ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയപ്പെട്ടതോടുകൂടി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനുള്ള സാധ്യതകൾ മങ്ങി ഇരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ടെസ്റ്റിലെ പത്ത് വിക്കറ്റിന്റെ കൂറ്റൻ തോൽവി ഇന്ത്യയെ ആകെ ഉലച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരമ്പരയിൽ ഇനി അവശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും എല്ലാ ആയുധങ്ങളും പുറത്തെടുത്ത് എതിരാളികളെ തോൽപ്പിക്കുക എന്ന വഴി മാത്രമേ ഇന്ത്യക്ക് ഇനി ഫൈനൽ പ്രവേശനത്തിന് ഇനി വഴിയുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിൽ ഇന്ത്യ തിരുത്തേണ്ട കാര്യങ്ങളും ടീമിൽ വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരകളിൽ എന്നും മികച്ച പ്രകടനങ്ങൾ നടത്താറുള്ള മുൻ ഇന്ത്യൻ താരം പൂജാര ആണ് ഇപ്പോൾ ടീമിൽ മാറ്റേണ്ട നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ടെസ്റ്റിൽ പരാജയമായിരുന്ന അശ്വിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണം എന്നതാണ്. ഓൾ റൗണ്ടറായ സുന്ദരിന് ബാറ്റിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്താൻ കഴിയും എന്നതാണ് ഇതിനു കാരണം എന്ന് പൂജാര പറഞ്ഞു. മാത്രമല്ല ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു. എന്നാൽ എല്ലാവരും പറയുന്നതുപോലെ ഹർഷദ് റാണയെ മാറ്റേണ്ടതില്ലെന്നും പൂജാര പറഞ്ഞു . അവസരങ്ങൾ കൊടുക്കുന്നതോറും റാണ പുരോഗമിക്കുമെന്നും അദ്ദേഹം അതിനു കഴിവുള്ള കളിക്കാരനാണെന്നും പൂജാര പറഞ്ഞു. ബ്രിസ്ബൈനിൽ ഡിസംബർ 14നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്