ഇന്ത്യൻ പ്രീമിയർ ലീഗിലെ അമ്പയർമാർ മോശം നിലവാരമാണ് പുലർത്തുന്നത്. പ്രത്യേകിച്ചു തേർഡ് അമ്പയർമാരുടെ തീരുമാനങ്ങൾ പലതും തന്നെ തെറ്റി പോവുന്ന കാഴ്ചയാണ് കാണുന്നത്. എലിമിനേറ്ററിലും സ്ഥിതി വിത്യസതമല്ല.കാര്യം എന്താണെന്ന് പരിശോധിക്കാം.
ബാംഗ്ലൂർ ഇന്നിങ്സിന്റെ 15 മത്തെ ഓവർ. പന്ത് എറിയുന്നത് ആവേഷ് ഖാനാണ്. ഓവറിന്റെ രണ്ടാമത്തെ പന്തിൽ ഗ്രീൻ പുറത്താവുന്നു. കാർത്തിക് ക്രീസിലേക്ക് എത്തുന്നു.ആദ്യത്തെ പന്ത് ഒരു ഇൻസ്വിങ് ഡെലിവറി. കാർത്തിക് വിക്കറ്റിന് മുന്നിൽ കുടുങ്ങുന്നു.അമ്പയർ ഔട്ട് വിളിക്കുന്നു. കാർത്തിക് റിവ്യൂ എടുക്കുന്നു
. എന്നാൽ ബൗൾ ബാറ്റിൽ കൊണ്ടുവെന്ന് പറഞ്ഞു കൊണ്ട് കാർത്തിക്കിനെ നോട്ട് ഔട്ട് വിധിക്കുന്നു. എന്നാൽ ടി വി റിപ്ലേകളിൽ കൃത്യമായി ബാറ്റ് പാഡിൽ തട്ടിയതിനാണ് അൾട്രാ എഡ്ജ് കാണിച്ചത് എന്ന് വ്യക്തമാവുന്നു.അമ്പയർ കുറച്ചു കൂടി ശ്രദ്ധിച്ചിരുനെകിൽ കാർത്തിക് ഔട്ടായി ഇപ്പോൾ തിരകെ ഡഗ് ഔട്ടിലേക്ക് എത്തിയേനെ.13 പന്തിൽ 11 റൺസുമായി ആവേശിന് തന്നെ ഒടുവിൽ വിക്കെറ്റ് നൽകി കാർത്തിക് മടങ്ങി.