ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 10 വിക്കറ്റിന് തോറ്റ ഇന്ത്യ അടുത്ത മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. പിങ്ക് ബോൾ മത്സരത്തിൽ ഇന്ത്യയുടെ ബൗളിൽ നിരയും ബാറ്റിംഗ് നിരയും അമ്പെ പരാജയമായിരുന്നു. അതുകൊണ്ട് അടുത്ത മത്സരത്തിൽ രണ്ട് ഡിപ്പാർട്ട്മെന്റുകളും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെൻറ്. ബൗളിങ്ങിൽ ബുംറ തിളങ്ങിയെങ്കിലും അദ്ദേഹത്തിന് നല്ലൊരു കൂട്ട് കിട്ടിയില്ല. ബുംറ യോടൊപ്പം തകർപ്പൻ റെക്കോർഡ് ഉള്ള മുഹമ്മദ് ഷമി പരിക്കേറ്റു പുറത്തായത് ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിനെ ശരിക്കും വലച്ചിട്ടുണ്ട്.അടുത്ത മത്സരത്തിൽ പരിക്കു മാറി ഷമി ടീമിൽ എത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ താരത്തിന്റെ തിരിച്ചു വരവിന് ഇനിയും സമയമെടുക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന മുഹമ്മദ് ഷമിക്ക് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നസ് ആയിട്ടില്ല എന്നാണ് ബിസിസിഐ പറയുന്നത്. മാത്രമല്ല ചാമ്പ്യൻസ് ട്രോഫി വരാനുള്ളതിനാൽ ശമിയെ വെച്ച് ഒരു റിസ്ക് എടുക്കാനും ടീം ഇന്ത്യ തയ്യാറായില്ല. ഏതായാലും അവസാന രണ്ട് ടെസ്റ്റിലെങ്കിലും താരം എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ആരാധകർ