ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ടിരുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ കനത്ത തോൽവി. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചുരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിലെ തോൽവി ഇന്ത്യയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും മൂന്നാം ടെസ്റ്റ് വിജയിച് പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനാണ് ഇന്ത്യ ശ്രമിക്കുക.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ സ്ലിപ്പിൽ ചില നിർണായക ക്യാച്ചുകൾ ഇന്ത്യ മിസ്സ് ആക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഹെഡിനെ പുറത്താക്കാനുള്ള ഒരു അവസരവും സ്ലിപ്പിൽ നഷ്ടപ്പെടുത്തിയിരുന്നു. ഇതിൽ ഇതൊക്കെ പാഠം ഉൾക്കൊണ്ട് സ്ലിപ്പിൽ ഫീൽഡിങ് ശക്തമാക്കാൻ കഠിനമായ പരിശീലനത്തിലാണ് ഇന്ത്യ. ഈ പരിശീലനത്തിന് ചില ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. രോഹിത് ശർമ, വിരാട് കൊഹ്‌ലി, ഗില്‍ തുടങ്ങിയ താരങ്ങൾ ആണ് പരിശീലനത്തിൽ ഉള്ളത്. വൈറലായ ആ പരിശീലന രംഗങ്ങൾ കാണാം