Categories
Cricket Video

ഇത് കൊണ്ട് ആണ് സ്പിന്നർ ആണേലും ഹെൽമെറ്റ് വെക്കണം എന്ന് പറയുന്നത് , ക്രിക്കറ്റ് ആരാധകർക്ക് ആശങ്ക പരത്തിയ നിമിഷം :വീഡിയോ

ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ടീം ഇന്ത്യക്ക് ആവേശ വിജയം. ഗാബാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിനെ 6 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 180 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇനി ബുധനാഴ്ച ന്യൂസിലൻഡ് ടീമുമായി ഒരു സന്നാഹമത്സരം കൂടി ഇന്ത്യ കളിക്കും.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ വെറും കാഴ്ചക്കാരനാക്കി നിർത്തി കെ എൽ രാഹുൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. രാഹുൽ അർദ്ധസെഞ്ചുറി തികച്ച് പുറത്തായതിന് ശേഷം സൂര്യകുമാർ യാദവും അർദ്ധസെഞ്ചുറി തികച്ചു. രോഹിത് 15 റൺസും കോഹ്‌ലി 19 റൺസും ദിനേശ് കാർത്തിക് 20 റൺസും എടുത്തപ്പോൾ നിശ്ചിത ഇരുപത് ഓവറിൽ ഇന്ത്യൻ സ്കോർ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ എത്തി. കൈൻ റിച്ചാർഡ്സൺ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. 5.4 ഓവറിൽ 64 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 35 റൺസ് എടുത്ത മാർഷ്‌ ആണ് ആദ്യം പുറത്തായത്. നായകൻ ആരോൺ ഫിഞ്ച് 54 പന്തിൽ നിന്നും 76 റൺസ് നേടി. മാക്സ് വെൽ 23 റൺസും എടുത്തു. മറ്റുള്ളവർക്ക് കാര്യമായി ഒന്നും സംഭാവന നൽകാൻ സാധിച്ചില്ല.

അവസാന ഓവറിൽ അവർക്ക് ജയിക്കാൻ 11 റൺസാണ് വേണ്ടിയിരുന്നത്. അതുവരെ ഇന്ത്യൻ ഇന്നിംഗ്സിൽ പന്ത് ഏറിയാതിരുന്ന മുഹമ്മദ് ഷമിയെ അപ്രതീക്ഷിതമായി വിളിച്ചുവരുത്തി നായകൻ രോഹിത് ശർമ എല്ലാവരെയും അമ്പരപ്പിച്ചു. തന്റെ എല്ലാ പരിചയസമ്പത്തും വ്യക്തമാക്കി ഷമി വെറും നാല് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ഒരു റൺഔട്ടും ഉൾപ്പെടെ നേടി ടീമിനെ വിജയത്തിൽ എത്തിച്ചു. ലോകകപ്പിന് മുമ്പ് പരുക്കേറ്റ ജസ്പ്രീത് ബൂംറക്ക് പകരമായാണ് ഷമി ടീമിൽ ഉൾപ്പെട്ടത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ ബാറ്റിങ്ങിന് ഇടയിൽ ഗ്ലെൻ മാക്സ് വെല്ലിന്റെ കണ്ണിന് സമീപം പന്ത് വന്നിടിച്ചത് അൽപനേരം ആശങ്ക പരത്തി. സ്പിന്നർ ചഹാൽ എറിഞ്ഞ പതിമൂന്നാം ഓവറിലെ മൂന്നാം പന്തിൽ ആയിരുന്നു സംഭവം. റിവേഴ്സ് സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റിൽ തട്ടി എഡ്ജ് എടുത്ത പന്ത് നേരെ മുഖത്ത് വന്നിടിച്ച് ഓൺ സൈഡിൽ സ്ക്വയറിന് പിന്നിലേക്ക് പോയി.

അന്നേരം അദ്ദേഹം ഹെൽമെറ്റ് വച്ചിരുന്നില്ല. സിംഗിൾ ഓടിയെടുത്ത ശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് ക്യാമറാ സൂം ചെയ്തപ്പോൾ ഒരു ചുവന്ന തടിപ്പ് കാണാൻ കഴിഞ്ഞു. പിന്നീട് ടീം ഫിസിയോ വന്ന് അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. ശേഷം ഡഗ് ഔട്ടിൽ നിന്നും ഒരു ഹെൽമെറ്റ് അദ്ദേഹം വരുത്തിച്ചു. സാധാരണ പേസർമാർ പന്തെറിയുമ്പോൾ മാത്രം ഹെൽമെറ്റ് വയ്ക്കുകയാണ് താരങ്ങളുടെ പതിവ്. ഇന്നിതാ സ്പിന്നർമാർ എറിയുമ്പോൾ കൂടി ഹെൽമെറ്റ് വയ്ക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്ന ഒരു സംഭവമായി ഇത് മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *