Categories
Uncategorized

ഓസീസിനെ സ്ലിപ്പിൽപിടിക്കാൻ രണ്ടും കൽപ്പിച്ച് ഇന്ത്യ. ടീം ഇന്ത്യയുടെ സ്ലിപ്പ് ക്യാച്ച് പരിശീലന ദൃശ്യങ്ങൾ വൈറലാകുന്നു. വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ടിരുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ കനത്ത തോൽവി. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചുരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിലെ തോൽവി ഇന്ത്യയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും മൂന്നാം ടെസ്റ്റ് വിജയിച് പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനാണ് ഇന്ത്യ ശ്രമിക്കുക.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ സ്ലിപ്പിൽ ചില നിർണായക ക്യാച്ചുകൾ ഇന്ത്യ മിസ്സ് ആക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഹെഡിനെ പുറത്താക്കാനുള്ള ഒരു അവസരവും സ്ലിപ്പിൽ നഷ്ടപ്പെടുത്തിയിരുന്നു. ഇതിൽ ഇതൊക്കെ പാഠം ഉൾക്കൊണ്ട് സ്ലിപ്പിൽ ഫീൽഡിങ് ശക്തമാക്കാൻ കഠിനമായ പരിശീലനത്തിലാണ് ഇന്ത്യ. ഈ പരിശീലനത്തിന് ചില ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. രോഹിത് ശർമ, വിരാട് കൊഹ്‌ലി, ഗില്‍ തുടങ്ങിയ താരങ്ങൾ ആണ് പരിശീലനത്തിൽ ഉള്ളത്. വൈറലായ ആ പരിശീലന രംഗങ്ങൾ കാണാം

Categories
Uncategorized

ലബ്ഷൈൻ ബാറ്റ് ചെയ്യുമ്പോൾ സ്റ്റെമ്പ് പരസ്പരം മാറ്റിവെച്ച് മുഹമ്മദ് സിറാജ്. കൂടോത്രം ആണോ എന്ന് സോഷ്യൽ മീഡിയ. വീഡിയോ കാണാം

ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള കഴിഞ്ഞ രണ്ട് ടെസ്റ്റിലും പെരുമാറ്റം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച താരങ്ങളാണ് ഇന്ത്യയുടെ മുഹമ്മദ് സിറാജും ഓസ്ട്രേലിയയുടെ ലബ്ഷെയിനും. പക്ഷേ ഇത് കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ടല്ല മറിച്ച് പെരുമാറ്റം കൊണ്ടാണ് എന്നതാണ് രസകരം. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ സിറാജിന് ഐസിസി ഫൈനും നൽകിയിരുന്നു.

എന്നാൽ സിറാജ് ഇപ്പോഴും തൻറെ പെരുമാറ്റം മാറ്റാൻ തയ്യാറല്ല എന്നതാണ് സത്യം. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിലും താരം മുഹമ്മദ് സിറാജ് സ്ഥിരം കൊമ്പുകൾക്കാറുള്ള ലബ്ഷെയിനും ആയിട്ട് വീണ്ടും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ വീഡിയോകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലബ്ഷെയിന് ബാറ്റ് ചെയ്യുമ്പോൾ പന്ത് എറിയുകയായിരുന്ന മുഹമ്മദ് സിറാജ് ഓവറിന്റെ ഇടയിൽ ലബ്ഷെയിൻ്റെ അടുത്തു പോവുകയും എന്തൊക്കെയോ പറയുകയും ചെയ്തു. ബെയിൽസ് പരസ്പരം മാറ്റിവെക്കുകയും ചെയ്തു. വീഡിയോ കാണാം

Categories
Uncategorized

ഗബയിൽ ഇന്ത്യക്ക് കെണിയരുക്കി ഓസീസ്. മൂന്നാം ടെസ്റ്റിനുള്ള പിച്ചിന്റെ അപ്ഡേറ്റ് പുറത്ത്. വാർത്ത വായിക്കാം

പിങ്ക് ബോൾ ടെസ്റ്റിൽ മൂന്നുദിവസംകൊണ്ട് ഇന്ത്യയെ എറിഞ്ഞിട്ട ഓസ്ട്രേലിയ അടുത്ത മത്സരത്തിലും ഇന്ത്യയെ തോൽപ്പിച്ച് പരമ്പരയിൽ ലീഡ് നേടാൻ ഉള്ള ഒരുക്കത്തിലാണ്. മൂന്നാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബൈൻ പിച്ചിൽ അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് അവർ നടത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ പിച്ചർ എന്ന പോലെ ഈ പിച്ചിലും പേസും ബൗൺസും ഉള്ള ടിക്കറ്റ് തയ്യാറാക്കാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. കഴിഞ്ഞ ടെസ്റ്റിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്കെതിരെ ഇന്ത്യൻ ബാറ്റിംഗ് തകർന്നു പോയിരുന്നു. പക്ഷേ കഴിഞ്ഞതവണ ഇന്ത്യ ഓസ്ട്രേലിയ സന്ദർശിച്ചപ്പോൾ ഗാബയിയിൽ ഇന്ത്യക്കായിരുന്നു വിജയം. അതിനുശേഷം വെസ്റ്റിൻഡീസും ഓസ്ട്രേലിയയെ ഇവിടെ തോൽപ്പിച്ചിരുന്നു.

എന്നാൽ ഇത്തവണ കളി മാറുമെന്നും ഓസ്ട്രേലിയയിലേക്ക് അനുകൂലമായ പിച്ചായിരിക്കും ഇവിടെ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയും വെസ്റ്റിൻഡീസും ഓസ്ട്രേലിയയെ ഇവിടെ പരാജയപ്പെടുത്തിയ മത്സരം നടന്നത് ജനുവരിയിൽ ആയിരുന്നു. പക്ഷേ ഈ മത്സരം ഡിസംബർ മധ്യത്തിലാണ് നടക്കാൻ പോകുന്നത്. ഇതും ഓസ്ട്രേലിയയിലേക്ക് അനുകൂലമാണെന്നാണ് അഭിപ്രായം. ജനുവരിയിൽ ഉള്ള കാലാവസ്ഥയെക്കാൾ ഡിസംബറിൽ തണുപ്പ് കൂടും എന്നതിനാൽ പിച്ചിൽ മികച്ച ബൗൺസ് ഉണ്ടാകുമെന്നാണ് ക്യൂറേറ്റർ പറയുന്നത്. എന്തായാലും ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുത്ത പരീക്ഷണം ആയിരിക്കും മൂന്നാം ടെസ്റ്റിൽ നേരിടേണ്ടി വരിക. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന് ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഒന്നേ ഒന്ന് എന്ന നിലയിലാണ് ഇരു ടീമുകളും ഇപ്പോൾ . മാത്രമല്ല കഴിഞ്ഞ മത്സരത്തിലെ തോൽവി ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ സാധ്യതകളെ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യ വിജയത്തിനായി കിണഞ്ഞു പരിശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Categories
Uncategorized

ഈ മാറ്റങ്ങൾ വരുത്തിയാൽ അടുത്ത മത്സരത്തിൽ ഇന്ത്യക്ക് ഓസ്ട്രേലിയയെ തറ പറ്റിക്കാം. നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം. വാർത്ത വായിക്കാം

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയപ്പെട്ടതോടുകൂടി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനുള്ള സാധ്യതകൾ മങ്ങി ഇരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ടെസ്റ്റിലെ പത്ത് വിക്കറ്റിന്റെ കൂറ്റൻ തോൽവി ഇന്ത്യയെ ആകെ ഉലച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരമ്പരയിൽ ഇനി അവശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും എല്ലാ ആയുധങ്ങളും പുറത്തെടുത്ത് എതിരാളികളെ തോൽപ്പിക്കുക എന്ന വഴി മാത്രമേ ഇന്ത്യക്ക് ഇനി ഫൈനൽ പ്രവേശനത്തിന് ഇനി വഴിയുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിൽ ഇന്ത്യ തിരുത്തേണ്ട കാര്യങ്ങളും ടീമിൽ വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരകളിൽ എന്നും മികച്ച പ്രകടനങ്ങൾ നടത്താറുള്ള മുൻ ഇന്ത്യൻ താരം പൂജാര ആണ് ഇപ്പോൾ ടീമിൽ മാറ്റേണ്ട നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ടെസ്റ്റിൽ പരാജയമായിരുന്ന അശ്വിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണം എന്നതാണ്. ഓൾ റൗണ്ടറായ സുന്ദരിന് ബാറ്റിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്താൻ കഴിയും എന്നതാണ് ഇതിനു കാരണം എന്ന് പൂജാര പറഞ്ഞു. മാത്രമല്ല ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു. എന്നാൽ എല്ലാവരും പറയുന്നതുപോലെ ഹർഷദ് റാണയെ മാറ്റേണ്ടതില്ലെന്നും പൂജാര പറഞ്ഞു . അവസരങ്ങൾ കൊടുക്കുന്നതോറും റാണ പുരോഗമിക്കുമെന്നും അദ്ദേഹം അതിനു കഴിവുള്ള കളിക്കാരനാണെന്നും പൂജാര പറഞ്ഞു. ബ്രിസ്ബൈനിൽ ഡിസംബർ 14നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്

Categories
Uncategorized

ആവേശം പണിയായി. സിറാജിനും ഹെഡിനും ശിക്ഷയുമായി ഐസിസി. വാർത്ത വായിക്കാം

ഓസ്ട്രേലിയയിലെക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ വാക് തർക്കത്തിൽ ഏർപ്പെട്ട ഇന്ത്യൻ താരം മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ട്രവിസ് ഹെഡിനും എതിരെ നടപടിയെടുത്തു ഐസിസി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ആയിരുന്നു വിവാദമായ സംഭവം. സെഞ്ച്വറി നേടിയ ഹെഡിനെ സിറാജ് ക്ലീൻ ബൗൾഡ് ചെയ്തു. “വെൽ ബോൾഡ്” എന്ന് സിറാജിനോട് ഹെഡ് പറഞ്ഞു. എന്നാൽ ഹെഡ് പറഞ്ഞത് വ്യക്തമായി കേൾക്കാത്ത സിറാജ് ഹെഡിനോട് തർക്കിക്കുകയും ഗ്രൗണ്ട് വിടാൻ ആംഗ്യം കാണിക്കുകയും ചെയ്തു. തുടർന്ന് ഹെഡും തിരിച്ച് എന്തോ പറഞ്ഞു. സംഗതി വഷളാകുന്നത് കണ്ട് അമ്പയർമാരും മറ്റും ഇടപെട്ട് രംഗം ശാന്തമാക്കി. സിറാജിന്റെ ഈ പെരുമാറ്റം കണ്ട ഓസ്ട്രേലിയൻ ആരാധകർ അദ്ദേഹത്തെ കൂവുന്നത് കാണാമായിരുന്നു. ചില ക്രിക്കറ്റ് വിദഗ്ധരും സിറാജിന്റെ ഈ പെരുമാറ്റം മോശമായിപ്പോയി എന്ന രീതിയിൽ പ്രതികരിച്ചു.

ഒടുവിൽ ഇപ്പോൾ ഇതാ ഗ്രൗണ്ടിൽ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഇരു താരങ്ങൾക്കും എതിരെ ഐസിസി ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നു. മുഹമ്മദ് സിറാജിന് മാച്ച് ഫിയുടെ 20% പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. ഹെഡിനും ഒരു ഡിമെറിറ്റ് പോയിൻറ് വിധിച്ചു. നേരത്തെ ഓസ്ട്രേലിയയുടെ ലാബ്ഷെയ്ന് എതിരെയും സിറാജ് ഇതുപോലെ പ്രതികരിച്ചിരുന്നു. മത്സരത്തിലെ കനത്ത തോൽവിക്ക് പുറമേ ഐസിസിയുടെ ഈ നടപടിയും ഇന്ത്യക്ക് ക്ഷീണമായി. മത്സരത്തിൽ 10 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തകർത്തത്. ഈ തോൽവി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളെയും കാര്യമായി ബാധിച്ചു

Categories
Uncategorized

പ്രതീക്ഷകൾ അസ്ഥാനത്തായി. ആ സൂപ്പർതാരം അടുത്ത ടെസ്റ്റിലും കളിക്കില്ല. ആശങ്കയിൽ ഇന്ത്യൻ ടീം. വാർത്ത വായിക്കാം

ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 10 വിക്കറ്റിന് തോറ്റ ഇന്ത്യ അടുത്ത മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. പിങ്ക് ബോൾ മത്സരത്തിൽ ഇന്ത്യയുടെ ബൗളിൽ നിരയും ബാറ്റിംഗ് നിരയും അമ്പെ പരാജയമായിരുന്നു. അതുകൊണ്ട് അടുത്ത മത്സരത്തിൽ രണ്ട് ഡിപ്പാർട്ട്മെന്റുകളും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെൻറ്. ബൗളിങ്ങിൽ ബുംറ തിളങ്ങിയെങ്കിലും അദ്ദേഹത്തിന് നല്ലൊരു കൂട്ട് കിട്ടിയില്ല. ബുംറ യോടൊപ്പം തകർപ്പൻ റെക്കോർഡ് ഉള്ള മുഹമ്മദ് ഷമി പരിക്കേറ്റു പുറത്തായത് ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിനെ ശരിക്കും വലച്ചിട്ടുണ്ട്.അടുത്ത മത്സരത്തിൽ പരിക്കു മാറി ഷമി ടീമിൽ എത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ താരത്തിന്റെ തിരിച്ചു വരവിന് ഇനിയും സമയമെടുക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന മുഹമ്മദ് ഷമിക്ക് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നസ് ആയിട്ടില്ല എന്നാണ് ബിസിസിഐ പറയുന്നത്. മാത്രമല്ല ചാമ്പ്യൻസ് ട്രോഫി വരാനുള്ളതിനാൽ ശമിയെ വെച്ച് ഒരു റിസ്ക് എടുക്കാനും ടീം ഇന്ത്യ തയ്യാറായില്ല. ഏതായാലും അവസാന രണ്ട് ടെസ്റ്റിലെങ്കിലും താരം എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ആരാധകർ

Categories
Uncategorized

പിടിച്ച് അറസ്റ്റ് ചെയ്യുമെടാ. ഡിവൈഎസ്പിയെ നിനക്കറിയില്ല.ലബ്ഷെയിനേ എറിഞ്ഞ് വിരട്ടി സിറാജ്. വീഡിയോ കാണാം

ഇന്ത്യ വിജയിച്ച ആദ്യ ടെസ്റ്റിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കളിക്കളത്തിൽ ഉരസിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. പന്തും ലബ്ഷെയിനും തമ്മിലും ലബ്ഷെയിനും റാണയും തമ്മിലും സ്റ്റാർക്കും ജയ്സ്വലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ രണ്ടാം ടെസ്റ്റിലും ഇരു ടീമിലെയും താരങ്ങൾ തമ്മിൽ സംസാരങ്ങൾ ഉണ്ടായി.

ഇന്ന് ആരംഭിച്ച മത്സരത്തിൽ ലബ്ഷെയിന ബാറ്റ് ചെയ്യുമ്പോൾ ബോൾ ചെയ്യുകയായിരുന്നു സിറാജ്. എന്നാൽ സിറാജ് എറിയാൻ തുടങ്ങുമ്പോൾ ലബ്ഷൈൻ പുൾ ഓഫ് ചെയ്തു. സൈഡ് സ്ക്രീൻ കാഴ്ച മറക്കുന്ന തരത്തിൽ ഒരു കാണി ക്രോസ് ചെയ്തു പോയതാണ് കാരണം ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സിറാജ് ബാറ്റ്സ്മാനെ പന്തു കൊണ്ട് എറിഞ്ഞു.കഷ്ടിച്ചു ഒഴിഞ്ഞുമാറിയ ലബ്ഷെയിൻ സിറാജിനോട് ദേഷ്യപ്പെടുകയും അമ്പയറോഡ് പരാതിപ്പെടുകയും ചെയ്യുന്നത് കാണാമായിരുന്നു. സംഭവത്തിന്റെ ഫുൾ വീഡിയോ കാണാം

Categories
Uncategorized

ടെസ്റ്റിലും റിവേഴ്സ് സ്വീപ്പ് സിക്സറോ? ബോളിനെ വന്ന വേഗത്തിൽ സിക്സർ അടിച്ചു നിതീഷ് റെഡി. വീഡിയോ കാണാം

ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 180 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് എടുത്ത മിച്ചൽ സ്റ്റാർക്ക് ആണ് ഇന്ത്യയെ തകർത്തത്.ഇന്ത്യൻ ഇന്നിംഗ്സിൽ 42 റൺസ് എടുത്ത നിധീഷ് റെഡിയാണ് ടോപ് സ്കോറർ 54 പന്തുകളിൽ നിന്ന് മൂന്ന് ഫോറും മൂന്നു തകർപ്പൻ സിക്സറുകളും അടങ്ങിയതാണ് അദ്ദേഹത്തിൻറെ ഇന്നിംഗ്സ്.

ഇതിൽ ബോളടിനെ റിവേഴ്സ് സ്വീപ്പിലൂടെ സിക്സർ അടിച്ചതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഐപിഎൽ അടക്കമുള്ള വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച സ്ട്രൈക് റേറ്റ് ഉള്ള നിതീഷ് അത്തരത്തിലുള്ള ഒരു റിവേഴ്സ് സ്വീപ്പിലൂടെയാണ് ടെസ്റ്റിൽ അപൂർവമായ ഷോട്ടിലൂടെ സിക്സർ നേടിയത്. നിധീഷ് നേടിയ സിക്സറിന്റെ വീഡിയോ കാണാം

Categories
Uncategorized

സ്പീഡ് പോരെ ജെയ്സവലെ, കഴിഞ്ഞ മത്സത്തിലെ കണക്കു വീട്ടി സ്റ്റാർക്ക്,ആദ്യ ബോളിൽ തന്നെ വിക്കറ്റ് എടുത്തു പ്രതികാരം ;വീഡിയോ കാണാം

ബോർഡർ ഗവാസ്കർ ട്രോഫി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ പന്തലിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു.

കഴിഞ്ഞ മത്സരത്തിൽ വീടിൻറെ പേരിൽ തന്നെ കളിയാക്കിയ ജയസ്വാലിനേ ആദ്യപന്തിയിൽ തന്നെ വിക്കറ്റിനു മുന്നിൽ കുടുക്കി മിച്ചൽ സ്റ്റാർക് ആണ് ഇന്ത്യക്ക് പ്രഹരം ഏൽപ്പിച്ചത്. സ്റ്റാർക്കിന്റെ വേഗതയ്ക്ക് മുന്നിൽ ഇന്ത്യ യുവതാരം മുട്ടുമടക്കുന്നതാണ് കണ്ടത്. സഹ ഓപ്പണർ ആയ കെഎൽ രാഹുലിനോട് റിവ്യൂ എടുക്കുന്നതിനെ പറ്റി സംസാരിച്ചെങ്കിലും റിവ്യൂ എടുക്കാതെ താരം മടങ്ങുകയായിരുന്നു ജയ്സ്വലിൻ്റെ വിക്കറ്റ് വീഡിയോ കാണാം