ഇന്ത്യ വിജയിച്ച ആദ്യ ടെസ്റ്റിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കളിക്കളത്തിൽ ഉരസിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. പന്തും ലബ്ഷെയിനും തമ്മിലും ലബ്ഷെയിനും റാണയും തമ്മിലും സ്റ്റാർക്കും ജയ്സ്വലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ രണ്ടാം ടെസ്റ്റിലും ഇരു ടീമിലെയും താരങ്ങൾ തമ്മിൽ സംസാരങ്ങൾ ഉണ്ടായി.
ഇന്ന് ആരംഭിച്ച മത്സരത്തിൽ ലബ്ഷെയിന ബാറ്റ് ചെയ്യുമ്പോൾ ബോൾ ചെയ്യുകയായിരുന്നു സിറാജ്. എന്നാൽ സിറാജ് എറിയാൻ തുടങ്ങുമ്പോൾ ലബ്ഷൈൻ പുൾ ഓഫ് ചെയ്തു. സൈഡ് സ്ക്രീൻ കാഴ്ച മറക്കുന്ന തരത്തിൽ ഒരു കാണി ക്രോസ് ചെയ്തു പോയതാണ് കാരണം ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സിറാജ് ബാറ്റ്സ്മാനെ പന്തു കൊണ്ട് എറിഞ്ഞു.കഷ്ടിച്ചു ഒഴിഞ്ഞുമാറിയ ലബ്ഷെയിൻ സിറാജിനോട് ദേഷ്യപ്പെടുകയും അമ്പയറോഡ് പരാതിപ്പെടുകയും ചെയ്യുന്നത് കാണാമായിരുന്നു. സംഭവത്തിന്റെ ഫുൾ വീഡിയോ കാണാം