Categories
Uncategorized

സിമ്പിൾ ക്യാച്ച് വിട്ടു ഭരത് ,കൺട്രോൾ വിട്ട് ദേഷ്യപ്പെട്ടു ജഡേജ ;വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് ഓസ്ട്രേലിയൻ ടീം ഇന്ത്യക്കെതിരെ മേൽക്കൈ നേടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വെറും 109 റൺസിന് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയ കങ്കാരുപ്പട ഒന്നാം ദിനം 47 റൺസ് ലീഡ് നേടി 156/4 എന്ന നിലയിലാണ്. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഇന്ത്യക്ക് ഇതുകൂടി ജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ കഴിയും.

ആദ്യ ഓവറിൽ തന്നെ രണ്ട് തവണയാണ് രോഹിത് പുറത്താകാതെ രക്ഷപ്പെട്ടത്. ഒരു തവണ കീപ്പർ ക്യാച്ച് ആയിട്ടും ശേഷം ഒരു പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയിട്ടും ഓസീസ് താരങ്ങൾ റിവ്യൂ നൽകിയില്ല. എങ്കിലും 12 റൺസ് മാത്രം എടുത്ത് അദ്ദേഹം പുറത്തായി. തുടർന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. രാഹുലിന് പകരം ഓപ്പണറായി ഇറങ്ങിയ ഗിൽ 21 റൺസും വിരാട് കോഹ്‌ലി 22 റൺസും എടുത്തു പുറത്തായി. 17 റൺസ് വീതം എടുത്ത വിക്കറ്റ് കീപ്പർ ഭരത്തും ഉമേഷ് യാദവും ഇന്ത്യയെ മൂന്നക്ക ടോട്ടലിൽ എത്തിച്ചു എന്നുപറയാം. അക്ഷർ പട്ടേൽ 12 റൺസോടെ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് ജഡേജയുടെ ആദ്യ ഓവറിൽ തന്നെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാർനാസ് ലഭുഷേയ്‌നും ഉസ്മാൻ ഖവാജായും 96 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. മർണസ്‌ 31 റൺസും ഖവാജ 60 റൺസും പിന്നീടെത്തിയ നായകൻ സ്മിത്ത് 26 റൺസും എടുത്തു പുറത്തായി. എല്ലാ വിക്കറ്റുകളും ജഡേജ തന്നെയാണ് വീഴ്ത്തിയത്. മത്സരത്തിനിടെ ജഡേജ വിക്കറ്റ് കീപ്പർ ഭരത്തിനോട് ചൂടാവുന്ന ഒരു നിമിഷവും അരങ്ങേറിയിരുന്നു.

ജഡേജ എറിഞ്ഞ നാൽപ്പത്തിയേഴാം ഓവറിന്റെ മൂന്നാം പന്തിൽ സ്ട്രൈക്കില്‍‌ ഉണ്ടായിരുന്നത് 9 റൺസ് എടുത്ത നായകൻ സ്റ്റീവൻ സ്മിത്ത്. സ്മിത്തിന്റെ ബാറ്റിൽ തട്ടി വന്ന പന്ത് കീപ്പറുടെ പാഡിന്റെ മുകൾഭാഗത്ത് തട്ടി തെറിക്കുകയായിരുന്നു ഉണ്ടായത്. വളരെ പെട്ടെന്ന് പോയതുകൊണ്ട് അദ്ദേഹത്തിന് പന്ത് പിടിച്ചെടുക്കാൻ സാധിച്ചില്ല. എന്നാൽ ഇതുകണ്ട ജഡേജ ഒരു അനായാസ അവസരം നഷ്ടമായി എന്ന് കരുതി വളരെ ദേഷ്യത്തിൽ കീപ്പറെ നോക്കി എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഒടുവിൽ 26 റൺസ് എടുത്ത സ്മിത്തിനെ ജഡേജയുടെ പന്തിൽ കീപ്പർ ഭരത്ത് തന്നെ ക്യാച്ച് എടുത്താണ്‌ മടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *