റെഡ് കാർഡുകൾ നമുക്ക് പരിചയം ഫുട്ബോളിലാണ്. മാരകമായ ഫൗളുകൾ ഫുട്ബോളിൽ നടത്തുമ്പോളാണ് ഈ റെഡ് കാർഡുകൾ റഫറിമാർ ഉപയോഗിക്കുക. റെഡ് കാർഡ് ഒരു താരത്തിന് നൽകിയാൽ പിന്നീട് ആ താരത്തിന് മത്സരത്തിൽ തുടർന്ന് കളിക്കാനും സാധിക്കില്ല.എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഇത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കമിടാൻ പോവുകയാണ് കരിബീയൻ പ്രീമിയർ ലീഗ്
.ഒരു ട്വന്റി ട്വന്റി ഇന്നിങ്സ് നിശ്ചയിച്ച സമയത്തിനുള്ള എറിഞ്ഞു തീർക്കുക.19 ഓവറും കൃത്യ സമയത്ത് എറിഞ്ഞു തീർക്കുക. അല്ലെങ്കിൽ 20 മത്തെ ഓവറിന് മുന്നേ ഒരു ഫീൽഡറേ റെഡ് കാർഡ് കൊടുത്തു ഡഗ് ഔട്ടിലേക്ക് തിരകെ മടക്കേണ്ടി വരും.പണ്ട് ഒരു മത്സരത്തിൽ മഗ്രത്തിന് രസകരമായി റെഡ് കൊടുത്ത ബില്ലി ബൗഡനെ പോലെ ഇനി കരിബീയൻ പ്രീമിയർ ലീഗിൽ ശെരിക്കും റെഡ് കാർഡ് കൊടുക്കുക തന്നെയാണ് ചെയ്യേണ്ടത്.
നിലവിൽ കുറഞ്ഞ ഓവർ നിരക്ക് സംഭവിക്കുമ്പോൾ ഇന്നിങ്സിന്റെ അവസാന ഓവറിൽ അനുവദിച്ചതിൽ കുറവ് ഒരു ഫീൽഡറേ 30 യാർഡ് സർക്കിളിന് പുറത്തു ഉണ്ടാവേണ്ടത് എന്നാ നിയമവും നിലവിലുണ്ട്.17 ഓഗസ്റ്റിനാണ് കരിബീയൻ പ്രീമിയർ ലീഗ് ആരംഭിക്കുക.