ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള കഴിഞ്ഞ രണ്ട് ടെസ്റ്റിലും പെരുമാറ്റം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച താരങ്ങളാണ് ഇന്ത്യയുടെ മുഹമ്മദ് സിറാജും ഓസ്ട്രേലിയയുടെ ലബ്ഷെയിനും. പക്ഷേ ഇത് കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ടല്ല മറിച്ച് പെരുമാറ്റം കൊണ്ടാണ് എന്നതാണ് രസകരം. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ സിറാജിന് ഐസിസി ഫൈനും നൽകിയിരുന്നു.
എന്നാൽ സിറാജ് ഇപ്പോഴും തൻറെ പെരുമാറ്റം മാറ്റാൻ തയ്യാറല്ല എന്നതാണ് സത്യം. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിലും താരം മുഹമ്മദ് സിറാജ് സ്ഥിരം കൊമ്പുകൾക്കാറുള്ള ലബ്ഷെയിനും ആയിട്ട് വീണ്ടും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ വീഡിയോകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലബ്ഷെയിന് ബാറ്റ് ചെയ്യുമ്പോൾ പന്ത് എറിയുകയായിരുന്ന മുഹമ്മദ് സിറാജ് ഓവറിന്റെ ഇടയിൽ ലബ്ഷെയിൻ്റെ അടുത്തു പോവുകയും എന്തൊക്കെയോ പറയുകയും ചെയ്തു. ബെയിൽസ് പരസ്പരം മാറ്റിവെക്കുകയും ചെയ്തു. വീഡിയോ കാണാം