Categories
Cricket Latest News

റിവ്യൂ എടുക്കാത്തതിൽ സങ്കടപെട്ടിരിക്കുമ്പോൾഅവിടെ ഒരാൾ ഡാൻസ് കളിക്കുന്നു ; കോഹ്‌ലിയുടെ ഡാൻസ് വീഡിയോ കാണാം

ഇൻഡോറിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയയ്ക്ക്‌ മേൽക്കൈ. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താം എന്ന പ്രതീക്ഷയോടെ സ്പിൻ പിച്ച് ഒരുക്കി ഇറങ്ങിയ ഇന്ത്യയെ ഓസീസ് സ്പിന്നർമാർ നിലംതൊടീച്ചില്ല. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 109 റൺസിൽ ഓൾഔട്ടായി. 22 റൺസ് എടുത്ത വിരാട് കോഹ്‌ലിയാണ് ടോപ് സ്കോറർ. ഇന്നിങ്സിന്റെ അവസാനം ആഞ്ഞുവീശിയ ഉമേഷ് യാദവിന്റെ ചെറു വെടിക്കെട്ട് ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ 100 പോലും കടക്കുമായിരുന്നില്ല.

ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കുനെമാൻ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. നതാൻ ലയൺ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ അവർ പതിയെ മത്സരത്തിൽ പിടിമുറുക്കി. 9 റൺസ് എടുത്ത ട്രവിസ്‌ ഹെഡിനെ ജഡേജ രണ്ടാം ഓവറിൽ തന്നെ മടക്കിയെങ്കിലും ലബുഷേയ്‌നും ഖവാജയും ചേർന്ന കൂട്ടുകെട്ട് അവരെ കരകയറ്റി. ലബുഷെയ്ൻ തുടക്കത്തിൽ തന്നെ ജഡേജയുടെ പന്തിൽ ക്ലീൻ ബോൾഡ് ആയെങ്കിലും അതൊരു നോബോൾ ആയിരുന്നു. ജീവൻ ലഭിച്ച അദ്ദേഹം രണ്ടാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തു.

ഒടുവിൽ 31 റൺസ് എടുത്ത ലബുഷേയ്‌നെ ജഡേജ തന്നെയാണ് പുറത്താക്കിയത്. പിന്നീട് 60 റൺസ് എടുത്ത ഖവാജയെയും 26 റൺസ് എടുത്ത നായകൻ സ്റ്റീവ് സ്മിത്തിനെയും ജഡേജ തന്നെ മടക്കിയെങ്കിലും അവർ അപ്പോഴേക്കും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ 156/4 എന്ന നിലയിലാണ് ടീം ഓസ്ട്രേലിയ. 7 റൺസ് എടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പും 6 റൺസ് എടുത്ത കാമറോൺ ഗ്രീനുമാണ് ക്രീസിൽ.

അതിനിടെ ഇന്ത്യൻ ടീമിന്റെ ബോളിങ്ങിനിടയിൽ ടീം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴും കൂളായി ഡാൻസ് സ്റ്റെപ്പുകൾ ഇട്ട് നിൽക്കുന്ന മുൻ നായകൻ വിരാട് കോഹ്‌ലിയുടെ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. ജഡേജ ലഭുഷേയിനെ തുടക്കത്തിൽ തന്നെ ക്ലീൻ ബോൾഡ് ആകിയെങ്കിലും അതൊരു നോബോൾ ആയിരുന്നു. ശേഷം രണ്ട് തവണ ജഡേജയുടെ പന്തിൽ എൽബിഡബ്ല്യൂ റിവ്യൂ എടുത്തത് വിക്കറ്റിൽ കൊള്ളാത്ത പന്തുകളിൽ ആയിരുന്നു. ഇന്ത്യക്ക് രണ്ട് റിവ്യൂ അതോടെ നഷ്ടമായി. പിന്നീട് വിക്കറ്റ് ആകേണ്ടിയിരുന്ന അശ്വിൻ എറിഞ്ഞ ഒരു പന്തിലാകട്ടെ ഇന്ത്യ റിവ്യൂ എടുത്തതുമില്ല. ഇങ്ങനെ ഒരു അവസരത്തിലാണ് കോഹ്‌ലി യാതൊരു ടെൻഷനുമില്ലാതെ ഡാൻസ് കളിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

വീഡിയോ :

Categories
Cricket India Latest News

തുടർച്ചയായി റിവ്യൂ പാഴാക്കിയതിന് ജഡേജയോട് ചൂടായി രോഹിത് ശർമ, കണക്കിന് തെറിയും കിട്ടി, വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് മേൽക്കൈ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ത്രയത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 156/4 എന്ന നിലയിൽ ആണ്, 6 വിക്കറ്റുകൾ ശേഷിക്കെ 47 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി ഓസ്ട്രേലിയക്ക്.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ്‌ ഷമിക്ക് പകരം ഉമേഷ്‌ യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് മികച്ച് നിന്നത്, എന്നാൽ മത്സരത്തിനിടെ 2 റിവ്യൂ പാഴാക്കിയതിന് ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിൽ നിന്ന് കണക്കിന് ശകാരം കേൾക്കേണ്ടി വന്നു ജഡേജയ്ക്ക്, ലെഗ് സൈഡിൽ പിച്ച് ചെയ്ത ബോളിൽ പോലും ജഡേജയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രോഹിത് ശർമ DRS എടുത്തത്, എന്നാൽ ഈ 2 റിവ്യൂകളും പാഴായതാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

വീഡിയോ :

Categories
Cricket Latest News

ഭരത് പറഞ്ഞിട്ടും റിവ്യൂ എടുക്കാതെ രോഹിത് , അർഹതമായ വിക്കറ്റ് നഷ്ടപ്പെുത്തി ഇന്ത്യ ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങൾ എന്നും ആവേശമേറിയതാണ്.പല തെറ്റായ തീരുമാനങ്ങളും ഇത്തരത്തിലുള്ള മത്സരങ്ങൾ ആവേശകരമായി മാറ്റാറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ ഇൻഡോറിൽ നടന്ന് കൊണ്ടിരിക്കുന്നത്. ബോർഡർ ഗവസക്ർ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റ്‌ മത്സരത്തിലാണ് സംഭവം. രണ്ട് ടെസ്റ്റുകൾ ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ ബോർഡർ ഗവസ്കർ ട്രോഫി സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ടെസ്റ്റ്‌ മത്സരം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ തീരുമാനം തെറ്റി പോയി എന്നത് ഓസ്ട്രേലിയ സ്പിന്നർമാർ തെളിയിച്ചു. അഞ്ചു വിക്കറ്റ് നേടിയ കുന്ഹേമാനാണ് ഇന്ത്യയെ തകർത്തത്.ലിയോൺ മൂന്നു വിക്കറ്റും സ്വന്തമാക്കി. കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്പിൻ വെച് തന്നെ ഓസ്ട്രേലിയ തകർക്കുമെന്ന് കരുതി.

ജഡേജ മികച്ച രീതിയിൽ പന്തുകൾ എറിഞ്ഞു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി. തൊട്ട് അടുത്ത ഓവറിൽ ലാബുഷാനെ പുറത്തായി എങ്കിലും നോ ബോൾ ഓസ്ട്രേലിയ രക്ഷിച്ചു.എന്നാൽ ജഡേജയും രോഹിത്തും ചേർന്ന് ഇന്ത്യയുടെ രണ്ട് റിവ്യൂകൾ നഷ്ടമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവിൽ ഔട്ട്‌ ആയ ഒരു പന്ത് റിവ്യൂ കൊടുക്കാൻ ഭാരത് അവശ്യപെട്ടിട്ടും രോഹിത് നൽകിയില്ല. അശ്വിൻ എറിഞ്ഞ ഓവറിലാണ് ഈ സംഭവം നടക്കുന്നത്. ലാബുഷാനെയാണ് ഇവിടെയും ബാറ്റർ എന്നത് മറ്റൊരു കൗതുക കരമായ കാര്യമാണ്.ഒടുവിൽ അർഹിച്ച വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു.നിലവിൽ ഓസ്ട്രേലിയ ടെസ്റ്റിൽ പിടിമുറുക്കിയിരിക്കുകയാണ്.

വീഡിയോ

Categories
Latest News Malayalam

ബോൾ സ്റ്റമ്പിൽ തട്ടി ഔട്ടായി ലാബുഷാഗ്നെ ,ആഘോഷിച്ചു ഇന്ത്യ പക്ഷേ താരത്തെ തിരിച്ചു വിളിച്ചു അമ്പയർ

അത്യന്തം നാടകീയമായ സംഭവങ്ങളാണ് ഇൻഡോറിൽ അരങ്ങേറുന്നത്. ബോർഡർ ഗവസ്‌കർ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റ്‌ മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തീരുമാനം തെറ്റി പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.109 റൺസിന് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു

ഓസ്ട്രേലിയ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടിയില്ലാതെവുകയായിരുന്നു.ഓസ്ട്രേലിയ സ്പിന്നർ മാത്യു കുന്ഹേമാൻ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.ലിയോൺ മൂന്നു വിക്കറ്റും നേടി.22 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടോപ് സ്കോർർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയേ അതെ നാണയത്തിൽ ഇന്ത്യ തിരച്ചടിക്കുമെന്ന് കരുതി എങ്കിലും നിർഭാഗ്യ ഇന്ത്യയോട് ഒപ്പം കൂടിയിരിക്കുകയാണ്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 4 മത്തെ. ഓവറിലെ ആദ്യത്തെ പന്ത്.ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന ബോൾ നിലവിലെ ലോകത്തിലെ നമ്പർ വൺ ബാറ്റർ ലാബുഷാനെ നേരിടുകയാണ്.ബോൾ കട്ട്‌ ചെയ്ത ലാബുഷാനെക്ക്‌ പിഴക്കുന്നു.എഡ്ജ് എടുത്ത ബോൾ സ്റ്റമ്പിലേക്ക്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ആ പന്ത് നോ ബോൾ ആവുന്നു. മത്സരത്തിലേക്ക് അതിശക്തമായി ഇന്ത്യ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും ഓസ്ട്രേലിയ പിടിമുറുക്കുകയാണ്.നിലവിൽ ഓസ്ട്രേലിയക്ക്‌ ഒരേ ഒരു വിക്കറ്റ് മാത്രമേ നഷ്ടമായിട്ടൊള്ളു. ജഡേജ തന്നെയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്.

വീഡിയോ :

Categories
Latest News

സ്റ്റമ്പിംഗിന് വേണ്ടി അപ്പീൽ ചെയ്തു ,പക്ഷേ അശ്വിൻ ഔട്ട് ആയത് ക്യാച്ചിലൂടെ ; വീഡിയോ കാണാം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച .109 റൺസിന് എല്ലാവരും പുറത്തായി 22 റൺസ് എടുത്ത കോഹ്ലി ആണ് ഇന്ത്യയുടെ ടോപ് സ്കോറർ, ഓസ്ട്രേലിയക്ക് വേണ്ടി കുഹ്‌നെമാൻ 5 വിക്കറ്റ് നേടി.

ആദ്യ 2 ടെസ്റ്റുകളും ആധികാരികമായി വിജയിച്ച് പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, മൂന്നാം ടെസ്റ്റ്‌ സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മറുവശത്ത് വിജയത്തിൽ കുറഞ്ഞൊന്നും ഓസ്ട്രേലിയ ലക്ഷ്യം വെക്കുന്നില്ല, ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിൽ തുടർന്ന ഇന്ത്യൻ ഉപനായകൻ കെ എൽ രാഹുലിനെ ഇന്ത്യ ഒഴിവാക്കി. രാഹുലിന് പകരം ഗില്ലും ഷമിക്ക് പകരം ഉമേഷ്‌ യാദവിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.ഓസ്ട്രേലിയ വാർണറിന് പകരം ഗ്രീനും നായകൻ കമ്മിൻസിന് പകരം സ്റ്റാർക്കും ടീമിലേക്കെത്തി.സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയ ഇന്ന് നയിക്കുന്നത്.

മത്സരത്തിലെ കുഹ്‌നെമാൻ എറിഞ്ഞ 29 മതെ ഓവറിൽ ആണ് നാടകീയമായ  സംഭവം അരങ്ങേറിയത്. കുഹ്‌നെമാൻ എറിഞ്ഞ ബോൾ അശ്വിൻ മിസ്സാക്കിയപ്പോൾ  കീപ്പർ ക്യാരി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു ,ശേഷം സ്റ്റമ്പിങ്ങിനു വേണ്ടി അപ്പീൽ ചെയ്തുവെങ്കിലും തേർഡ് അമ്പയർ ചെക്ക് ചെയ്തപ്പോൾ അശ്വിൻ്റെ ബാറ്റിൽ ബോൾ ടച്ച് ചെയ്തതായി കാണുകയും അത് ക്യാച്ച് ഔട്ട് ആയി വിധി വരുകയും ചെയ്തു.
വീഡിയോ കാണാം :

Categories
Cricket Latest News

ക്ഷമ നഷ്ടപെട്ടു ,വിക്കറ്റ് വലിച്ചെറിഞ്ഞു രോഹിത് ശർമ ; വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകർച്ച, ആദ്യ 2 ടെസ്റ്റുകളും ആധികാരികമായി വിജയിച്ച് പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, മൂന്നാം ടെസ്റ്റ്‌ സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മറുവശത്ത് വിജയത്തിൽ കുറഞ്ഞൊന്നും ഓസ്ട്രേലിയ ലക്ഷ്യം വെക്കുന്നില്ല, ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ്‌ ഷമിക്ക് പകരം ഉമേഷ്‌ യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ക്യാപ്റ്റൻ രോഹിത് ശർമ (12) മത്സരത്തിന്റെ ആറാം ഓവറിൽ ഓസ്ട്രേലിയൻ സ്പിന്നർക്കെതിരെ തുടർച്ചയായി ഷോട്ടുകൾ കളിച്ച് പരാജയപ്പെട്ടപ്പോൾ ക്രീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ആ ശ്രമം പാളി വിക്കറ്റ് കീപ്പർ അലക്സ്‌ കാരി അനായാസം ഇന്ത്യൻ ക്യാപ്റ്റനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി, ക്യാപ്റ്റൻ പുറത്തായതിന് പിന്നാലെ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇന്ത്യൻ മുൻ നിര ഓസ്ട്രേലിയൻ സ്പിൻ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു.

വീഡിയോ :

Categories
Cricket Latest News

ഇതാരും ഉമ്മ വെച്ചതല്ല ,വയറിലെ തൊലി പോയതാ.. ഗില്ലിൻ്റെ പരിക്ക് കണ്ട് ഷോക്കായി;വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകർച്ച, ആദ്യ 2 ടെസ്റ്റുകളും ആധികാരികമായി വിജയിച്ച് പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, മൂന്നാം ടെസ്റ്റ്‌ സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മറുവശത്ത് വിജയത്തിൽ കുറഞ്ഞൊന്നും ഓസ്ട്രേലിയ ലക്ഷ്യം വെക്കുന്നില്ല.

2 മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ്‌ ഷമിക്ക് പകരം ഉമേഷ്‌ യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

മത്സരത്തിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഏഴാം ഓവറിൽ അപകടകരമായ സിംഗിളിന് ശ്രമിച്ച ശുഭ്മാൻ ഗിൽ റൺ ഔട്ടിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, ക്രീസിലേക്ക് ഡൈവ് ചെയ്ത ഗിൽ റൺ ഔട്ടിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ആ ഡൈവിൽ ഗില്ലിന്റെ വയറിൽ പരിക്ക് പറ്റി, പിന്നീട് കളി തുടർന്ന ഗില്ലിന് തന്റെ ഇന്നിംഗ്സ് അധികം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല, 21 റൺസ് എടുക്കാനെ താരത്തിന് സാധിച്ചുള്ളു.
Written By: അഖിൽ.വി.പി. വള്ളിക്കാട്.

വീഡിയോ :

Categories
Cricket Latest News

സ്റ്റ്റാർക്കിൻ്റെ ആദ്യ ഓവറിൽ രണ്ടു വട്ടം ഔട്ടായി രോഹിത് ,പക്ഷേ ഭാഗ്യം ഇന്ത്യയുടെ കൂടെ ആയിരുന്നു ;വീഡിയോ കാണാം

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ്‌ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ ബോർഡർ ഗവസ്‌കർ ട്രോഫി സ്വന്തമാക്കി കഴിഞ്ഞു.ഒരു ടെസ്റ്റ്‌ എങ്കിലും ജയിച്ചു മാനം കാക്കാനാവും ഓസ്ട്രേലിയ ശ്രമിക്കുന്നത്. മറുവശത്ത് ഇന്ത്യ ഓസ്ട്രേലിയേ വൈറ്റ് വാഷ് ചെയ്യാനാവും ശ്രമിക്കുക.

ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിൽ തുടർന്ന ഇന്ത്യൻ ഉപനായകൻ കെ എൽ രാഹുലിനെ ഇന്ത്യ ഒഴിവാക്കി. രാഹുലിന് പകരം ഗില്ലും ഷമിക്ക് പകരം ഉമേഷ്‌ യാദവിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.ഓസ്ട്രേലിയ വാർണറിന് പകരം ഗ്രീനും നായകൻ കമ്മിൻസിന് പകരം സ്റ്റാർക്കും ടീമിലേക്കെത്തി.സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയ ഇന്ന് നയിക്കുന്നത്.

എന്നാൽ മത്സരത്തിലെ ആദ്യത്തെ ഓവറിൽ തന്നെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ആദ്യത്തെ ഓവറിൽ തന്നെ രണ്ട് തവണ ഇന്ത്യൻ നായകൻ രോഹിത്തിനെ പുറത്താക്കാനുള്ള സുവർണവസരമാണ് ഓസ്ട്രേലിയ പാഴാക്കിയത്.ആദ്യത്തെ ഓവറിൽ ഒരു കീപ്പർ ക്യാച്ച് ഉണ്ടായിരുന്നത് കൈപിടിയിൽ ഒതുക്കിയെങ്കിലും അമ്പയർ നോട്ട് ഔട്ട്‌ വിളിച്ചു.എന്നാൽ ഓസ്ട്രേലിയ നായകൻ റിവ്യൂ കൊടുത്തില്ല. അത് കൊണ്ട് രോഹിത് രക്ഷപെട്ടു. ഒരിക്കൽ കൂടി അതെ ഓവറിൽ തന്നെ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ ഈ തവണയും ഓസ്ട്രേലിയ റിവ്യൂ കൊടുത്തില്ല.ആദ്യ ഓവറിൽ രണ്ട് തവണയാണ് രോഹിത് രക്ഷപെട്ടത്. മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.