ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് മേൽക്കൈ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ത്രയത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട് ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 156/4 എന്ന നിലയിൽ ആണ്.
രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.
സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് ബോളർമാരിൽ മികച്ച് നിന്നത്.
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 34 ആം ഓവറിൽ മുഹമ്മദ് സിറാജിന്റെ മികച്ച ഒരു ബോളിൽ ഷോട്ടിന് ശ്രമിച്ച ലാമ്പുഷെയിന്റെ ബാറ്റിൽ തട്ടി ബോൾ ഫൈൻ ലെഗിലേക്ക് പോയി, ഇതിനിടയിൽ നോൺ സ്ട്രൈക്കർ എൻഡിലേക്ക് സിംഗിൾ എടുക്കുന്നതായി ഓടുന്നതിനിടയിൽ സിറാജ് ലാമ്പുഷെയിനുമായി ചെറിയ രീതിയിൽ ഉരസി, ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങളിൽ പലപ്പോഴും താരങ്ങൾ തമ്മിൽ ഇത്തരം സംഭവങ്ങൾ പതിവ് കാഴ്ചയാണ്.
വീഡിയോ :