Categories
Cricket Malayalam Video

6,4,4,4 ഫ്രേയ കെമ്പിന്റെ കൊമ്പ് ഒടിച്ച്, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അവസാന ഓവറിലെ വെടിക്കെട്ട്, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അമി ജോൺസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, പരമ്പരയിലെ ആദ്യ മൽസരത്തിൽ മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്ച വെച്ച സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും ഇന്നിംഗ്സ് മികവിൽ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു, ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഷഫാലി വർമയെ(8) നഷ്ടമായി, പിന്നീട് ക്രീസിൽ ഒത്തുചേർന്ന സ്മൃതി മന്ദാനയും വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയയും ഇന്ത്യയെ മുന്നോട്ട് നയിച്ചു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, യാസ്തിക ഭാട്ടിയ(26) പുറത്തായത്തിയതിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോർബോർഡ്‌ വേഗത്തിൽ ചലിപ്പിച്ചു, മറുവശത്ത് സ്മൃതി മന്ദാനയും (40) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, മന്ദാന പുറത്തായതിന് പിന്നാലെ അർധസെഞ്ച്വറി നേടിയ ഹർലീൻ ഡിയോളുമൊത്ത് 113 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.

ക്രീസിൽ എത്തിയത് മുതൽ ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട് ബോളർമാരെ നേരിട്ട ഹർമൻപ്രീത് കൗർ ഇന്ത്യൻ സ്കോർ ദ്രുത ഗതിയിൽ ചലിപ്പിച്ച് കൊണ്ടിരുന്നു, ഇന്ത്യൻ ക്യാപ്റ്റന്റെ മുന്നിൽ പതറിയ ഇംഗ്ലണ്ട് ബോളർമാർക്ക് കണക്കിന് തല്ല് വാങ്ങേണ്ടി വന്നു, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും കൗർ അനായാസം ബൗണ്ടറികൾ പായിച്ചു, 111 പന്തിൽ നിന്ന് 18 ഫോറുകളും 4 സിക്സും അടക്കമാണ് പുറത്താകാതെ 143* റൺസ് താരം നേടിയത്, അവസാന ഓവർ എറിയാൻ എത്തിയ ഫ്രേയ കെമ്പിനെ 3 ഫോറും 1 സിക്സും പറത്തിയാണ് ഹർമൻപ്രീത് കൗർ ഇന്ത്യൻ ഇന്നിങ്ങ്സ് 333/5 എന്ന നിലയിൽ അവസാനിപ്പിച്ചത്, 10 ഓവർ എറിഞ്ഞ ഫ്രേയ കെമ്പിന് 82 റൺസ് വഴങ്ങേണ്ടി വന്നു.

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *