ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ രണ്ടാം ദിവസത്തെ കളി പുരോഗമിക്കുമ്പോൾ ഓസ്ട്രേലിയ മുന്നിൽ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ബോളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട് ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ആദ്യ ഇന്നിങ്സിൽ 197 റൺസ് നേടാനായി ഇതോടെ 88 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി ഓസ്ട്രേലിയക്ക്.
സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി അശ്വിനും ഉമേഷ് യാദവും ബോളിങ്ങിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു.
മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിനെ പുറത്താക്കിയ ഉമേഷ് യാദവിന്റെ പന്ത് മത്സരത്തിലെ മനോഹരമായ വിക്കറ്റുകളിൽ ഒന്നായിരുന്നു, ഡിഫെൻസ് ഷോട്ടിന് ശ്രമിച്ച സ്റ്റാർക്കിനെ അമ്പരപ്പിച്ച് കൊണ്ട് ഉമേഷിന്റെ മികച്ച ഒരു ബോൾ ഓഫ് സ്റ്റമ്പ് കട പുഴക്കി, ഇന്ത്യൻ പിച്ചുകളിൽ തന്റെ 100 ആം വിക്കറ്റ് എന്ന റെക്കോർഡും ഇതോടെ ഉമേഷ് യാദവിന് സ്വന്തമാക്കാൻ സാധിച്ചു.