ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ നേടിയ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരഫലത്തിന് വലിയ പ്രസക്തി ഇല്ല, ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
3 മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി, ഫോമിലല്ലാത്ത സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബാവൂമ ഇത്തവണയും പെട്ടന്ന് തന്നെ പുറത്തായി, 3 റൺസ് എടുത്ത ബാവൂമയെ ഉമേഷ് യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിച്ചു.
ക്യാപ്റ്റൻ പുറത്തായത്തിന് പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഡി കോക്കും റോസോയും സൗത്ത് ആഫ്രിക്കയെ മുന്നോട്ടേക്ക് നയിച്ചു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, 68 റൺസ് എടുത്ത് ഡി കോക്ക് പുറത്തായെങ്കിലും റോസോ കളം നിറഞ്ഞു കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, 48 ബോളിൽ 7 ഫോറും 8 സിക്സും അടക്കമാണ് റോസോ 100* നേടിയത്, ട്വന്റി -20 യിൽ താരത്തിന്റെ ആദ്യ സെഞ്ച്വറി ആണ് ഇത്.
മത്സരത്തിലെ പതിനാറാം ഓവർ എറിയാനെത്തിയ ദീപക് ചഹർ ബോൾ റിലീസ് ചെയ്യുന്നതിന് മുമ്പ് ക്രീസ് വീട്ടിറങ്ങിയ ട്രിസ്റ്റാൻ സ്റ്റബ്സിനെ റൺ ഔട്ട് ആക്കുന്നതായി ആംഗ്യം കാണിച്ചപ്പോൾ പന്തികേട് മനസ്സിലാക്കിയ സ്റ്റബ്സ് പെട്ടന്ന് തന്നെ ക്രീസിലേക്ക് മടങ്ങി, റൺഔട്ട് ആക്കാൻ അവസരമുണ്ടായിട്ടും ദീപക് ചഹർ ബാറ്റർക്ക് വാണിംഗ് കൊടുക്കുക മാത്രമാണ് ചെയ്തത്, കമന്ററി ബോക്സിലും കാണികളിലും ഈ സംഭവം ചിരി പടർത്തി.