ന്യൂസിലാൻഡും പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി-20 കപ്പിന്റെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം, ക്രൈസ്റ്റ്ചർച്ചിലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 147/8 എന്ന
സ്കോർ ആണ് നേടിയത്, പാക്കിസ്ഥാൻ ബോളർമാർ കണിശതയോടെ ബോൾ ചെയ്തപ്പോൾ ന്യൂസിലാൻഡ് ബാറ്റർമാർക്ക് ആക്രമിച്ച് കളിക്കാനായില്ല, 36 റൺസ് എടുത്ത ഡെവൺ കോൺവെ ആയിരുന്നു കീവീസ് നിരയിലെ ടോപ് സ്കോറർ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, 2 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് നവാസും മുഹമ്മദ് വസീമും ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തിൽ തന്നെ ഓപ്പണർ മുഹമ്മദ് റിസ്വാനെയും (4) ഷാൻ മസൂദിനെയും (0) നഷ്ടമായെങ്കിലും ക്യാപ്റ്റൻ ബാബർ അസം 79* അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ പാകിസ്താൻ വിജയ ലക്ഷ്യത്തിലേക്ക് നടന്നടുത്തു, മറുവശത്ത് ഓൾ റൗണ്ടർ ശദബ് ഖാൻ (34) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, ഒടുവിൽ 8 ബോൾ ബാക്കി നിൽക്കെ പാകിസ്താൻ 6 വിക്കറ്റിനു ജയിച്ച് കയറുകയായിരുന്നു.
മത്സരത്തിൽ ടിം സൗത്തി എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ ശദബ് ഖാൻ സ്കൂപ് ഷോട്ട് കളിച്ച് പന്ത് പുറകിലേക്ക് പായിച്ചു ബൗണ്ടറി എന്ന് തോന്നിച്ചെങ്കിലും വിക്കറ്റ് കീപ്പർ ഡെവൺ കോൺവെ 50 മീറ്ററോളം ഓടി വന്ന് ബൗണ്ടറി ലൈനിൽ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ മികച്ച ഫീൽഡിങ്ങിലൂടെ ടീമിന് വേണ്ടി 2 റൺസ് സേവ് ചെയ്യുകയായിരുന്നു, കോൺവെയുടെ ഈ മികച്ച ഫീൽഡിങ്ങ് പ്രകടനം കാണികൾ ഏറെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
വീഡിയോ :