ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ ടീമിലെത്തിയ പേസ് ബൗളർ മുഹമ്മദ് സിറാജിന് അത്ര നല്ല ദിവസമായിരുന്നില്ല. ബൗളിങ്ങിൽ 4 ഓവറിൽ 44 റൺസ് വഴങ്ങിയ സിറാജ് 2 നിസാര ക്യാച്ചുകളും ഡ്രോപ്പ് ചെയ്തു. ആദ്യത്തേത് എട്ടാം ഒമ്പതാം ഓവറിലെ അവസാന പന്തിൽ റൂസ്സോയെ പുറത്താക്കാനുള്ള അവസരമായിരുന്നു. ക്യാച്ച് വിട്ടത് മാത്രമല്ല സിക്സ് വഴങ്ങുകയും ചെയ്തു. റൂസ്സോ 24 റൺസിൽ നിൽക്കെയാണിത്. ലഭിച്ച അവസരം മുതലാക്കിയ റൂസ്സോ പിനീട് സെഞ്ചുറി നേടുകയും ചെയ്തു.
രണ്ടാമത്തെ ക്യാച്ച് ചാഹർ എറിഞ്ഞ അവസാന ഓവറിലായിരുന്നു. തുടർച്ചയായ സിക്സുകൾ പറത്തി മൂന്നാം സിക്സിന് ശ്രമിച്ച മില്ലറിന്റെ ഷോട്ടിന് അത്ര വേഗത ഉണ്ടായിരുന്നില്ല. ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന സിറാജിന്റെ നേർക്കാണ് വന്നത്. സിറാജ് കൈപിടിയിൽ ഒതുക്കുകയും ചെയ്തു.
എന്നാൽ അശ്രദ്ധയിൽ ബൗണ്ടറി ലൈൻ ചവിട്ടിയതോടെ സിക്‌സായി മാറി. 2 സിക്സ് വഴങ്ങിയ നിരാശയിൽ ഉണ്ടായിരുന്ന ചാഹറിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, നിയന്ത്രണം വിട്ട ദേഷ്യപ്പെടുകയായിരുന്നു. രോഹിതും തന്റെ അതൃപ്തി ഭവങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ 49 റൺസിന് പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 228 ലക്ഷ്യത്തിന് മറുപടിയായി ഇന്ത്യയ്ക്ക് 178 റൺസ് മാത്രമാണ് നേടാനായത്. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് പവർ പ്ലേയിൽ തന്നെ 3 വിക്കറ്റ് നഷ്ട്ടമായത് വൻ തിരിച്ചടിയായി. 21 പന്തിൽ 46 റൺസ് നേടിയ കാർത്തിക്കാണ് ടോപ്പ് സ്‌കോറർ. 17 പന്തിൽ 31 റൺസ് നേടിയ ചാഹർ ഇന്ത്യയെ വലിയ തോൽവിയിൽ നിന്നും കരകയറ്റി.