ഓസ്ട്രേലിയക്കെതിരെതിരായ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യക്ക് 6 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം, ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓപ്പണർ കെ.എൽ രാഹുൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്, തുടക്കത്തിൽ തന്നെ ഓസ്ട്രേലിയൻ ബോളർമാരെ ആക്രമിച്ച് കളിച്ച് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു രാഹുൽ, 33 ബോളിൽ 6 ഫോറും 3 സിക്സും അടക്കമാണ് താരം 57 റൺസ് നേടിയത്,
പിന്നീട് തുടരെ വിക്കറ്റുകൾ പെട്ടന്ന് വീണെങ്കിലും സൂര്യകുമാർ യാദവ് കത്തിക്കയറിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് വീണ്ടും ടോപ് ഗിയറിലേക്ക് മാറി, 33 ബോളിൽ അർധ സെഞ്ച്വറിയുമായി സൂര്യകുമാർ ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ നിശ്ചിത 20 ഓവറിൽ 186/7 എന്ന മികച്ച സ്കോറിൽ എത്താനായി ഇന്ത്യക്ക്, 4 വിക്കറ്റ് വീഴ്ത്തിയ കെയിൻ റിച്ചാർഡ്സൺ ഓസീസിനായി ബോളിങ്ങിൽ മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്(76) മുന്നിൽ നിന്ന് നയിച്ചപ്പോൾ അവർക്ക് മികച്ച തുടക്കം ലഭിച്ചു, എന്നാൽ ക്യാപ്റ്റൻ നൽകിയ തുടക്കം മുതലാക്കാൻ പിന്നീട് വന്നവർക്ക് സാധിച്ചില്ല, ഇടവേളകളിൽ വിക്കറ്റുകൾ വീണപ്പോൾ കളി ഇന്ത്യയുടെ വരുതിയിലായി. 145/2 എന്ന മികച്ച നിലയിൽ നിന്ന് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസ് തകർച്ച നേരിട്ടു.
മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ 11 റൺസ് ആയിരുന്നു ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്, ഓവറിലെ മൂന്നാമത്തെ ബോളിൽ പാറ്റ് കമ്മിൻസ് സിക്സിന് ശ്രമിച്ചെങ്കിലും ലോങ്ങ് ഓണിൽ ബൗണ്ടറിക്ക് തൊട്ട് അരികെ നിന്ന് കോഹ്ലി മികച്ച ഒരു ക്യാച്ചിലൂടെ കമ്മിൻസിനെ പുറത്താക്കുകയായിരുന്നു, കൂറ്റനടികൾക്ക് പേരു കേട്ട കമ്മിൻസ് പുറത്തായത്തോടെ ഓസീസിന്റെ വിജയ പ്രതീക്ഷ ഏറെകൂറെ അവസാനിച്ചു, ഒരു റൺ ഔട്ട് അടക്കം 4 വിക്കറ്റുകളാണ് ഷമി എറിഞ്ഞ അവസാന ഓവറിൽ വീണത്.
വീഡിയോ :