ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തോൽവി, ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട തോൽവിക്ക് പാക്കിസ്ഥാന് മധുര പ്രതികരമായി ഈ വിജയം,ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ് നവാസിന്റെ കൈകളിൽ എത്തിച്ചു.
മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ് നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.
വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ക്യാപ്റ്റൻ ബാബർ അസമിനെ(14) രവി ബിഷ്ണോയ് തുടക്കത്തിലേ വീഴ്ത്തി, എന്നാൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു, ഒമ്പതാം ഓവറിൽ ഫഖർ സമാനെ (15) ചഹൽ വീഴ്ത്തിയെങ്കിലും പിന്നാലെ വന്ന ഓൾ റൗണ്ടർ മുഹമ്മദ് നവാസ് റിസ്വാനുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 73 റൺസിന്റെ നിർണായക കൂട്ട് കെട്ട് പടുത്തുയർത്തി, 71 റൺസ് എടുത്ത റിസ്വാനെ ഹാർദിക്ക് പാണ്ഡ്യ 17ആം ഓവറിൽ വീഴ്ത്തി ബ്രേക്ക് ത്രു സമ്മാനിച്ചെങ്കിലും ആസിഫ് അലിയും (16) കുഷ്ദിൽ ഷായും (14*) അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
മത്സരത്തിലെ ഏറെ നിർണായക ഘട്ടത്തിൽ രവി ബിഷ്നോയ് എറിഞ്ഞ 18 ആം ഓവറിൽ പാക്കിസ്ഥാൻ താരം ആസിഫ് അലി വൈഡ് ബോളിൽ ലെഗ് സൈഡിലേക്ക് ഷോട്ടിനു ശ്രമിച്ചെങ്കിലും ബോൾ വിക്കറ്റ് കീപ്പർ കൈയിലൊതുക്കി അമ്പയർ വൈഡ് വിളിച്ചെങ്കിലും ബാറ്റിന്റെ അരികിലൂടെ പോയത് കൊണ്ട് ഇന്ത്യ അത് DRS(decision review system)കൊടുത്തു സ്നിക്കോ മീറ്ററിൽ വളരെ ചെറിയ രീതിയിലുള്ള ഇത് കാണിച്ചെങ്കിലും തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനം ശരി വെക്കുകയായിരുന്നു,ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാക്കിസ്ഥാൻ താരം മുഹമ്മദ് നവാസ് കളിയിലെ താരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടു.