ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് 49 റൺസിന്റെ തോൽവി, ഈ മത്സരം തോറ്റെങ്കിലും പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ചെറിയ പരിക്കുള്ള അർഷ്ദീപ് സിംഗിനെയും ടീമിൽ ഉൾപെടുത്തിയില്ല, പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി.
ഈ തവണയും രണ്ടക്കം കാണാതെ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബാവൂമ മടങ്ങി, ആദ്യ 2 മത്സരങ്ങളിലും പൂജ്യത്തിനാണ് താരം പുറത്തായത്, 3 റൺസ് എടുത്ത ബാവൂമയെ ഉമേഷ് യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിച്ചു, ക്യാപ്റ്റൻ പുറത്തായത്തിന് പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ക്വിന്റൺ ഡി കോക്കും റൂസോയും സൗത്ത് ആഫ്രിക്കയെ മുന്നോട്ടേക്ക് നയിച്ചു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, 68 റൺസ് എടുത്ത് ഡി കോക്ക് പുറത്തായെങ്കിലും റൂസോ കളം നിറഞ്ഞു കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, 48 ബോളിൽ 7 ഫോറും 8 സിക്സും അടക്കമാണ് റോസോ 100* നേടിയത്, ട്വന്റി -20 യിൽ താരത്തിന്റെ ആദ്യ സെഞ്ച്വറി ആണ് ഇത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു കഗിസോ റബാഡയുടെ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് രോഹിത് ശർമ പുറത്തായി, പിന്നാലെ വെയിൻ പാർനെലിന്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ശ്രേയസ് അയ്യറും (1) മടങ്ങി, 46 റൺസ് എടുത്ത ദിനേശ് കാർത്തിക്കും 27 റൺസ് എടുത്ത റിഷഭ് പന്തും പൊരുതി നോക്കിയെങ്കിലും അതൊന്നും സൗത്ത് ആഫ്രിക്ക ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ മതിയാകുമായിരുന്നില്ല, വാലറ്റക്കാരായ ഹർഷൽ പട്ടേലും (17) ദീപക് ചഹാറും (31) ഉമേഷ് യാദവും (20*) റൺസ് വീതം എടുത്ത് തോൽവിയുടെ ഭാരം കുറച്ചു.
മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ ഇന്നിങ്ങ്സിലെ അവസാന ഓവർ എറിഞ്ഞ ദീപക് ചഹർ ഹാട്രിക്ക് സിക്സ് അടക്കം 23 റൺസ് ആണ് ആ ഓവറിൽ വിട്ട് നൽകിയത്, ബോളർമാരുടെ മോശം പ്രകടനം രോഹിത് ശർമയെ വല്ലാതെ അസ്വസ്തനാക്കി, ഒരു വേള ദീപക് ചഹറിനെ നോക്കി “അടുത്ത ബോൾ എങ്കിലും നന്നായി എറിയാൻ ശ്രമിക്ക് എന്ന് കൈകൂപ്പി” നിസ്സഹനായ അവസ്ഥയിൽ ആയിരുന്നു രോഹിത്, ക്യാമറക്കണ്ണുകളിൽ ഇത് പതിയുകയും ചെയ്തു.