ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന്റെ വിജയ പരാജയങ്ങൾക്ക് വലിയ പ്രസക്തി ഇല്ല, ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
3 മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി, ഫോമിലല്ലാത്ത സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബാവൂമ ഇത്തവണയും പെട്ടന്ന് തന്നെ പുറത്തായി, 3 റൺസ് എടുത്ത ബാവൂമയെ ഉമേഷ് യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിച്ചു.
മത്സരത്തിൽ മുഹമ്മദ് സിറാജ് എറിഞ്ഞ ഏഴാം ഓവറിൽ ഷോട്ടിന് ശ്രമിച്ച ഡി കോക്കിന് പിഴച്ചു ബോൾ വന്ന് പതിച്ചത് താരത്തിന്റെ ജനയേന്ദ്രിയ ഭാഗത്തായിരുന്നു, വേദന കൊണ്ട് താരം കുറച്ച് നേരം ഗ്രൗണ്ടിൽ ഇരുന്നു, സേഫ്റ്റി ഗാർഡ് ഉള്ളതിനാൽ വലിയ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയും ചെയ്തു, ഡി കോക്ക് പ്രതീക്ഷിച്ചതിലും ബൗൺസ് കുറവായിരുന്നു ബോളിന്, മികച്ച പ്രകടനമാണ് മത്സരത്തിൽ ഡി കോക്ക് നടത്തിയത് 68 റൺസ് നേടിയാണ് താരം പുറത്തായത്.