Categories
Cricket Latest News

ആ തന്ത്രം അശ്വിൻ്റെ അടുത്ത് നടക്കില്ല , സ്പിന്നറെ നേരിടാൻ റിവേഴ്സ് സ്വീപ് ഷോട്ടുമായി ക്യാരി,പക്ഷേ അശ്വിൻ്റെ മുന്നിൽ കുരുങ്ങി ; വിക്കറ്റ് വിഡിയോ

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ട് റൺ എടുക്കുന്നതിനിടെ തന്നെ ഓസ്ട്രേലിയയിലേക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജ് തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിത്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമി ഡേവിഡ് വാർണറേയും പുറത്താക്കി.

പിന്നീട് സ്റ്റീവ് സ്മിത്തും മാര്‍നസ് ലമ്പുഷൈനും ചേർന്ന് ഓസ്ട്രേലിയ കരകയറ്റുമെന്ന് തോന്നിച്ചു. ഇരുവരും മികച്ച രീതിയിൽ ആയിരുന്നു തുടക്കത്തിൽ സ്പിൻ ബോളർമാരെ നിയന്ത്രിച്ചുകൊണ്ട് കളിച്ചത്. 49 റണ്ണിൽ നിൽക്കെ ജഡേജയുടെ മാന്ത്രിക പന്ത് മാർനസ് ലംമ്പുഷയിനെ പുറത്താക്കി. സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ മുതിർന്ന മാർനസിന് ജഡേജയുടെ ടേൺ ചെയ്ത ബോൾ മിസ്സായി. തുടർന്ന് കീപ്പർ കെ എസ് ഭരത് അനായാസം സ്റ്റെമ്പ് ചെയ്ത് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ തന്നെ ജഡേജ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി അത്ഭുതം കാണിച്ചു.

പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ജഡേജയുടെ ബോളിംഗ് മികവാണ് ഓസ്ട്രേലിയയുടെ തകർച്ചക്ക് കാരണമായത്. പക്ഷേ സ്മിത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ക്രീസിൽ എത്തിയ പീറ്റർ ഹാൻസ്കോമ്പും അലക്സ് കാരിയും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യദിനം തന്നെ ബോൾ ടേൺ ചെയ്തത് ഇന്ത്യൻ സ്പിന്നന്മാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമുളവാക്കുന്ന കാര്യമാണ്.

മികച്ച സ്കോർ ലക്ഷം വച്ചാണ് അലക്സ് കാരി ബാറ്റ് ചെയ്തത്. വളരെ പെട്ടെന്ന് അഗ്രസീവ് ആയി ആയിരുന്നു അലക്സിന്റെ ബാറ്റിംഗ്. അനായാസം അലക്സ് സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിച്ചു. പക്ഷേ ഇന്ത്യയുടെ എക്സ്പീരിയൻസ്ഡ് ബോളറായ അശ്വിന്റെ മികവിൽ അലക്സ് കാരി പുറത്തായി. അശ്വിൻ അലക്സ് കാരി റിവേഴ്സ് സ്വീപ് കളിക്കുമെന്ന് മനസ്സിലാക്കി ബുദ്ധിപൂർവ്വം പന്തെറിഞ്ഞു. അശ്വിന്റെ മികവിൽ കാരിയുടെ ബാറ്റിന്റെ എഡ്ജിന് കൊണ്ട് ബോൾ വിക്കറ്റിൽ പതിച്ചു. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചതായിരുന്നു അലക്സ് കാരി. രവിചന്ദ്രൻ അശ്വിന്റെ ഈ ബോളിങ് മികവ് കാണാം.

https://twitter.com/CSK_Kings07/status/1623596986690838528?t=XKbY8epZLKNRmrrTuRc0LQ&s=19
Categories
Cricket Malayalam

സ്മിത്ത് വരെ അഭിനന്ദിച്ചു ആ ഡെലിവറി കണ്ട് ;ജഡേജക്ക് ലൈക്ക് കൊടുത്തു സ്മിത്ത് ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ദിനം നാഗ്പൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയിലേക്ക് രണ്ട് റൺ എടുക്കുന്നതിനിടയിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോൾ തൊട്ടടുത്ത ഓവറിൽ തന്നെ മുഹമ്മദ് ഷമിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഉസ്മാൻ ഖ്വാജയെ മുഹമ്മദ് സിറാജ് എൽ ബി ഡബ്ലിയുയിൽ കുരുക്കുകയായിരുന്നു എങ്കിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് മുഹമ്മദ് ഷമി പിഴുതെറിഞ്ഞു.

പിന്നീട് ഓസ്ട്രേലിയയുടെ തുറുപ്പ് ചീട്ട് ആയ സ്റ്റീവ് സ്മിത്തും മാർനസ് ലംമ്പുഷൈനും ചേർന്ന്
ഓസ്ട്രേലിയയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചു. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഒക്കെ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് റിഷബ് പന്തായിരുന്നു. എന്നാൽ പരിക്ക് കാരണം പന്ത് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇന്ത്യയുടെ മിഡിൽ ഓർഡറിന്റെ കരുത്തായ ശ്രേയസ് അയ്യരും നടുവിനേറ്റ പരിക്ക് കാരണം കളിക്കുന്നില്ല.

ഇന്ത്യയ്ക്ക് മുതൽക്കൂട്ട് ആകും എന്ന് പ്രതീക്ഷിക്കുന്നത് രവീന്ദ്ര ജഡേജയുടെ തിരിച്ചു വരവാണ്. കാൽമുട്ടിന് ഏറ്റവും പരിക്ക് കാരണം 5 മാസത്തോളമായി ജഡേജ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രധാനപ്പെട്ട 20 വേൾഡ് കപ്പ് ഉൾപ്പെടെ രവീന്ദ്ര ജഡേജക്ക് നഷ്ടമായി. എന്നാൽ പരിക്ക് ഭേദമായി ജഡേജ വീണ്ടും ഇന്ത്യയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

താൻ എന്തുകൊണ്ടാണ് ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർ ആയത് എന്ന് ജഡേജ തന്റെ ബോളിംഗ് പ്രകടനം കൊണ്ട് വീണ്ടും തെളിയിക്കുകയാണ്. പരിക്ക് ഭേദമായ ശേഷം രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തിയ ജഡേജ മികച്ച പ്രകടനമായിരുന്നു ട്രോഫി ക്രിക്കറ്റിൽ പുറത്തെടുത്തത്. അതിനുശേഷം ടീമിലെത്തിയ ജഡേജ ആദ്യദിനം തന്നെ ബോൾ ടേൺ ചെയ്യിപ്പിക്കാൻ തുടങ്ങി. ഇതിനോടകം ജഡേജ മൂന്ന് വിക്കറ്റ് നേടിയെങ്കിലും സ്മിത്തിന്റെ വിക്കറ്റ് നേടുന്നതിന് മുമ്പ് തന്നെ സ്മിത്തിനെ ജഡേജ വിറപ്പിച്ചു. അപ്രതീക്ഷിതമായി ബോൾ ടേൺ ചെയ്തപ്പോൾ സ്മിത്ത് ജഡേജയെ അഭിനന്ദിക്കാനും മറന്നില്ല. ടേൺ ചെയ്ത ബോളിന് സ്മിത്ത് ലൈക്ക് നൽകിയാണ് അഭിനന്ദിച്ചത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Latest News

വെൽക്കം ബാക്ക് ജഡ്ഡു! ഇതാണ് തിരിച്ചു വരവ്, 2 പന്തിൽ 2 വിക്കറ്റ്! ക്രീസിൽ നിലയുറപ്പിച്ച ലെബുഷെയ്നെയും റെൻഷോയെയും വീഴ്ത്തി ജഡേജയുടെ തകർപ്പൻ ഡെലിവറി

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കരകയറിയ ഓസ്‌ട്രേലിയയ്ക്ക് ലഞ്ചിന് ശേഷം ഇരട്ട പ്രഹരം സമ്മാനിച്ച് ജഡേജ. തുടക്കത്തിൽ 2ന് 2 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയെ ലഞ്ചിന് പിരിയുമ്പോൾ 2ന് 76 എന്ന നിലയിൽ എത്തിച്ച് സ്മിത്തും ലെബുഷെയ്നും രക്ഷകരായിരുന്നു. എന്നാൽ ലഞ്ച് ബ്രെക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ 2 വിക്കറ്റാണ് തുടർച്ചയായി ജഡേജ വീഴ്ത്തിയത്.

36ആം ഓവർ ചെയ്യാനെത്തിയ ജഡേജ അഞ്ചാം പന്തിൽ സ്‌ട്രൈക്കിൽ 49 റൺസുമായി നിൽക്കുകയായിരുന്ന ലെബുഷെയ്നെ സ്റ്റംപിങ്ങിലൂടെ വീഴ്ത്തി. മുന്നോട്ട് സ്ട്രെച്ച് ചെയ്ത് കളിക്കാൻ നോക്കിയ ലെബുഷെയ്ന്റെ ബാറ്റ് മികച്ച ടെണിലൂടെ മറികടന്ന് പന്ത് വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിൽ എത്തുകയായിരുന്നു. അരങ്ങേറ്റകാരൻ ഭരത് ലഭിച്ച അവസരം ഭാഗിയായി പൂർത്തിയാക്കി.

പിന്നാലെ ക്രീസിൽ എത്തിയ റെൻഷോയെ എൽബിഡബ്ല്യൂവിലൂടെയാണ് കുടുക്കിയത്. ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് നൽകി, എന്നാൽ റെൻഷോ റിവ്യു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിധിയിൽ മാറ്റമുണ്ടായില്ല. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതാണ് ജഡേജ.

നിലയിൽ സ്മിത്തും (25) ഹാൻഡ്സ്കോമ്പുമാണ് (0) ക്രീസിൽ. സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. റിഷഭ് പന്തിന്റെ അഭാവത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ 3 ടെസ്റ്റ് സീരീസിൽ ഇന്ത്യയ്ക്ക്  ഒപ്പമായിരുന്നു 3 തവണയും വിജയം. ഇതിൽ 2 തവണ ഓസ്‌ട്രേലിയ മണ്ണിൽ വെച്ചായിരുന്നു.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റ്വ), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാടു കോലി, കെ എസ് ഭരത്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.

Categories
Cricket Latest News Malayalam

പന്ത് എങ്ങനെ സ്പിൻ ചെയ്തുവെന്ന് അങ്ങോട്ട് ഇങ്ങോട്ടും കാണിച്ചു കൊടുത്ത് അശ്വിനും ലാബുഷാനെ യും. രസകരമായ വീഡിയോ ഇതാ

ബോർഡർ ഗവസ്‌കർ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്.വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്ക് ഇരു ടീമുകളും കണ്ണ് നട്ടിരിക്കുകയാണ്. മൂന്നു മത്സരങ്ങൾ വിജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാം. എന്നാൽ അങ്ങനെ വിട്ട് നൽകാൻ ഓസ്ട്രേലിയ ഒരുക്കമായിരിക്കില്ല.

നിലവിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.ഓസ്ട്രേലിയ സ്പിന്നറായ ടോഡ് മർഫിക്ക് അരങ്ങേറ്റം നൽകി.ഇന്ത്യ സൂര്യകുമാറിനും ഭരതിനും അരങ്ങേറ്റം നൽകി.ഉഗ്രൻ ഫോമിലുള്ള ഗില്ലിനെ പരിഗണിച്ചില്ല.തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ ഓസ്ട്രേലിയ നിലവിൽ സ്മിത്തിന്റെയും ലാബുഷാനെയുടെ മികവിൽ പൊരുതുകയാണ്.എന്നാൽ ഇപ്പോൾ മത്സരത്തിന് ഇടയിൽ രസകരമായ സംഭവം ഉണ്ടായിരിക്കുകയാണ്.

സ്ലഡ്ജിങ്ങുകൾ പ്രതീക്ഷിച്ച ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലേക്കാണ് ഈ സംഭവം.അശ്വിൻ ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുകയാണ്. ലാബുഷാനെയാണ് ഇന്ത്യൻ ബാറ്റർ.ഓസ്ട്രേലിയ ബാറ്റർമാർ ഏറ്റവും കൂടുതൽ പഠിച്ചു വന്നത് അശ്വിനെ നേരിടുകയാണ്. അശ്വിന്റെ ഒരു പന്ത് മിഡിൽ സ്റ്റമ്പിൽ കുത്തി ലെഗ് സ്റ്റമ്പിലേക്ക് തിരിഞ്ഞു കേറുന്നു.ലാബുഷാനെക്ക്‌ ആ പന്ത് പിക്ക് ചെയ്യാൻ സാധിക്കുന്നില്ല. തുടർന്ന് അശ്വിൻ ലാബുഷാനെയേ എങ്ങനെയാണ് ആ പന്ത് താൻ സ്പിൻ ചെയ്യിപ്പിച്ചത് എന്ന് തന്റെ വിരലുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നു.ലാബുഷാനെയും തിരിച്ചു തന്റെ വിരലുകൾ കൊണ്ട് അശ്വിൻ ആ ബോൾ എങ്ങനെ സ്പിൻ ചെയ്തു എന്ന് കാണിക്കുന്നു.നിലവിൽ തുടക്കത്തിലേ പതർച്ചക്ക്‌ ശേഷം ഓസ്ട്രേലിയ സ്മിത്തിലൂടെയും ലാബുഷാനെയിലൂടെ പൊരുതുകയാണ്.

വീഡിയോ :

Categories
Cricket Latest News

വാ അടക്കടാ ബൗണ്ടറി അടിച്ച ശേഷം സിറാജിനെ സ്ലെഡ്ജ് ചെയ്തു ലബൂഷെയ്‌ൻ,വാ അടക്കാൻ പറഞ്ഞു സിറാജ് ,വീഡിയോ

ബോർഡർ ഗവസ്കർ ട്രോഫി,ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ആഷേസിനെക്കാൾ മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന പരമ്പര. പരമ്പര ആവേശകരമായത് കൊണ്ട് തന്നെ ബോർഡർ ഗവസ്കർ ട്രോഫികളിൽ സ്ലഡ്ജിങ്ങും കുറവല്ല. ജോൺസൻ കോഹ്ലി, ഹർഭജൻ- സൈമണ്ട്സ് എന്നിവർ തമ്മിൽ നടന്ന തർക്കങ്ങൾ എല്ലാം ഇതിന് ഉദാഹരണം.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബോർഡർ ഗവസ്കർ ട്രോഫിയിലും കാര്യങ്ങൾ വിത്യാസതമല്ല.

ഇന്ത്യ ഓസ്ട്രേലിയ ആദ്യത്തെ ടെസ്റ്റ്‌ മത്സരം.മത്സരത്തിലെ നാലാമത്തെ ഓവർ.ആദ്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സിറാജും ഷമിയും ഓസ്ട്രേലിയ ബാറ്റർമാരെ വട്ടം കറക്കുകയാണ്. ലാബുഷാനെ ഓസ്ട്രേലിയക്ക്‌ വേണ്ടി ബാറ്റ് ചെയ്യുകയാണ്.സിറാജാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ഓവറിലെ മൂന്നാമത്തെ പന്ത് സിറാജിന്റെ എഡ്ജ് ചെയ്ത ലാബുഷാനെ ഫോർ അടിക്കുന്നു.ഫോർ അടിച്ച ശേഷമാണ് സീരിയസിലെ ആദ്യത്തെ സ്ലഡ്ജിങ് സംഭവിക്കുന്നത്. സിറാജിന്റെ നേരെ ലാബുഷാനെ തിരിയുന്നു. സിറാജിന് നേരെ പ്രതികരിക്കുന്നു.സിറാജും തന്റെ പതിവ് രീതിയിൽ തന്നെ പ്രതികരിച്ചു ബൗൾ ചെയ്യാൻ പോകുന്നു.

നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുക്കകയായിരുന്നു.വമ്പൻ ഫോമിലുള്ള ഗില്ലിനെ ഇന്ത്യ ആദ്യ ഇലവനിലേക്ക് തിരഞ്ഞെടുത്തില്ല. സൂര്യ കുമാറും ഭരതും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു.ഓസ്ട്രേലിയ സ്പിന്നറായ ടോഡ് മർഫിക്ക്‌ അരങ്ങേറ്റം നൽകി.ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയേ ആദ്യ ഓവറുകളിൽ തന്നെ ഷമിയും സിറാജും ചേർന്ന് വട്ടം കറക്കുകയാണ്. നിലവിൽ ഇരുവരും ഓരോ വിക്കറ്റ് സ്വന്തമാക്കിട്ടുണ്ട്.

Categories
Latest News

ഷമ്മി ഹീറോ ആടാ! സ്റ്റമ്പ് പോകുന്ന പോക്ക് കണ്ടോ , വാറുണ്ണിയെ വിറപ്പിച്ച ഡെലിവറി കാണാം

വാശിയേറിയ ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിന് ഇന്ന് നാഗ്പൂറിൽ വെച്ച് തുടക്കമായി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്. ഓപ്പണർമാരായ ഖവാജ (1), വാർണർ (1) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഓവർ ചെയ്യാനെത്തിയ സിറാജ് ആദ്യ പന്തിൽ തന്നെ ഖവാജയെ എൽബിഡബ്ല്യൂവിൽ കുടുക്കിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

അമ്പയർ ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ ഔട്ട് വിധിച്ചിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ അവസാന നിമിഷം റിവ്യുവിന് നൽകുകയായിരുന്നു. തേർഡ് അമ്പയറുടെ പരിശോധനയിൽ ഔട്ട് ആണെന്ന് തെളിഞ്ഞു. പിന്നാലെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വാർണരുടെ സ്റ്റംപ് പിഴുതെറിഞ്ഞ് വിക്കറ്റുമായി ശമിയും രംഗത്തെത്തി.

മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 2ന് 20 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്ത് (6), ലെബുഷൈൻ (8) എന്നിവർ ക്രീസിലുണ്ട്. മികച്ച ഫോമിലുള്ള ഇരുവരും ഇന്ത്യയ്ക്ക് ഭീഷണിയാണെന്നതിൽ സംശയമില്ല. 2 പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. അതേസമയം സൂര്യകുമാർ യാദവും കെഎസ് ഭരതും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

റിഷഭ് പന്തിന്റെ അഭാവത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്.
ഏറെ നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ജഡേജ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ 3 ടെസ്റ്റ് സീരീസിൽ ഇന്ത്യയ്ക്ക്  ഒപ്പമായിരുന്നു 3 തവണയും വിജയം. ഇതിൽ 2 തവണ ഓസ്‌ട്രേലിയ മണ്ണിൽ വെച്ചായിരുന്നു.

https://twitter.com/sexycricketshot/status/1623538392612089856?t=vc4qRSFpIJSDzcEOpwtMFA&s=19

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റ്വ), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാടു കോലി, കെ എസ് ഭരത്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.

Categories
Cricket Latest News

ആദ്യ ബോളിൽ തന്നെ സിറാജ് മാജിക് ! നോട്ട് ഔട്ട് വിളിച്ചു അമ്പയർ,റിവ്യൂ കൊടുത്തു ഇന്ത്യ ,വിധി വന്നപ്പോൾ സംഭവിച്ചത് ;വീഡിയോ കാണാം

ബോർഡർ ഗവാസ്ക്കർ ട്രോഫിക്ക് ഇന്ന് തുടക്കമായി. ഇന്ത്യ-ഓസ്ട്രേലിയ ആദ്യ മത്സരം നാഗ്പൂരിൽ തുടങ്ങി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ കളിക്കുവാനായി ഇന്ത്യയ്ക്ക് സീരിസ് വിജയം അനിവാര്യമാണ്. ഇന്ത്യയുടെ എതിരാളികളായ ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഇനി ഒരു സ്ഥാനം മാത്രമാണ് ബാക്കി. അതിനുള്ള പോരാട്ടം എന്നുള്ള രീതിയിലും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് എന്നുള്ള രീതിയിലും ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സീരിസിന് ആണ് ഇന്ന് തുടക്കം ആയിരിക്കുന്നത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ സമീപകാല ടെസ്റ്റുകളിൽ ഗംഭീര ഫോമിലുള്ള റിഷാബ്‌ പന്ത് ടീമിൽ ഇല്ലാത്ത ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ ഇന്ന് കെ എസ് ഭരത് ആണ്. ഓസ്ട്രേലിയക്കായി ടോഡ് മർഫി ഇന്ന് അരങ്ങേറ്റം കുറിക്കുന്നുണ്ട്. ടോഡിനെ കൂടാതെ നദാൻ ലിയോൺ ആണ് ടീമിലുള്ള മറ്റു സ്പിന്നർ. ഓസ്ട്രേലിയയുടെ സ്റ്റാർ ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെസൽവുഡ് എന്നിവർ പരിക്കു കാരണം കളിക്കുന്നില്ല.

കെ.എസ് ഭരത്തിനു പുറമേ ഇന്ത്യക്കായി സൂര്യകുമാർ യാദവും ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നു. മൂന്നു സ്പിന്നർമാർ ആണ് ഇന്ത്യൻ ടീമിൽ ഉള്ളത്. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ഇന്ന് കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. ജഡേജ ടീമിൽ ഉള്ളത് ഇന്ത്യയ്ക്ക് വലിയ കരുത്തേക്കും എന്നാണ് പ്രതീക്ഷ. രവിചന്ദ്രൻ അശ്വിനും അക്സർ പട്ടേലുമാണ് ടീമിലുള്ള മറ്റ് സ്പിന്നർമാർ. ശുഭ്മാൻ ഗില്ലും കുൽദീപ് യാദവും കളിക്കുന്നില്ല. കെ എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്കായി ഓപ്പണിങ്ങിന് ഇറങ്ങും.

ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയക്ക് തുടക്കം തന്നെ തകർച്ചയോടെയാണ്. രണ്ടാം ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ മികച്ച ഫോമിലുള്ള ബാറ്റ്സ്മാൻ ആയ ഉസ്മാൻ ക്വാജയെ ഓസ്ട്രേലിയക്ക് നഷ്ടമായി. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഉസ്മാൻ എൽ ബി ഡബ്ല്യു ആവുകയായിരുന്നു. ആദ്യം നിതിൻ മേനോൻ നോട്ട് ഔട്ട് വിധിച്ചു എങ്കിലും രോഹിത് ശർമ റിവ്യൂ എടുത്തു. തുടർന്ന് പന്ത് കൃത്യമായി വിക്കറ്റിൽ തട്ടുന്നുണ്ട് എന്ന് മനസ്സിലായതിനാൽ തീരുമാനം മാറ്റി ഔട്ട് നൽകി. ഈ വിക്കറ്റ് വീഴ്ചയുടെ വീഡിയോ ദൃശ്യം കാണാം…

Categories
Latest News

ടെസ്റ്റ് കരിയറിലെ അഞ്ചാം ഇന്നിംഗ്‌സിൽ തന്നെ ഡബിൾ സെഞ്ചുറി! ആരാധകരെ ഞെട്ടിച്ച് ചന്ദർപോളിന്റെ മകൻ

ടെസ്റ്റ് കരിയറിലെ അഞ്ചാം ഇന്നിംഗ്‌സിൽ തന്നെ ആദ്യ ഡബിൾ സെഞ്ചുറി നേടി ആരാധകരെ ഞെട്ടിച്ച് ചന്ദർപോളിന്റെ മകൻ ടാഗെനരൈൻ. ഇന്ന് ആരംഭിച്ച സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സംഭവം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനായി ഓപ്പണിങ്ങിൽ എത്തിയ ടാഗെനരൈൻ 465ആം പന്തിൽ സിക്സിലൂടെയാണ് ഡബിൾ സെഞ്ചുറി പിന്നിട്ടത്.

അതേ ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസ് 6ന് 447 എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ ടാഗെനരൈൻ 207 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്‌സും 16 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. ഓപ്പണിങ്ങിൽ ക്രൈഗ് ബ്രാത്വൈറ്റിനോടൊപ്പം 336 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

വെസ്റ്റ് ഇന്ത്യൻസിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 11 വർഷം മുമ്പ്  ന്യൂസിലൻഡിനെതിരെ ക്രിസ് ഗെയ്‌ലും കീറൻ പവലും ചേർന്ന് നേടിയ 254 റൺസാണ് മറികടന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ അരങ്ങേറ്റം കുറിച്ച ജൂനിയർ ചന്ദർപോൾ ഇതിനോടകം 5 ഇന്നിംഗ്‌സിൽ നിന്നായി 367 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കെതിരെ ഒരു ഫിഫ്റ്റി നേടിയിട്ടുണ്ട്.

മത്സരത്തിൽ 312 പന്തിൽ നിന്ന് 182 റൺസ് നേടി ബ്രാത്വൈറ്റും മികച്ച പ്രകടനം നടത്തിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നാലെ വെസ്റ്റ് ഇൻഡീസ് നിര അതിവേഗം തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 1ന് 336 എന്ന നിലയിൽ ഉണ്ടായിരുന്ന വെസ്റ്റ് ഇൻഡീസിന് അവസാന 111 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ട്ടമായി. 5 വിക്കറ്റ് നേടി ബ്രാൻഡൻ മവുറ്റ സിംബാബ്‌വെയ്ക്കായി മികച്ച ബൗളിങ് പ്രകടനം നടത്തി. 

Categories
Cricket Latest News

ഇവൻക്ക് ഒന്നും വെളിവു വന്നില്ലേ ? സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്തു പാകിസ്താൻ താരം നസീം ഷാ ;വീഡിയോ കാണാം

സ്പോർട്സിൽ നാം പല തവണ കാണുന്നതാണ് വംശീയ അധിഷേപവും ബോഡി ഷെയ്മിങ്ങും.ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവം പുറത്ത് വന്നിരിക്കുകയാണ്. ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിലാണ് സംഭവം നടന്നത്.എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ മത്സരം.കുൽന ടൈഗേഴ്സും കോമില വിക്ടോറിയൻസും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം.ആദ്യ ഇന്നിങ്സിൽ പത്തൊമ്പതാം ഓവറിലാണ് സംഭവം. നസീം ഷായും അസം ഖാനുമാണ് വിവാദമായ ഈ സംഭവത്തിന് തിരികൊളുത്തിയത്.പത്തൊമ്പതാം ഓവറിൽ ബാറ്റ് ചെയ്യാൻ അസം ഖാൻ ക്രീസിലേക്ക് വരുകയായിരുന്നു. അസം ഖാനെ കണ്ടേ ഉടനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച നസീം ഷായേ അസം ഖാൻ തട്ടി മാറ്റി. എന്നാൽ പിന്നീട് നസീം ഷാ അസം ഖാനെ കളിയാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഒരിക്കൽ കൂടി അസം ഖാനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച നസീം ഷായേ വീണ്ടും അദ്ദേഹം തട്ടിമാറ്റുന്നു.തുടർന്ന് ക്രീസിലേക്ക് നടന്ന അസം ഖാനെ അതെ രീതിയിൽ തന്നെ പിന്തുടർന്ന്.നസീം ഷായുടെ ഈ പ്രവർത്തി അസം ഖാനും ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. നസീം ഖാൻ രസകരമായി ചെയ്ത ഈ പ്രവർത്തി ബോഡി ഷെയ്മിങാണെന്ന് രീതിയിൽ ആരാധകർ പ്രതികരിച്ചു. ഇത് ആദ്യമായിയല്ല തന്റെ ശരീരഭാരത്തിന്റെ പേരിൽ അസം ഖാൻ അവഗണന നേരിടുന്നത്.മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മോയിൻ ഖാൻ്റെ മകനാണ് അസം ഖാൻ. ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള താരം പാകിസ്താന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

വീഡിയൊ :

Categories
Cricket Latest News Malayalam Video

ഹമ്മെ ഇതെന്താ ഹനുമാന്റെ ഗദയാണോ; ഹാർദിക്കിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്ന പൃഥ്വി ഷാ.. വീഡിയോ കാണാം

ഇന്നലെ ന്യൂസിലൻഡിനെ 168 റൺസിന് തകർത്ത് ട്വന്റി ട്വന്റി പരമ്പര വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യൻ ആരാധകർ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഗിൽ പുറത്താകാതെ നേടിയ 126 റൺസിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിരുന്നു. ന്യൂസിലൻഡിന്റെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഒതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തകർപ്പൻ സെഞ്ചുറി നേടിയ ഗിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പണർ ഇഷാൻ കിഷൻ രണ്ടാം ഓവറിൽ മടങ്ങിയെങ്കിലും ഗിൽ, ത്രിപാഠിയുമൊത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 80 റൺസ് ചേർത്തു. 22 പന്തിൽ 44 റൺസ് എടുത്ത ത്രിപാഠി മടങ്ങിയശേഷം 23 റൺസ് എടുത്ത സൂര്യകുമാർ യാദവിനൊപ്പം 38 റൺസ് കൂട്ടുകെട്ടിലും അതിനുശേഷം എത്തിയ 30 റൺസ് എടുത്ത നായകൻ പാണ്ഡ്യക്കൊപ്പം 103 റൺസ് കൂട്ടുകെട്ടിലും ഗിൽ പങ്കുചേർന്നിരുന്നു. ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങിയശേഷം അവസാന ഓവറുകളിൽ കത്തിക്കയറിയ ഇന്നിങ്സ് ആയിരുന്നു ഗിൽ കളിച്ചത്. സെഞ്ചുറി നേടിയശേഷവും വമ്പനടികൾ തുടർന്ന ഗിൽ, ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുള്ള റെക്കോർഡും സ്വന്തം പേരിലാക്കി.

ഇന്നലെ മത്സരം കഴിഞ്ഞ് കിരീടം ഏറ്റുവാങ്ങിയ ശേഷം നായകൻ ഹാർദിക് പാണ്ഡ്യ തന്റെ മുൻ നായകരെപ്പോലെ ടീമിലെ യുവതാരത്തിന് ട്രോഫി ഉയർത്താനായി നൽകുന്ന പതിവ് തുടർന്നിരുന്നു. ഇത്തവണ ഇന്ത്യൻ സ്ക്വാഡിലെ ഏറ്റവും ചെറുപ്പമായ പൃഥ്വി ഷായ്ക്കാണ് അവസരം ലഭിച്ചത്. പാണ്ഡ്യയുടെ കയ്യിൽനിന്നും അത് ഏറ്റുവാങ്ങുന്ന സമയത്തെ പൃഥ്വിയുടെ റിയാക്ഷനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താൻ വിചാരിച്ചതിലും അധികം ഭാരം ഉണ്ടായപ്പോൾ അദ്ദേഹം ഒരു അമ്പരപ്പോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് അത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന അദ്ദേഹം പക്ഷേ ഡഗ് ഔട്ടിൽ വളരെ ഉന്മേഷവാനായി കാണപ്പെട്ടിരുന്നു.