Categories
Cricket Video

ബോൾ എറിയുന്നതിന് മുന്നേ സ്റ്റമ്പ് കാല് കൊണ്ട് തട്ടി ഹിറ്റ്‌ വിക്കറ്റ് ആയി റോസോ, പക്ഷെ ഔട്ട്‌ ആയില്ല, വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ്‌ യാദവ്, മുഹമ്മദ്‌ സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി.

സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബാവൂമ ഇത്തവണയും പെട്ടന്ന് തന്നെ പുറത്തായി, 3 റൺസ് എടുത്ത ബാവൂമയെ ഉമേഷ്‌ യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിച്ചു, ക്യാപ്റ്റൻ പുറത്തായത്തിന് പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഡി കോക്കും റോസോയും സൗത്ത് ആഫ്രിക്കയെ മുന്നോട്ടേക്ക് നയിച്ചു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, 68 റൺസ് എടുത്ത് ഡി കോക്ക് പുറത്തായെങ്കിലും റോസോ കളം നിറഞ്ഞു കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, 48 ബോളിൽ 7 ഫോറും 8 സിക്സും അടക്കമാണ് റോസോ 100* നേടിയത്, ട്വന്റി -20 യിൽ താരത്തിന്റെ ആദ്യ സെഞ്ച്വറി ആണ് ഇത്.

മത്സരത്തിൽ സിറാജ് എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാമത്തെ ബോളിൽ സ്റ്റബ്സ് അടിച്ച ബോൾ ഉമേഷ്‌ യാദവ് ക്യാച്ച് ചെയ്തെങ്കിലും ഹൈ ഫുൾ ടോസ് ആയതിനാൽ അത് നോ ബോൾ ആയിരുന്നു, അമ്പയർ നൊ ബോൾ വിളിക്കുകയും അടുത്ത ബോൾ ഫ്രീ ഹിറ്റ്‌ ആവുകയും ചെയ്തു, എന്നാൽ ഇതിനേക്കാൾ സംഭവബഹുലം ആയിരുന്നു അടുത്ത ബോൾ, ഫ്രീ ഹിറ്റിനായി തയ്യാറായി നിന്ന റോസോ ക്രീസിലേക്ക് ഇറങ്ങി നിന്നപ്പോൾ കാല് കൊണ്ട് സ്റ്റമ്പിൽ തട്ടി ഹിറ്റ്‌ വിക്കറ്റ് ആയി പക്ഷെ ഫ്രീ ഹിറ്റ്‌ ആയതിനാൽ അത് ഔട്ട്‌ ആകുമായിരുന്നില്ല, ഫ്രീ ഹിറ്റ്‌ ബോളിൽ ബാറ്ററെ ഔട്ട്‌ ആക്കാനുള്ള ഏക വഴി റൺ ഔട്ട്‌ മാത്രമാണ്.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *