൂന്നാം ഓവറിൽ 25 റൺസുമാണ് അടിച്ചു കൂട്ടിയത്.
രണ്ടാം മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിന്റെ ജയത്തിൽ നിർണായക പങ്ക്വഹിച്ച മേകൊയെയാണ് രോഹിതും സൂര്യകുമാർ യാദവും ചേർന്ന് പഞ്ഞിക്കിട്ടത്. ആ ഓവറിൽ ഇരുവരും ചേർന്ന് 3 സിക്സറുകൾ പറത്തി.

എന്നാൽ മികച്ച രീതിയിൽ പോവുകയായിരുന്ന രോഹിത് അഞ്ചാം ഓവറിലെ നാലാം പന്തിൽ സിക്സ് പറത്തിയതിന് പിന്നാലെ ബൗൾഡായി പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന രോഹിതിനെ വിൻഡീസ് സ്പിന്നർ ഹൊസെയ്നാണ് പുറത്താക്കിയത്. 16 പന്തിൽ 3 സിക്‌സും 2 ഫോറും ഉൾപ്പെടെ 33 റൺസാണ് അടിച്ചു കൂട്ടിയത്.

12 പന്തിൽ 18 റൺസുമായി സൂര്യകുമാർ യാദവും 2 പന്തിൽ 1 റൺസുമായി ഹൂഡയുമാണ് ക്രീസിൽ. അതേസമയം നാലാം ടി20യില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 3 മത്സരത്തിലും കാര്യമായി സ്‌കോർ ചെയ്യാൻ അയ്യറിന് സാധിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യയ്ക്കും അശ്വിനും പകരക്കാരായി അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയ് എന്നിവർ കൂടി പ്ലേയിംഗ് ഇലവനിലെത്തിയിട്ടുണ്ട്. നിലവിൽ 5 മത്സരങ്ങൾ അടങ്ങിയ ടി20യിൽ 2-1ന് മുന്നിലാണ് ഇന്ത്യ.

Categories
Cricket Latest News Malayalam

സഞ്ജു സാംസൺ ടീമിൽ ? ശ്രേയസ് അയ്യർ പുറത്ത് ? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യയും വിൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, ഫോമിൽ അല്ലാത്ത ശ്രേയസ്സ് അയ്യർക്ക് പകരം ആയിട്ടാകും സഞ്ജു കളിക്കുക, പരിക്കേറ്റ കെ.എൽ രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയത് 3 മത്സരങ്ങൾ കഴിഞ്ഞെങ്കിലും താരത്തിനെ ഒറ്റ മത്സരത്തിൽ പോലും പ്ലെയിങ്ങ് ഇലവനിൽ ഉൾപെടുത്തിയിരുന്നില്ല,

ആദ്യ 3 മത്സരങ്ങളിൽ 0,10,24 എന്നിങ്ങനെയായിരുന്നു ശ്രേയസ്സ് അയ്യരുടെ സ്കോർ, എല്ലാ കളികളിലും 100 നു താഴെയായിരുന്നു സ്ട്രൈക്ക് റേറ്റും, അത് കൊണ്ട് തന്നെ ഫോമിൽ അല്ലാത്ത താരത്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും, ടീമിൽ എത്തിയാൽ ശ്രേയസ്സ് കളിച്ചിരുന്ന വൺ ഡൌൺ പൊസിഷനിലോ അല്ലെങ്കിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനോ ആണ് സാധ്യത,

https://twitter.com/cric_roshmi/status/1555871708489216005?t=ex2JbJUD5id2YbkcVe-b-w&s=19

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിച്ചപ്പോൾ സഞ്ജു സാംസൺ നന്നായി കളിച്ചിരുന്നു, ആവേശ് ഖാന് പകരം ഹർഷൽ പട്ടേൽ ബോളിങ്ങ് നിരയിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്, അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇന്നത്തെയും അവസാന മത്സരവും നടക്കുക, ഇന്ത്യൻ സമയം രാത്രി 8 മണിക്ക് കളി തുടങ്ങും, ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരക്ക് പുറമെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും.

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ) സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ) ഹാർദിക്ക്‌ പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്ക്, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്.

Written by: അഖിൽ വി. പി. വള്ളിക്കാട്.