Categories
Cricket Latest News

ഈസി ക്യാച്ച് ഡ്രോപ്പ് ചെയ്ത് അർഷ്ദീപ് സിങ്, ആത്മനിയന്ത്രണം വിട്ട് രോഷാകുലനായി രോഹിത് – വീഡിയോ

അവസാന പന്തുവരെ നീണ്ടു നിന്ന പോരാട്ടത്തിൽ ചെയ്‍സിങ്ങിലൂടെ ഇന്ത്യയ്‌ക്കെതിരെ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കി പാകിസ്ഥാൻ. 182 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബാബർ അസമിനെ നഷ്ട്ടപ്പെട്ടിരുന്നുവെങ്കിലും റിസ്വാന്റെ അവസരോചിതമായ തകർപ്പൻ പ്രകടനം പാകിസ്ഥാൻ തുണയായി. 51 പന്തിൽ 6 ഫോറും 2 സിക്‌സും ഉൾപ്പെടെ 71 റൺസാണ് നേടിയത്.

20 പന്തിൽ 42 റൺസ് നേടിയ നവാസും ചെയ്‌സിങ്ങിൽ നിർണായകമായി. ആദ്യ മത്സരത്തിലെ പരാജയത്തിന് കണക്ക് വീട്ടാൻ അവസാന 2 ഓവറിൽ 26 റൺസായിരുന്നു പാകിസ്ഥാൻ വേണ്ടിയിരുന്നത്. 19ആം ഓവർ ചെയ്യാനെത്തിയ ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 7 റൺസ് ഡിഫെൻഡ് ചെയ്യാൻ ഇന്ത്യ ശ്രമിച്ചുവെങ്കിലും 1 പന്ത് ബാക്കി നിൽക്കെ പാകിസ്ഥാൻ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റൺസ് ഒഴുക്കിന് തടയിടാനായില്ല. 4 ഓവറിൽ 44 റൺസ് വഴങ്ങിയ ഹർദിക് പാണ്ഡ്യയാണ്‌ ഏറ്റവും കൂടുതൽ റൺസ് വിട്ടു നൽകിയത്.
പാകിസ്ഥാൻ ഇന്നിങ്സിന്റെ 18ആം ഓവറിലെ മൂന്നാം പന്തിൽ അർഷ്ദീപ് ഈസി ക്യാച്ച് ഡ്രോപ്പ് ചെയ്തത് ക്യാപ്റ്റൻ രോഹിത്തിനെ രോഷാകുലനാക്കിയിരുന്നു. കളിക്കളത്തിൽ സമ്മർദ്ദ ഘട്ടത്തിലും ആത്മസംയമനം പാലിക്കാറുള്ള രോഹിത് ഇത്തവണ നിയന്ത്രണം വിട്ട് ദേഷ്യപ്പെടുകയായിരുന്നു.

മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാമായിരുന്ന ക്യാച്ചാണ് അശ്രദ്ധ മൂലം പാഴാക്കി കളഞ്ഞത്.
ഇതോടെ ആസിഫ് അലിക്ക് ലൈഫ് ലഭിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 3 പന്തിൽ 11 റൺസ് അടിച്ചു കൂട്ടി ലഭിച്ച അവസരം ആസിഫ് മുതലാക്കുകയും ചെയ്തു.

https://twitter.com/Insidercricket1/status/1566490674845069312?t=BLzwESSlgnSABw_E76CbDA&s=19

നേരെത്തെ കോഹ്ലിയുടെ ഇന്നിങ്സ് കരുത്തിലാണ് ഇന്ത്യ 182 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. 44 പന്തിൽ 4 ഫോറും 1 സിക്‌സും അടക്കം 60 റൺസാണ് കോഹ്ലി നേടിയത്. 28 റൺസുമായി രോഹിതും രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ഓവറിന് പിന്നാലെ 3 വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായത് ഇന്ത്യൻ സ്കോറിന്റെ വേഗത കുറച്ചു. മികച്ച ഫോമിലുള്ള സൂര്യകുമാറും (13) ഹർദിക് പാണ്ഡ്യയും (0) ഇത്തവണ നിരാശപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *