പിങ്ക് ബോൾ ടെസ്റ്റിൽ മൂന്നുദിവസംകൊണ്ട് ഇന്ത്യയെ എറിഞ്ഞിട്ട ഓസ്ട്രേലിയ അടുത്ത മത്സരത്തിലും ഇന്ത്യയെ തോൽപ്പിച്ച് പരമ്പരയിൽ ലീഡ് നേടാൻ ഉള്ള ഒരുക്കത്തിലാണ്. മൂന്നാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബൈൻ പിച്ചിൽ അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് അവർ നടത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ പിച്ചർ എന്ന പോലെ ഈ പിച്ചിലും പേസും ബൗൺസും ഉള്ള ടിക്കറ്റ് തയ്യാറാക്കാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. കഴിഞ്ഞ ടെസ്റ്റിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്കെതിരെ ഇന്ത്യൻ ബാറ്റിംഗ് തകർന്നു പോയിരുന്നു. പക്ഷേ കഴിഞ്ഞതവണ ഇന്ത്യ ഓസ്ട്രേലിയ സന്ദർശിച്ചപ്പോൾ ഗാബയിയിൽ ഇന്ത്യക്കായിരുന്നു വിജയം. അതിനുശേഷം വെസ്റ്റിൻഡീസും ഓസ്ട്രേലിയയെ ഇവിടെ തോൽപ്പിച്ചിരുന്നു.
എന്നാൽ ഇത്തവണ കളി മാറുമെന്നും ഓസ്ട്രേലിയയിലേക്ക് അനുകൂലമായ പിച്ചായിരിക്കും ഇവിടെ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയും വെസ്റ്റിൻഡീസും ഓസ്ട്രേലിയയെ ഇവിടെ പരാജയപ്പെടുത്തിയ മത്സരം നടന്നത് ജനുവരിയിൽ ആയിരുന്നു. പക്ഷേ ഈ മത്സരം ഡിസംബർ മധ്യത്തിലാണ് നടക്കാൻ പോകുന്നത്. ഇതും ഓസ്ട്രേലിയയിലേക്ക് അനുകൂലമാണെന്നാണ് അഭിപ്രായം. ജനുവരിയിൽ ഉള്ള കാലാവസ്ഥയെക്കാൾ ഡിസംബറിൽ തണുപ്പ് കൂടും എന്നതിനാൽ പിച്ചിൽ മികച്ച ബൗൺസ് ഉണ്ടാകുമെന്നാണ് ക്യൂറേറ്റർ പറയുന്നത്. എന്തായാലും ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുത്ത പരീക്ഷണം ആയിരിക്കും മൂന്നാം ടെസ്റ്റിൽ നേരിടേണ്ടി വരിക. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന് ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഒന്നേ ഒന്ന് എന്ന നിലയിലാണ് ഇരു ടീമുകളും ഇപ്പോൾ . മാത്രമല്ല കഴിഞ്ഞ മത്സരത്തിലെ തോൽവി ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ സാധ്യതകളെ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യ വിജയത്തിനായി കിണഞ്ഞു പരിശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.