Categories
Cricket Latest News

4, 4 ,4 ,4 WPL ൻ്റെ ആദ്യ മത്സരത്തിൽ തന്നെ മുംബൈ ക്യാപ്റ്റൻ ഷോ ;വീഡിയോ കാണാം

ഐപിഎൽ മാതൃകയിൽ ഇന്ത്യയിൽ വനിതകൾക്കും ഒരു പ്രീമിയർ ലീഗിന് ഇന്ന് മുംബൈ ‌‍ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്‌. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ദേശീയ ടീം നായിക ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമും ഗുജറാത്ത് ജയന്റ്സ്‌ ടീമും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ്, നായിക ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെയും മികച്ച പിന്തുണ നൽകി കളിച്ച സഹതാരങ്ങളുടെയും മികവിൽ കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ്.

നിശ്ചിത 20 ഓവറിൽ അവർ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് 2008ൽ ആരംഭിച്ചപ്പോൾ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 222 എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയിരുന്നു. ഇന്നിതാ വനിതാ പ്രീമിയർ ലീഗ് ആദ്യ മത്സരത്തിലും വൻ സ്കോർ പിറന്നിരിക്കുകയാണ്. മുന്നിൽ നിന്നും നയിച്ച നായിക ഹർമൻ 30 പന്തിൽ നിന്നും 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 65 റൺസ് നേടിയത്. ഹൈലി മാത്യൂസ് (31 പന്തിൽ 47), നാറ്റ് സിവർ (18 പന്തിൽ 23), അമേലിയ കേർ (24 പന്തിൽ 45*), പൂജ വസ്ത്രാക്കർ (8 പന്തിൽ 15) എന്നിവരും നന്നായി കളിച്ചു.

മത്സരത്തിൽ രണ്ട് തവണയാണ് ഹർമൻ ഹാട്രിക് ബൗണ്ടറി നേടിയത്. അതിൽ ഒന്നിൽ തുടർച്ചയായ നാല് ബൗണ്ടറിയും നേടിയിരുന്നു. മോണിക്ക പട്ടേൽ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അവസാന നാല് പന്തുകളിൽ ആയിരുന്നു അത്. മൂന്നാം പന്തിൽ ഒരു കിടിലൻ കവർ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കൗർ നാലാം പന്തിൽ പുൾ ഷോട്ട് കളിച്ച് ബക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക് ബൗണ്ടറി നേടി. അഞ്ചാം പന്തിലാകട്ടെ ബക്ക്വേഡ് പോയിന്റിലേക്ക് ചെത്തിവിട്ട്‌ ഉജ്വല പ്ലേസ്മെന്റ് ഷോട്ടിലൂടെ ബൗണ്ടറി. അവസാന പന്തിൽ എക്സ്ട്രാ കവറിലൂടെ വീണ്ടുമൊരു മികച്ച ബൗണ്ടറി. തുടർന്ന് ആഷ്‌ലി ഗർഡനേർ എറിഞ്ഞ പതിനാറാം ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകളിൽ ബൗണ്ടറി നേടി മറ്റൊരു ഹാട്രിക് ബൗണ്ടറി നേട്ടവും സ്വന്തമാക്കി.

Categories
Cricket Latest News

ഇത് ചരിത്രം; പ്രഥമ വനിതാ ഐപിഎൽ ട്രോഫി അവതരണം.. വീഡിയോ കാണാം

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ആരാധകർക്ക് ഇതാ സന്തോഷത്തിന്റെ നിമിഷം. ഐപിഎൽ മാതൃകയിൽ ഇന്ത്യയിൽ വനിതകൾക്കും ഒരു ലീഗ് വേണമെന്നത് ഒരുപാട് നാളായുള്ള ആവശ്യമാണ്. പല രാജ്യങ്ങളിലും ഇത് വളരെ മുമ്പേതന്നെ തുടങ്ങിയതുമാണ്. ഇപ്പോഴിതാ ഇന്ത്യയും ആ ലിസ്റ്റിലേക്ക് വന്നിരിക്കുകയാണ്. പ്രഥമ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഇന്ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടങ്ങിയിരിക്കുകയാണ്.

അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുന്നത് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലുമാണ്‌. ഫൈനൽ മാർച്ച് 26ന് ബ്രബോൺ സ്റ്റേഡിയത്തിൽ നടക്കും. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്സ്‌, ‍ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, യുപി വാരിയേഴ്സ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. എല്ലാ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയ ശേഷം പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ കളിച്ചശേഷം അതിലെ വിജയികളും ഫൈനലിലെത്തും.

ഇന്ത്യൻ ദേശീയ ടീമിന്റെ നായിക ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമും ഓസ്ട്രേലിയൻ താരം ബേത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്റ്സ്‌ ടീമും തമ്മിലാണ് ഉദ്ഘാടന മത്സരം. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരം തുടങ്ങുന്നതിന് മുൻപ് ബോളിവുഡ് താരങ്ങളും മുൻ ക്രിക്കറ്റർമാരും അണിനിരന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങുകൾ നടന്നിരുന്നു. അതിൽവച്ച് അഞ്ച് ടീമുകളുടെയും നായികമാർ ചേർന്ന് പ്രഥമ വനിതാ ഐപിഎൽ ട്രോഫി അനാവരണം ചെയ്തു.

Categories
Cricket Latest News

പുജാരയോട് അടിക്കാൻ വേണ്ടി ഇഷാനെ വിട്ടു രോഹിത് ,അടുത്ത ബോളിൽ സിക്സ് അടിച്ചു പൂജാരയുടെ മറുപടി ;വീഡിയോ കാണാം

ഇൻഡോർ ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ 163 റൺസിൽ ഓൾഔട്ടാക്കിയ അവർക്ക് മൂന്ന് ദിനം ശേഷിക്കെ 76 റൺസ് മാത്രമാണ് വിജയലക്ഷ്യം. നാളെ ഇന്ത്യൻ വിജയത്തിനായി അത്ഭുതങ്ങൾ സംഭവിക്കണം. നേരത്തെ 156/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടർന്ന ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനും ഉമേഷ് യാദവും ചേർന്ന് 197 റൺസിൽ ഓൾഔട്ടാക്കിയിരുന്നു.

88 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയെ 8 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ലയൺ വരിഞ്ഞുമുറുക്കി. ഗിൽ, രോഹിത്, കോഹ്‌ലി, ജഡേജ എന്നിവർ നിലയുറപ്പിക്കാനാകാതെ മടങ്ങിയപ്പോൾ ഇന്ത്യക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത് ശ്രേയസ് അയ്യരും പൂജാരയും ചേർന്ന കൂട്ടുകെട്ട് ആയിരുന്നു. അഞ്ചാം വിക്കറ്റിൽ 35 റൺസ് കൂട്ടിചേർത്തുകൊണ്ട് അവർ ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചു. പൂജാര ഒരറ്റത്ത് ഉറച്ചുനിന്നപ്പോൾ ശ്രേയസ് അയ്യർ ഏകദിനശൈലിയിൽ ബാറ്റ് വീശി സ്കോർ ഉയർത്തി. 27 പന്തിൽ 3 ഫോറും 2 സിക്‌സും അടക്കം 26 റൺസ് നേടിയ അയ്യരെ സ്റ്റാർക്ക് മടക്കി.

തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് തട്ടിമുട്ടി നിന്ന പൂജാരയാണ് ഇന്ത്യക്ക് അൽപ്പമെങ്കിലും ലീഡ് നേടാൻ സഹായിച്ചത്. 142 പന്ത് നേരിട്ട പൂജാര 5 ഫോറും ഒരു സിക്‌സും അടക്കം 59 റൺസ് എടുത്തു പുറത്തായി. പൂജാര സിക്സ് അടിക്കുന്ന സന്ദർഭങ്ങൾ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. തുടർച്ചയായി അക്ഷർ പട്ടേലും പൂജാരയും ഡിഫൻസ് കളിക്കുന്നത് കണ്ട് നായകൻ രോഹിത് ശർമ ഗാലറിയിൽ ദേഷ്യത്തിൽ ഇരിക്കുന്നത് കാണാമായിരുന്നു. ഒടുവിൽ വെള്ളം കൊടുക്കാൻ എന്ന വ്യാജേന ഇഷൻ കിഷനെ പറഞ്ഞയച്ച രോഹിത് അവരോട് അറ്റാക്ക് ചെയ്ത് കളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

https://twitter.com/NitinKu29561598/status/1631246626508673024?t=tRFcM-ht7FRpcEeSUXHoww&s=08

തുടർന്നാണ് ലയൺ എറിഞ്ഞ അൻപത്തിയഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ സ്റ്റെപ്പൗട്ട്‌ ചെയ്ത് പൂജാര ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സ് നേടിയത്. അതുകണ്ട കാണികളെല്ലാവരും എഴുന്നേറ്റ് നിന്ന് ആർപ്പുവിളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കാരണം പൂജാര സിക്സ് അടിക്കുന്നത് കാണാൻ തന്നെ അത്രയ്ക്ക് ഭാഗ്യം വേണം. ഇന്ത്യൻ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന നായകൻ രോഹിത് ശർമക്കും സഹതാരങ്ങൾക്കും പൂജാരയുടെ ആ ഷോട്ട് വളരെ ഇഷ്ടമായി.

Categories
Cricket Latest News

വട പാവ് ! രോഹിത് ബാറ്റ് ചെയ്യുമ്പോൾ വട പാവ് എന്ന് വിളിച്ച് കളിയാക്കുന്ന വീഡിയോ വൈറൽ

ബോർഡർ ഗവസ്കർ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റ്‌ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യത്തെ ടെസ്റ്റ്‌ ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും വിജയിച്ചു. രണ്ടാമത്തെ ടെസ്റ്റ്‌ ഇന്ത്യ 6 വിക്കറ്റിനും ജയിച്ചിരുന്നു. ഈ രണ്ട് ടെസ്റ്റ്‌ വിജയങ്ങളോടെ ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫി സ്വന്തമാക്കി.

പരമ്പരയിൽ മാനം രക്ഷിക്കാനാണ് ഓസ്ട്രേലിയ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാമത്തെ ടെസ്റ്റിന് ഇറങ്ങിയത്.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഓസ്ട്രേലിയുടെ സ്പിൻ കെണിയിൽ ഇന്ത്യ വീണു. അഞ്ചു വിക്കറ്റ് നേടിയ മാത്യു കുന്ഹേമാനാണ് ഇന്ത്യയേ തകർത്തത്.22 റൺസ് നേടിയ കോഹ്ലിയാണ് ഇന്ത്യൻ ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ കവാജയുടെ ഫിഫ്റ്റി മികവിൽ ലീഡ് സ്വന്തമാക്കി. മൂന്നാമത്തെ ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തു മത്സരത്തിലേക്ക് തിരകെ വരാമെന്ന് കരുതിയ ഇന്ത്യയെ ഈ തവണ ലിയോൺ വട്ടം കറക്കി.എട്ടു വിക്കറ്റുകളാണ് ലിയോൺ സ്വന്തമാക്കിയത്.76 റൺസാണ് ഓസ്ട്രേലിയുടെ വിജയലക്ഷ്യം.

എന്നാൽ ഇൻഡോറിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത് ബോഡി ഷെയ്മിങ്ന്റെ വാർത്തയാണ്.രോഹിത് ബാറ്റ് ചെയ്യുമ്പോളാണ് സംഭവം.ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന്റെ 11 മത്തെ ഓവറിലാണ് സംഭവം. രോഹിത് ബാറ്റ് ചെയ്യാൻ നിന്നപ്പോൾ വടപാവ് എന്ന് ആരാധകർ വിളിച്ചു കൂവുന്ന വിഡിയോകൾ വൈറലാവുകയാണ്. ഇത്തരത്തിലുള്ള ബോഡി ഷെയമിങ്ങുകൾ തികച്ചും അപലനിയമാണ്.

https://twitter.com/Clocktower45/status/1631215249679585281?t=6bqAf7_VdJ3–4bLeVR3Vg&s=19
Categories
Cricket Latest News

അണ്ണന് സ്റ്റമ്പ് ഒരു വീക്ക്നെസ് ആണല്ലേ ! മർഫിയുടെ സ്റ്റമ്പും എയറിൽ പറത്തി ഉമേഷ് അണ്ണൻ ; വീഡിയോ കാണാം

ബോർഡർ- ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിവസത്തെ കളി പുരോഗമിക്കുമ്പോൾ ഓസ്ട്രേലിയക്ക് മത്സരത്തിൽ മേൽക്കെ, ആദ്യ ഇന്നിങ്സിൽ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ആദ്യ ഇന്നിങ്സിൽ 197 റൺസ് നേടാനായി, ഇതോടെ 88 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി ഓസ്ട്രേലിയക്ക്.

സ്പിൻ ബോളർമാരെ സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി അശ്വിനും ഉമേഷ്‌ യാദവും ബോളിങ്ങിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു.

മത്സരത്തിൽ ഓസ്ട്രേലിയൻ സ്പിൻ ബോളർ ടോഡ് മർഫിയെ പുറത്താക്കിയ ഉമേഷ്‌ യാദവിന്റെ പന്ത് മത്സരത്തിലെ മനോഹരമായ വിക്കറ്റുകളിൽ ഒന്നായിരുന്നു, പ്രതിരോധിക്കാൻ ശ്രമിച്ച മർഫിയെ അമ്പരപ്പിച്ച് കൊണ്ട് ഉമേഷിന്റെ മികച്ച ഒരു ബോൾ ഓഫ്‌ സ്റ്റമ്പ് കട പുഴക്കിയെറിഞ്ഞു, സമാനമായ ബോളിൽ മിച്ചൽ സ്റ്റാർക്കിനെയും ഉമേഷ് യാദവ് പുറത്താക്കിയിരുന്നു.

Categories
Cricket Latest News

ഇതിനേക്കാൾ നല്ലത് രാഹുൽ ആയിരുന്നു ! ഗില്ല് വിക്കറ്റ് വലിച്ചെറിഞ്ഞത് കണ്ടോ ? വീഡിയോ കാണാം

ബോർഡർ ഗവസ്കർ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റ്‌ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യത്തെ ടെസ്റ്റ്‌ ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും വിജയിച്ചു. രണ്ടാമത്തെ ടെസ്റ്റ്‌ ഇന്ത്യ 6 വിക്കറ്റിനും ജയിച്ചിരുന്നു. ഈ രണ്ട് ടെസ്റ്റ്‌ വിജയങ്ങളോടെ ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫി സ്വന്തമാക്കി.

https://twitter.com/kunaalyaadav/status/1631189536024698880?t=hYaqg2rrrN3ANvCoJYOmvQ&s=19

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ രണ്ടാം ദിവസത്തെ കളി പുരോഗമിക്കുമ്പോൾ ഓസ്ട്രേലിയക്ക് ആണ് മുൻതൂക്കം , ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ബോളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ആദ്യ ഇന്നിങ്സിൽ 197 റൺസ് നേടാനായി ഇതോടെ 88 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി ഓസ്ട്രേലിയക്ക്.

എന്നാല് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളി ,ഫോമിലില്ലാത്ത രാഹുലിന് പകരം ഇറങ്ങിയ ഗില്ലിനു തിളങ്ങാൻ ആയില്ല .വെറും 5 റൺസ് ആണ് ഗില്ലിൻ്റെ സമ്പാദ്യം.ലിയോൺ എറിഞ്ഞ അഞ്ചാമത്തെ ഓവറിൽ ക്രീസിന് വെളിയിൽ വെന്ന് അടിക്കാനുള്ള ഗില്ലിൻ്റെ ശ്രമം പാളി ബൗൾഡ് ആയി മാറുകയായിരുന്നു .വിക്കറ്റ് വിഡിയോ കാണാം.

Categories
Cricket Latest News

സ്റ്റാർക്കിൻ്റെ സ്റ്റമ്പ് അല്ലേ ആ പോകുന്നത് ? ഓഫ് സ്റ്റമ്പ് കാറ്റിൽ പറത്തി ഉമേഷ് അണ്ണൻ ;വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ രണ്ടാം ദിവസത്തെ കളി പുരോഗമിക്കുമ്പോൾ ഓസ്ട്രേലിയ മുന്നിൽ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ബോളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ആദ്യ ഇന്നിങ്സിൽ 197 റൺസ് നേടാനായി ഇതോടെ 88 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി ഓസ്ട്രേലിയക്ക്.

സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി അശ്വിനും ഉമേഷ്‌ യാദവും ബോളിങ്ങിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു.

മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിനെ പുറത്താക്കിയ ഉമേഷ്‌ യാദവിന്റെ പന്ത് മത്സരത്തിലെ മനോഹരമായ വിക്കറ്റുകളിൽ ഒന്നായിരുന്നു, ഡിഫെൻസ് ഷോട്ടിന് ശ്രമിച്ച സ്റ്റാർക്കിനെ അമ്പരപ്പിച്ച് കൊണ്ട് ഉമേഷിന്റെ മികച്ച ഒരു ബോൾ ഓഫ്‌ സ്റ്റമ്പ് കട പുഴക്കി, ഇന്ത്യൻ പിച്ചുകളിൽ തന്റെ 100 ആം വിക്കറ്റ് എന്ന റെക്കോർഡും ഇതോടെ ഉമേഷ്‌ യാദവിന് സ്വന്തമാക്കാൻ സാധിച്ചു.

Categories
Cricket Latest News

എന്തടിയാ അവൻ അടിച്ചത് !ഇന്ത്യയുടെ തകർച്ചയിൽ ഉമേഷ് അടിച്ച സിക്സ് കണ്ട് കണ്ണ് തള്ളി കോഹ്ലി ;വീഡിയോ

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം ശക്തമായ നിലയിൽ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 109 റൺസിൽ ഓൾഔട്ടാക്കിയ അവർ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 156/4 എന്ന നിലയിലാണ്. ഇപ്പോൾ അവർക്ക് 47 റൺസിന്റെ ലീഡായി. 9 റൺസ് എടുത്ത ഓപ്പണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് അവർക്ക് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും 60 റൺസ് എടുത്ത സഹഓപ്പണർ ഉസ്മാൻ ഖവാജയുടെയും 31 റൺസ് എടുത്ത ലബുഷേയിനിന്റെയും 26 റൺസ് എടുത്ത‌ നായകൻ സ്മിത്തിന്റെയും മികവിലായിരുന്നു അവരുടെ മുന്നേറ്റം. നാല് പേരെയും ജഡേജയാണ് പുറത്താക്കിയത്.

നേരത്തെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച ഓസീസ് സ്പിന്നർമാർ ആരെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കുനേമാൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 12 റൺസ് എടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. ആദ്യ ഓവറിൽ രണ്ടുവട്ടം അദ്ദേഹം പുറത്തായെങ്കിലും ഓസീസ് താരങ്ങൾ റിവ്യൂ നൽകാതിരുന്നപ്പോൾ ബാറ്റിംഗ് തുടരാൻ കഴിഞ്ഞുവെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല.

രാഹുലിന് പകരം ഓപ്പണർ ആയി ഇറങ്ങിയ ഗിൽ 21 റൺ, പൂജാര 1 റൺ, ശ്രേയസ് അയ്യർ പൂജ്യം, ജഡേജ നാല്, അശ്വിൻ മൂന്ന് എന്നിങ്ങനെയും നേടി ഔട്ടായി. 22 റൺസ് എടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ഭരത്തും പേസർ ഉമേഷ് യാദവും 17 റൺസ് വീതം എടുത്ത് പുറത്തായി. സിറാജ് പൂജ്യത്തിന് റൺഔട്ട് ആകുമ്പോൾ 12 റൺസോടെ അക്ഷർ പട്ടേൽ പുറത്താകാതെ നിന്നു.

ഉമേഷ് യാദവ് നടത്തിയ ചെറിയൊരു വെടിക്കെട്ടാണ് ഇന്ത്യയുടെ സ്കോർ നൂറുകടത്തിയത്. 28.3 ഓവറിൽ അശ്വിൻ പുറത്താകുമ്പോൾ 88/8 എന്ന നിലയിൽ നൂറ് പോലും കടക്കാൻ പാടുപെട്ടുനിന്ന ഇന്ത്യക്ക് വേണ്ടി 13 പന്തിൽ നിന്നും ഒരു ഫോറും രണ്ട് കൂറ്റൻ സിക്‌സും അടക്കം 17 റൺസാണ് ഉമേഷ് നേടിയത്. ടീം തകർന്നു നിൽക്കുമ്പോഴും യാതൊരു ടെൻഷനും ഇല്ലാതെ ബാറ്റ് വീശിയാണ് ഉമേഷ് ഞെട്ടിച്ചത്. 96 റൺസിൽ നിൽക്കെ ഒരു സിക്സ് അടിച്ചാണ് അദ്ദേഹം ഇന്ത്യൻ സ്കോർ നൂറുകടത്തിയത്.

https://twitter.com/MAHARAJ96620593/status/1630832275108806656?t=G9ykLerIPmHZHHOx0107Rw&s=19
https://twitter.com/MAHARAJ96620593/status/1630832490993823744?t=Co4-iCyrIdd-7xXZfe_krw&s=19

അന്നേരം ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന വിരാട് കോഹ്‌ലി ചാടി എഴുന്നേറ്റ് ആ ഷോട്ട് കണ്ട് അഭിനന്ദിക്കുന്ന ഒരു വീഡിയോ കാണാം. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കോഹ്‌ലിയോട്‌ ചേർന്ന് ഇന്ത്യൻ ടീമിലെ സഹതാരങ്ങളും പരിശീലകരും കയ്യടിക്കുന്നത് കാണാം. മൂന്നാം ടെസ്റ്റിൽ വിശ്രമം അനുവദിച്ച പേസർ മുഹമ്മദ് ഷമിക്ക് പകരമാണ് ഉമേഷ് ടീമിലെത്തിയത്.

https://twitter.com/javedan00643948/status/1630829712955305984?t=yubTcCbHBeU5H3hEqx8-kQ&s=19
Categories
Cricket Latest News

അങ്ങനെ നി ഇപ്പൊ ഓടണ്ട ഡാ സ്മിത്തെ ,ഓടുന്ന സ്മിത്തിനെ തടഞ്ഞു ജഡേജ,ശേഷം സംഭവിച്ചത് വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് മേൽക്കൈ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ബോളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 156/4 എന്ന നിലയിൽ ആണ്.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് ബോളർമാരിൽ മികച്ച് നിന്നത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 39ആം ഓവറിൽ രവീന്ദ്ര ജഡേജയുടെ ബോളിൽ ഉസ്മാൻ ക്വജ ഷോർട്ട് കവറിലേക്ക് ബോൾ തട്ടിയിട്ടു, നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന സ്മിത്ത് സിംഗിളിനായി ശ്രമിച്ചു എന്നാൽ പെട്ടന്ന് തന്നെ ജഡേജ ബോൾ പിടിക്കാനായി സ്മിത്തിന് കുറുകെ ഓടുകയും ചെയ്തതോടെ ഓസ്ട്രേലിയൻ നായകന് റൺ എടുക്കാൻ സാധിച്ചില്ല, മറുവശത്ത് ഉസ്മാൻ ക്വജയും ആ റണ്ണിന് താല്പര്യം പ്രകടിപ്പിച്ചില്ല, നോ, നോ, എന്ന് താരം സ്മിത്തിനോട് ഉച്ചത്തിൽ വിളിച്ച് പറയുന്നത് സ്റ്റമ്പ് മൈക്കിൽ കേൾക്കാമായിരുന്നു.

Categories
Cricket Latest News

എന്താടാ നോക്കി പേടിപ്പിക്കുന്നത് ? മത്സരത്തിനിടയിൽ കൊമ്പ് കോർത്ത് സിറാജും ലാബുഷാഗ്നെയും;വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് മേൽക്കൈ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ത്രയത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 156/4 എന്ന നിലയിൽ ആണ്.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ്‌ ഷമിക്ക് പകരം ഉമേഷ്‌ യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് ബോളർമാരിൽ മികച്ച് നിന്നത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 34 ആം ഓവറിൽ മുഹമ്മദ്‌ സിറാജിന്റെ മികച്ച ഒരു ബോളിൽ ഷോട്ടിന് ശ്രമിച്ച ലാമ്പുഷെയിന്റെ ബാറ്റിൽ തട്ടി ബോൾ ഫൈൻ ലെഗിലേക്ക് പോയി, ഇതിനിടയിൽ നോൺ സ്ട്രൈക്കർ എൻഡിലേക്ക് സിംഗിൾ എടുക്കുന്നതായി ഓടുന്നതിനിടയിൽ സിറാജ് ലാമ്പുഷെയിനുമായി ചെറിയ രീതിയിൽ ഉരസി, ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങളിൽ പലപ്പോഴും താരങ്ങൾ തമ്മിൽ ഇത്തരം സംഭവങ്ങൾ പതിവ് കാഴ്ചയാണ്.

വീഡിയോ :

https://twitter.com/MAHARAJ96620593/status/1630871689969172481?t=T8seTfND78ERfvPNoPnPyw&s=19