Categories
Uncategorized

എന്താഡാ മോനെ സിക്സ് അടിക്കാൻ നോക്കിയത് ആണോ ? ഹൈദർ അലിയുടെ വിക്കറ്റ് എടുത്തു ഒരു നോട്ടം ഉണ്ട് , വീഡിയോ കാണാം

ക്രീസിൽ എത്തിയ ഉടനെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് പുറത്തായ ഹൈദറിനെ ദയനീയതയോടെ നോക്കുന്ന ബൗളർ ഹർദിക് പാണ്ഡ്യ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹർദിക് എറിഞ്ഞ 14ആം ഓവറിലാണ് സംഭവം. രണ്ടാം പന്തിൽ തന്നെ 5 റൺസ് നേടി ക്രീസിൽ ഉണ്ടായിരുന്ന ഷദബ് ഖാൻ ബൗണ്ടറിക്ക് ശ്രമിച്ച് പുറത്തായിരുന്നു. പിന്നാലെ ക്രീസിൽ എത്തിയ ഹൈദർ ക്രീസിൽ നിലയുറപ്പിക്കും മുമ്പേ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് മടങ്ങി ഇതോടെയാണ് ഹർദിക് ഈ നോട്ടവുമായി ഹർദിക് ഹൈദറിന് നേരെ എത്തിയത്. 4 പന്തിൽ 2 മാത്രമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.

ഇനിയും 6 ഓവറുകൾ ശേഷിക്കെ ഇരുവരുടെയും ഈ ബാറ്റിങ് സമീപനം കമെന്റർമാരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ഈ ഓവറിന് മുമ്പ് 3ന് 96 എന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ ഓവർ അവസാനിച്ചപ്പോൾ 5ന് 98 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അതെസമയം പാകിസ്ഥാൻ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ട്ടത്തിൽ 159 റൺസ് നേടിയിട്ടുണ്ട്. 42 പന്തിൽ 52 റൺസ് നേടിയ മസൂദും 34 പന്തിൽ 51 റൺസ് നേടിയ ഇഫ്തിക്കാർ അഹ്മദുമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്. ആദ്യ 10 ഓവറിൽ 60 റൺസ് മാത്രം നേടിയ പാകിസ്ഥാൻ അവസാന 10 ഓവറിൽ 99 റൺസ് അടിച്ചു കൂട്ടി.

8 പന്തിൽ 16 നേടിയ ഷഹീൻ അഫ്രീദി ഇന്ത്യയ്ക്ക് അപ്രതീക്ഷിത അടിയാണ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് അരങ്ങേറ്റകാരൻ അർഷ്ദീപ് സിങ് 3 വിക്കറ്റും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി. 1 വിക്കറ്റ് നേടി 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ കുമാറും മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, കെ.എൽ.  രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്ക്, അക്സർ പട്ടേൽ, ആർ.  അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്.
പാകിസ്ഥാൻ– മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഷാൻ മസൂദ്, ശതബ് ഖാൻ, ഹൈദർ അലി, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

Leave a Reply

Your email address will not be published. Required fields are marked *