Categories
Cricket Latest News

അവർ അപരനെ ഇറക്കിയപ്പോൾ അയാൾ പുതിയ തന്ത്രം ഇറക്കി ,5 വിക്കറ്റുകളുടെയും ഫുൾ വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിനെ തകർത്ത് ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഒരു ഇന്നിങ്സിനും 132 റൺസിനുമാണ് ഓസ്ട്രേലിയ പരാജയം സമ്മതിച്ചത്. മത്സരത്തിൽ വാലറ്റം മികവ് പുലർത്തിയപ്പോൾ 223 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യൻ ടീം മുൻതൂക്കം സ്വന്തമാക്കി. എങ്കിലും ഒന്നു ചെറുത്തുനിൽപ്പിന് പോലും ശ്രമിക്കാതെ രണ്ടാം ഇന്നിങ്സിൽ വെറും 91 റൺസ് മാത്രമെടുത്ത് കങ്കാരുപ്പട കീഴടങ്ങുകയായിരുന്നു. മത്സരത്തിലാകെ 7 വിക്കറ്റുകൾ വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സിൽ 70 റൺസ് നേടുകയും ചെയ്ത ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

321/7 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ജഡേജയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എങ്കിലും ഒൻപതാം വിക്കറ്റിൽ ഷമിയും അക്ഷറും 52 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ഏകദിനശൈലിയിൽ ബാറ്റ് വീശിയ ഷമി 2 ഫോറും 3 സിക്സും പറത്തി 37 റൺസെടുത്ത ശേഷമാണ് പുറത്തായത്. പത്താം വിക്കറ്റിൽ സിറാജിന്റെ കൂടെ 20 റൺസ് കൂടി എടുത്ത അക്ഷർ പട്ടേൽ ഇന്ത്യൻ സ്കോർ 400 റൺസിൽ എത്തിച്ചു. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തി 84 റൺസ് എടുത്ത് അദ്ദേഹം പുറത്തായി. അരങ്ങേറ്റമത്സരം കളിച്ച സ്പിന്നർ മർഫി 7 വിക്കറ്റ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ നിലംപരിശാക്കിയത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മാസ്മരിക പ്രകടനമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അശ്വിന്റെ പന്തുകൾ നേരിടാനായി അതേ ശൈലിയിൽ പന്തെറിയുന്ന ബറോഡയുടെ താരം മഹേഷ് പിതിയയെ നെറ്റ് ബോളറായി ഓസീസ് ടീം ഉൾപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ജഡേജ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ അശ്വിന് വാലറ്റത്തെ 3 വിക്കറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരുപരിധിവരെ അശ്വിനെ നേരിടാൻ ഓസീസ് ടോപ് ഓർഡർ താരങ്ങൾ പഠിച്ചുവെന്നു എല്ലാവരും കരുതി. എന്നാൽ രണ്ടാം ഇന്നിങ്സിൽ അദ്ദേഹം തന്റെ വിശ്വരൂപം പുറത്തെടുത്ത്, എന്തുകൊണ്ടാണ് തന്നെ എല്ലാവരും ഇത്രയധികം ഭയപ്പെടുന്നത് എന്ന് തെളിയിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ, അതിൽ നാലു പേരെയും വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് പുറത്താക്കിയത്. ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

5 വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

ആരോപണങ്ങൾക്ക് ഒടുവിൽ ഐസിസി ഇടപെട്ടു, ജഡേജക്കെതിരെ നടപടി

ഹോം ടെസ്റ്റുകളിലെ അപ്രമാദിത്യം തുടർന്ന് ടീം ഇന്ത്യ. ബോർഡർ ഗവസക്ർ ട്രോഫിയിലെ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യക്ക് ഇന്നിങ്സിന്റെയും 132 റൺസിന്റെയും വിജയം.ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും ഫിഫ്റ്റിയും നേടിയ ജഡേജയാണ് മത്സരത്തിലെ താരം. രണ്ട് ഇന്നിങ്സുകളിലായി 7 വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. മാത്രമല്ല ആദ്യത്തെ ഇന്നിങ്സിൽ 70 റൺസും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

എന്നാൽ ജഡേജയുടെ ഈ മികച്ച പ്രകടനത്തിലും ഒരുപാട് വിവാദങ്ങൾ പുറത്ത് വരുകയാണ്. ജഡേജ ഓസ്ട്രേലിയുടെ ആദ്യത്തെ ഇന്നിങ്സിൽ പന്ത് ചുരുണ്ടി എന്നാ തരത്തിലുള്ള ഒരു വീഡിയോ പുറത്ത് വന്നിരുന്നു. സിറാജ് കൊണ്ട് വന്ന ക്രീം കൈയിൽ പറ്റിയാണ് ജഡേജ ഈ കാര്യം ചെയ്തത് എന്ന് മുൻ ഓസ്ട്രേലിയ ഇംഗ്ലണ്ട് താരങ്ങൾ പ്രതികരിച്ചു. എന്നാൽ മുൻ ഓസ്ട്രേലിയ താരമായ ബ്രാഡ് ഹോഗ്ഗ് അത് വെറും ക്രീം ആണെന്നും ജഡേജ ഒരിക്കലും പന്ത് ചുരുണ്ടിയിട്ടിലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമാക്കി.

മത്സരം ശേഷം ഈ വിവാദത്തിൽ ഐ സി സി ഐ ഇടപെടുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടത്.കൃത്യമായി ജഡേജ തന്റെ ബൗൾ ചെയ്യുന്ന വിരലിൽ ക്രീം പറ്റിയത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇത് അമ്പയർമാരുടെ അനുവാദമില്ലാതെയാണ് ജഡേജ ചെയ്തത്. അത് കൊണ്ട് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡി മെറിറ്റ് പോയിന്റും ജഡേജയുടെമേൽ ഐ സി സി ചുമത്തി.

നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടിയ ജഡേജയും അശ്വിനും കൂടി ഓസ്ട്രേലിയ 177 റൺസിന് പുറത്താക്കി.49 റൺസ് നേടിയ ലാബുഷാനെയായിരുന്നു ഓസ്ട്രേലിയുടെ ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്തിന്റെ സെഞ്ച്വറി മികവിൽ 400 എന്നാ കൂറ്റൻ സ്കോറിൽ എത്തി.ജഡേജയും അക്സറും ഫിഫ്റ്റി നേടി. ഓസ്ട്രേലിയക്ക്‌ വേണ്ടി അരങ്ങേറ്റകാരൻ ടോഡ് മർഫി 7 വിക്കറ്റുകൾ സ്വന്തമാക്കി.223 റൺസ് എന്നാ കൂറ്റൻ ലീഡ് മറികടക്കാൻ ഇറങ്ങിയ ഓസ്ട്രേലിയ 91 റൺസിന് ഓൾ ഔട്ട്‌ ആയി.പതിവ് പോലെ തന്നെ അശ്വിൻ ഫൈഫർ സ്വന്തമാക്കി.ഈ വിജയത്തോട് കൂടി നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

Categories
Latest News

എന്റെ മുഖം കാണിക്കാതെ അവിടെ ഫോക്കസ് ചെയ്യടാ!! റിവ്യുവിനിടെ മുഖം ഫോക്കസ് ചെയ്‌ത ക്യാമറമാനോട് രോഹിത് ; വീഡിയോ

ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ തോൽവിയുടെ വക്കിൽ. മത്സരം മൂന്നാം ദിനം പുരോഗമിക്കുമ്പോൾ 223 റൺസ് ട്രയലുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ട്ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്. ലീഡ് നേടാൻ ഇനി 155 റൺസ് നേടാൻ ഉള്ളതിനാൽ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം പ്രതീക്ഷിക്കാം.

5 വിക്കറ്റ് വീഴ്ത്തി അശ്വിനും 2 വിക്കറ്റ്  വീഴ്ത്തി ജഡേജയുമാണ് ഓസ്‌ട്രേലിയയെ തകർത്തത്. 18 റൺസ് നേടി സ്മിത്ത്  ക്രീസിലുണ്ട്. മറുവശത്ത് 2 റൺസുമായി മുർഫിയാണ്. ഖവാജ (5), ഡേവിഡ് വാർണർ (10), ലെബുഷെയ്ൻ (17), റെൻഷോ (2), ഹാൻഡ്‌കൊമ്പ് (6), കാറെ (10), കമ്മിൻസ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

രോഹിത് ശർമ്മ (120), രവീന്ദ്ര ജഡേജ (70), അക്‌സർ പട്ടേൽ (84) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരുന്നു. 7ന് 240 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ അക്‌സർ പട്ടേലും ജഡേജയുമാണ് വമ്പൻ സ്കോറിൽ എത്തിച്ചത്. 37 റൺസ് നേടി ഷമിയും നിർണായക പങ്ക്വഹിച്ചു.

അതേസമയം മത്സരത്തിനിടെ റിവ്യു പരിശോധന നിരീക്ഷിക്കുന്നതിനിടെ തന്റെ മുഖം ഫോക്കസ് ചെയ്ത ക്യാമറമാനെ തമാശ രൂപത്തിൽ ശകാരിക്കുന്ന രോഹിതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. 17.3 ഓവറിൽ ഹാൻഡ്സ്കോംബിന് എതിരെയുള്ള അപ്പീലിനിടെയായിരുന്നു സംഭവം. ബിഗ് സ്‌ക്രീനിൽ റിവ്യു നോക്കുന്നതിനിടെ തന്റെ മുഖം ഫോക്കസ് ചെയ്യുന്നത് രോഹിത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഫോക്കസ് മാറ്റാൻ രസകരമായ രീതിയിൽ ആവശ്യപ്പടുകയായിരുന്നു.  പിന്നിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.

Categories
Cricket Latest News

6 ,6 കൂടുതൽ വിക്കറ്റ് എടുത്തവനെ തന്നെ അടിച്ചു പറത്തി! ഷമ്മി ഹീറോ ആടാ ; സിക്സുകളുടെ വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 177 റണ്ണിന് ഓൾ ഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്ത്യൻ അഞ്ച് സ്വന്തമാക്കിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാർനസ് ലംമ്പുഷൈൻ ഓസ്ട്രേലിയയ്ക്കായി 49 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 37 അലക്സ് ക്യാരി 36 ഉം റൺസ് സ്വന്തമാക്കി. സ്കോർബോർഡിൽ രണ്ട് റൺസ് നേടുന്നതിനിടെ ഓസ്ട്രേലിയയുടെ ഓപ്പണർമാർ പുറത്തായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 400 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി രോഹിത് ശർമ 120 റൺസ് നേടിയപ്പോൾ അക്സർ പട്ടേൽ 84 ഉം രവീന്ദ്ര ജഡേജ 70 ഉം റൺസ് നേടി. തങ്ങളുടെ അരങ്ങേറ്റം മത്സരത്തിൽ ഇറങ്ങിയ സൂര്യകുമാർ യാദവും കെ എസ് ഭരത്തും 8 റൺസ് മാത്രമേ സ്വന്തമാക്കിയുള്ള. വിരാട് കോലിയും ചേദേശ്വർ പൂജാരയും കെഎൽ രാഹുലും ബാറ്റിംഗിൽ കാര്യമായി റൺസ് കണ്ടെത്തിയില്ല. രോഹിത് ശർമയും രവീന്ദ്ര ജഡേജയും തമ്മിലുള്ള പാർട്ണർഷിപ്പും രവീന്ദ്ര ജഡേജയും അക്സർ പട്ടേലും തമ്മിലുള്ള പാർട്ണർഷിപ്പും ഇന്ത്യയ്ക്ക് നിർണായകമായി.

ഓസ്ട്രേലിയക്കായി ടോഡ് മർഫി ഏഴ് വിക്കറ്റ് സ്വന്തമാക്കി. തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലാണ് മർഫി 7 വിക്കറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ലിയോൺ ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്നാം ദിവസം ബോൾ നന്നായി ടേൺ ചെയ്തത് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാൻ ഇറങ്ങുമ്പോൾ പ്രതീക്ഷ നൽകുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇന്ത്യ 223 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയക്കെതിരെ നേടിയത്.

വാലറ്റത്തിന്റെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ വലിയ ലീഡ് സമ്മാനിച്ചത്. ജഡേജ പുറത്തായ ശേഷം ബാറ്റിംഗിന് എത്തിയ മുഹമ്മദ് ഷമി തകർത്തടിച്ചത് ഇന്ത്യയുടെ ലീഡ് 200ന് മുകളിൽ കടക്കാൻ സഹായകരമായി. 47 പന്ത് നേരിട്ട് ഷമി 37 റൺസ് നേടി. രണ്ടു ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടുന്നതായിരുന്നു ഷമിയുടെ ഇന്നിംഗ്സ്. ഇതിൽ ടോഡ് മർഫിയറിഞ്ഞ തുടരേയുള്ള പന്തുകളിൽ തുടരെ രണ്ട് സിക്സും ഷമി പറത്തി. ഷമിയുടെ ഈ പ്രകടനത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

കോഹ്‌ലിയെ പൊതിഞ്ഞു ഓസ്ട്രേലിയൻ താരങ്ങൾ ,ബാറ്റ് എടുത്തു വീശി നോക്കി വാർണർ ; വൈറലായി വീഡിയോ

ബോർഡർ ഗവസ്കർ ട്രോഫി ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈരങ്ങളിൽ ഒന്നാണ്. പല ആവേശകരമായ മുഹൂർത്തങ്ങൾ ഈ പരമ്പരകളിൽ ഉണ്ടായിട്ടുണ്ട്. പല താരങ്ങളും പരസ്പരം കൊമ്പ് കോർക്കുന്നത് പല തവണ നമ്മൾ കണ്ടിട്ടുള്ളതാണ്. വിരാട് കോഹ്ലിയും ജോൺസനും ഹർഭജനും സൈമണ്ട്സ് ഒക്കെ ഇതിൽ ചിലത് മാത്രം.

എന്നാൽ ഈ കൊമ്പ് കോർക്കുന്നതിന് ഇടയിലും ഇരു ടീമിലെയും താരങ്ങളും സൗഹൃദപരമായി പെരുമാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ജഡേജയും പന്തുകളെ സ്മിത്ത് പുകഴ്ത്തിയതും ലാബുഷാനെയും അശ്വിനും തമ്മിൽ നടന്ന സംഭവങ്ങളും ഇതിന് ഉത്തമ ഉദാഹരണമാണ്. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവം കൂടി നടന്ന് ഇരിക്കുകയാണ്.ഈ തവണ എന്നും തമ്മിൽ കൊമ്പ് കോർക്കാറുള്ള വിരാട് കോഹ്ലിയുടെയും ഓസ്ട്രേലിയുടെയും ഭാഗത്ത്‌ നിന്നാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ബോർഡർ ഗവസക്കാർ ട്രോഫിയിലെ ആദ്യ ടെസ്റ്റ്‌ നാഗപുറിൽ നടക്കുകയാണ്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഈ സംഭവം നടക്കുന്നത്. ഡ്രസിങ് റൂമിലേക്ക് തിരകെ നടന്ന കോഹ്ലിയേ ചുറ്റും ഓസ്ട്രേലിയ താരങ്ങൾ വട്ടം കൂടി.ലാബുഷാനെയും വാർണറും സൗഹൃദം പങ്ക് ഇട്ട ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങി.ഇന്നിങ്സിൽ കോഹ്ലിക്ക്‌ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ്‌ ക്രിക്കറ്റിൽ 7 സെഞ്ച്വറികൾ നേടിയിട്ടിട്ടുണ്ട്. നിലവിൽ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.

Categories
Cricket Latest News

മണ്ടത്തരം ആയിപോയി ജഡേജ കാണിച്ചത് ! ബോൾ ലീവ് ചെയ്തു ,പക്ഷേ കുറ്റി തെറിച്ചു ; ജഡേജയുടെ വിക്കറ്റ് വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ് ട്രോഫിയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിവസം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു എങ്കിലും ഇന്ത്യയുടെ സ്പിൻ ബോളിങ്ങിനു മുന്നിൽ ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റിംഗ് നിര തകർന്നടിഞ്ഞു. മാർനസ് ലമ്പുഷൈൻ 49 റൺസ് നേടിയത് ഒഴിച്ചു കഴിഞ്ഞാൽ മറ്റുള്ള ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ആരും തിളങ്ങിയില്ല. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ ജഡേജ അഞ്ചു വിക്കറ്റ് നേടി. രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി എന്നിവർ ഓപ്പണർമാരെ പുറത്താക്കി ഓരോ വിക്കറ്റ് വീതം നേടി.

177 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ സമ്പാദിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെയും ജഡേജയുടെയും അക്സർ പട്ടേലിന്റെയും ഗംഭീര ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയക്കെതിരെ ലീഡ് സ്വന്തമാക്കി. ഇപ്പോൾ ഇന്ത്യയുടെ ലീഡ് 150 റൺസ് കഴിഞ്ഞു. ആദ്യ മത്സരം കളിക്കുന്ന ടോഡ് മർഫി ഇതിനോടകം തന്നെ 6 വിക്കറ്റ് സ്വന്തമാക്കി ഗംഭീര സ്പിൻ ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയുടെ തുറുപ്പ് ചീട്ടായ നദാൻ ലിയോൺ ഒരു വിക്കറ്റ് മാത്രമാണ് ഇതുവരെ സ്വന്തമാക്കിയത്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കെ എസ് ഭരത്തും സൂര്യകുമാർ യാദവും 8 റൺസ് മാത്രമാണ് നേടിയത്. ചേതേശ്വർ പൂജാരയും വിരാട് കോലിയും ആദ്യ ഇന്നിങ്സിൽ നിറംമങ്ങി. രവീന്ദ്ര ജഡേജയുടെ മികവാണ് ഇന്ത്യയുടെ മികച്ച ബോളിംഗ് പ്രകടനത്തിനും ബാറ്റിംഗ് പ്രകടനത്തിനും പിന്നിൽ. ജഡേജ 70 റൺസ് നേടി ഇന്ന് രാവിലെ പുറത്തായി. അരങ്ങേറ്റക്കാരൻ ടോഡ് മർഫിയായിരുന്നു ജഡേജയുടെ വിക്കറ്റ് പിഴുതുന്നത്. ഇതിനോടകം തന്നെ ജഡേജ കാണിച്ചത് വലിയ മണ്ടത്തരമാണ് എന്ന് സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അക്സർ പട്ടേലിനൊപ്പം ഇന്നലെ മുതൽ ജഡേജ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്ത് എടുത്തത്.

ഇന്ന് രാവിലെയും മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജഡേജ. പക്ഷേ അപ്രതീക്ഷിതമായി ടോർഫിയുടെ ബോൾ കുത്തി ഉള്ളിലേക്ക് ടേൺ ചെയ്തു. ജഡേജ വിക്കറ്റിന് കൊള്ളുമെന്ന് പ്രതീക്ഷ ഇല്ലാതെയാണ് ആ ബോൾ ലീവ് ചെയ്തത്. പക്ഷേ ടേൺ ചെയ്ത് ബോൾ ഉള്ളിലേക്ക് തിരിഞ്ഞ് വിക്കറ്റിന് കൊണ്ടു. ജഡേജയുടെ അപ്രതീക്ഷിതമായ ഈ പുറത്താകലിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

അത് സ്മിത്താ അവൻ പ്രാന്തൻ ആണ് , ജഡേജയോട് രോഹിത് പറഞ്ഞത് സ്റ്റമ്പ് മൈക്കിലൂടെ ലോകം കേട്ടു;വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 144 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ടീം ഇന്ത്യ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നാഗ്പൂരിൽ നടക്കുന്ന മത്സരത്തിൽ നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ ആദ്യ ദിനം 177 റൺസിൽ ഓൾഔട്ടാക്കിയ ടീം ഇന്ത്യ, നായകൻ രോഹിത് ശർമയുടെ സെഞ്ചുറി മികവിലും അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടേലിന്റെയും മികവിലും 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എടുത്തിട്ടുണ്ട്.

77-1 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യക്ക് ആദ്യ മണിക്കൂറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കളിക്കാൻ സാധിച്ചെങ്കിലും പിന്നീട് തകർച്ച നേരിട്ടു. 23 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ അശ്വിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സീനിയർ താരങ്ങളായ പൂജാര 7 റൺസും കോഹ്‌ലി 12 റൺസും എടുത്ത് പുറത്തായപ്പോൾ, അരങ്ങേറ്റമത്സരം കളിക്കുന്ന താരങ്ങളായ സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തും 8 റൺസ് വീതം എടുത്ത് പുറത്തായി. എങ്കിലും ഒരറ്റത്ത് വിക്കറ്റ് കളയാതെ ബാറ്റ് ചെയ്ത നായകൻ രോഹിത്, ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് 120 റൺസ് എടുത്ത് പുറത്തായി. ജഡേജയും അക്ഷറും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ഇന്നത്തെ ദിവസം അവസാനിപ്പിച്ചു.

അതിനിടെ മത്സരത്തിൽ ഒരു രസകരമായ നിമിഷമുണ്ടായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ രോഹിതും ജഡേജയും തമ്മിലുള്ള കൂട്ടുകെട്ടിന് ഇടയ്‌ക്കായിരുന്നു സംഭവം. 76.1 ഓവറിൽ ഇന്ത്യ 217-5 എന്ന നിലയിൽ ആയിരുന്നു അപ്പോൾ. മാർണസ്‌ ലബുഷൈൻ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ ജഡേജ ഡിഫൻസീവ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ എഡ്ജ് എടുത്ത് പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയി.

അന്നേരം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്റ്റീവൻ സ്മിത്ത് ആണ് പന്തിന്റെ പിന്നാലെ ഓടിയത്. ആദ്യം വേഗത്തിൽ ഓടിയ ശേഷം പിന്നീട് പതിയെ ഓട്ടത്തിന്റെ വേഗം കുറച്ച സ്മിത്തിനെ കണ്ടപ്പോൾ ജഡേജ ഡബിൾ എടുക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ രോഹിത് അദ്ദേഹത്തെ മടക്കിയയ്ക്കുകയായിരുന്നു. അന്നേരം രോഹിത് പറഞ്ഞ വാക്കുകൾ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുന്നത്. സ്മിത്ത് ഒരു ഭ്രാന്തനാണ്… അവൻ എന്താ ചെയ്യുക എന്ന് പറയാൻ കഴിയില്ല… അതുകൊണ്ട് സിംഗിൾ മതി.. എന്നായിരുന്നു രോഹിത് ഹിന്ദിയിൽ സൂചിപ്പിച്ചത്.

Categories
Cricket Latest News

അവസാന ഓവറിലെ അവസരം കളഞ്ഞു സ്മിത്ത് , ജഡേജക്ക് നല്ല ഭാഗ്യം ഉണ്ട് ; വീഡിയോ കാണാം

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ഓൾ റൗണ്ടറാണ് രവീന്ദ്ര ജഡേജ.തന്നിലെ ഓൾ റൗണ്ടറുടെ മികവ് ഈ ടെസ്റ്റ്‌ മത്സരത്തിലും ജഡേജ ആവർത്തിക്കുകയാണ്.ഓസ്ട്രേലിയേ തകർത്ത അഞ്ചു വിക്കറ്റ് പ്രകടനം മുതൽ ഇന്ന് നേടിയ ഫിഫ്റ്റി വരെ അതിന് ഉത്തമ ഉദാഹരണമാണ്. എന്നാൽ ഇന്നത്തെ മത്സരം അവസാനിക്കാൻ രണ്ട് പന്തുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഓസ്ട്രേലിയേ വരുത്തിയ പിഴവ് ഒരു പക്ഷെ മത്സരം ഫലത്തെ നന്നായി ബാധിച്ചേക്കാം.എന്താണ് ആ പിഴവ് എന്ന് നമുക്ക് പരിശോധിക്കാം.

ഇന്നത്തെ മത്സരത്തിലെ അവസാനത്തെ ഓവർ.ലിയോനാണ് ഓസ്ട്രേലിയക്ക്‌ വേണ്ടി ബൗൾ ചെയ്യുന്നത്.66 റൺസുമായി ജഡേജയും 52 റൺസുമായി അക്സർ പട്ടേലും ക്രീസിൽ. ജഡേജയാണ് സ്ട്രൈക്ക് ചെയ്യുന്നത്. ഓവറിലെ അഞ്ചാമത്തെ പന്ത്,ലിയോണിന്റെ പന്ത് എഡ്ജ് എടുത്ത് സ്മിത്തിന്റെ കയ്യിലേക്ക്. എന്നാൽ സ്മിത്ത് ഈ സുവർണവസരം നഷ്ടപെടുത്തുന്നു. ഈ ക്യാച്ചിന് ഒരുപക്ഷെ ഓസ്ട്രേലിയക്ക്‌ കൊടുക്കേണ്ടത് വലിയ വില തന്നെയായിരിക്കും.

ഇന്നലെ ഓസ്ട്രേലിയേ 177 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു.ജഡേജ അഞ്ചു വിക്കറ്റും അശ്വിന് മൂന്നും സിറാജും ഷമിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.49 റൺസ് എടുത്ത ലാബുഷാനെയാണ് ഓസ്ട്രേലിയുടെ ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക്‌ ഇന്നലെ തന്നെ രാഹുലിനെ നഷ്ടമായി. ക്യാപ്റ്റൻ രോഹിറ്റ് ഫിഫ്റ്റി നേടി. ഇന്ന് ഫിഫ്റ്റിയുമായി ഇന്നിങ്സ് ആരംഭിച്ച രോഹിത് സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി.

അശ്വിനും ജഡേജയും രോഹിത്തിന് മികച്ച പിന്തുണ നൽകി. പൂജാരയും കോഹ്ലിയും സൂര്യകുമാറും ഭരതും നിരാശപെടുത്തി. ഓസ്ട്രേലിയുടെ അരങ്ങേറ്റ താരം ടോഡ് മർഫി തന്റെ കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.120 റൺസ് നേടി രോഹിത് പുറത്തായതോടെ ഇന്ത്യയേ എത്രയും വേഗം ഓൾ ഔട്ട്‌ ആക്കാമെന്ന് ഓസ്ട്രേലിയ ആഗ്രഹിച്ചു.എന്നാൽ ജഡേജക്ക്‌ ഒപ്പം അക്സർ കൂടി ചേർന്നതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. നിലവിൽ ഫിഫ്റ്റി നേടി ഇരുവരും ക്രീസിലുണ്ട്.

Categories
Cricket Latest News

അങ്ങനെ ഒരുപാടു നാളുകൾക്കു ശേഷം വാളെടുത്തു വീശിയുള്ള ജഡേജയുടെ സെലിബ്രേഷനും കണ്ടു ; വീഡിയോ

ഇന്ത്യ-ഓസ്ട്രേലിയ
ബോർഡർ ഗവസ്‌ക്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ വാർത്തകൾ നിറഞ്ഞ ഒന്നാണ്. ഇന്ത്യൻ സ്പിന്നർമാരെ നേരിടാനായി ഓസ്ട്രേലിയ വിവിധ മുറകൾ പ്രയോഗിച്ചത് മാധ്യമങ്ങൾ ആഘോഷിച്ച ഒന്നാണ്. അശ്വിന്റെ അപരനെ അടക്കം ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിച്ചു. മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

പക്ഷെ സ്പിൻ നേരിടനായി വിവിധ പരിശീലന മുറകൾ ഓസീസ് പഠിച്ചു എങ്കിലും ജഡേജയുടെ പന്തുകൾക്ക് മുന്നിൽ ഓസ്ട്രേലിയൻ ബാറ്റർമാർ വട്ടം കറങ്ങി. അശ്വിൻ ആദ്യം വിക്കറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടി എങ്കിലും പിന്നീട് വാലറ്റത്തിനെ തുടച്ചു നീക്കി. ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടിയപ്പോൾ അശ്വിൻ 3 വിക്കറ്റ് സ്വന്തമാക്കി. പിച്ച് സ്പിന്നിനെ തുണക്കുന്നതായിരുന്നു എങ്കിലും ഇന്ത്യൻ സ്പിന്നർമാർ നന്നായി ബൗൾ ചെയ്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെയും ജഡേജയുടെയും മികവിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ലീഡ് നേടി. രോഹത്ത് 120 റൺസ് നേടി. പാറ്റ് കമ്മിൻസ് രോഹിതന്റെ വിക്കറ്റ് പിഴുതു. സൂര്യ കുമാർ , കോഹ്ലി, ഭരത്, പൂജാര എന്നിവർ ബാറ്റിംഗിൽ നിരാശപ്പെടുത്തി.രോഹിത് – ജഡേജ പാർട്ണർഷിപ്പാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് നിർണായകമായത്.

അഞ്ചുമാസത്തോളം ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്ന ശേഷമാണ് ജഡേജ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. ജഡേജയുടെ ഓൾ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്ക് എതിരെ മേൽകൊയ്മ സമ്മാനിച്ച പ്രധാന ഘടകം. 50 റൺ നേടിയ ജഡേജ ഇപ്പോഴും അക്സർ പട്ടേലിനൊപ്പം ക്രീസിൽ തുടരുകയാണ്. 50 നേടിയപ്പോൾ തന്റെ സ്ഥിരം ശൈലിയിൽ വാൾ വീശുന്നതു പോലെ ബാറ്റ് വീശിയാണ് ജഡേജ 50 റൺ നേട്ടം ആഘോഷിച്ചത്. ഈ സെലിബ്രേഷൻ ദൃശ്യം കാണാം…

https://twitter.com/minibus2022/status/1623986689646690306?t=11OHPa_i8oS9tPWJU19MTA&s=19
Categories
Cricket Latest News

തെലുങ്ക് സിനിമയിൽ വില്ലൻ പറക്കുന്നത് പോലെ രോഹിത്തിൻ്റെ സ്റ്റമ്പ് പറക്കുന്നത് കണ്ടോ ! വിക്കറ്റ് വിഡിയോ കാണാം

പാറ്റ് കമ്മിൻസ്, നിലവിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒന്നാം നമ്പർ ബൗളേറാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ട് ഓസ്ട്രേലിയൻ ക്യാപ്റ്റൻ. എന്നാൽ ഈ മൂന്നു വർഷങ്ങളിൽ ഒരിക്കൽ പോലും ഇന്ത്യയിൽ അദ്ദേഹം കളിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ മികച്ച പ്രകടനത്തിന് വേണ്ടി ഓസ്ട്രേലിയൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 80 ഓവർ വരെ ശരാശരി പ്രകടനം മാത്രമാണ് കമ്മിൻസിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്.

80 ഓവറിന് ശേഷം ഓസ്ട്രേലിയ ന്യൂ ബോൾ ആവശ്യപെടുന്നു. അതിന് ശേഷമുള്ള കമ്മിൻസിന്റെ സ്പെല്ല് അദ്ദേഹം എത്രത്തോളം മികച്ചവനാണ് എന്നുള്ളതിന്റെ തെളിവാണ്.ഈ ഒരു സ്പെല്ലിൽ തന്നെയാണ് സെഞ്ച്വറിയുമായി മുന്നേറികൊണ്ടിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കുറ്റി ഓസ്ട്രേലിയ നായകൻ കൂടിയായ കമ്മിൻസ് തെറിപ്പിച്ചത്.കമ്മിൻസ് രോഹിത്തിനെ പുറത്താക്കിയത് എങ്ങനെയെന്ന് പരിശോധിക്കാം.

ഇന്ത്യൻ ഇന്നിങ്സിന്റെ 81 മത്തെ ഓവർ. ഓസ്ട്രേലിയ ന്യൂ ബോൾ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ ഓവർ.ആദ്യ ബോൾ നോ ബോൾ. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോൾ. മൂന്നാമത്തെ പന്ത് എഡ്ജ് എടുത്തു ഫോർ. സ്മിത്ത് കൈപിടിയിൽ ഒതുക്കാതെ ഇരുന്ന ആ എഡ്ജ് ഓസ്ട്രേലിയക്ക്‌ വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയ നിമിഷത്തിലെ ഓവറിലെ നാലാമത്തെ പന്തുമായി കമ്മിൻസ്.ഫുൾ ലെങ്ത്തിൽ വന്ന ബോൾ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച രോഹിത് കാണുന്നത് തന്റെ സ്റ്റമ്പ് പറക്കുന്നതാണ്.120 റൺസാണ് രോഹിത് സ്വന്തമാക്കിയത്. മത്സരത്തിലെ കമ്മിൻസിന്റെ ആദ്യത്തെ വിക്കറ്റാണ് ഇത്.