ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റു മുട്ടുകയാണ്, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, പാകിസ്താന്റെ ഓപ്പണിങ് ബാറ്റേഴ്സ് ആയ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കിക്കൊണ്ട് അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയും (4) വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകി.
ഇരു ടീമുകൾക്കും ഓരോ തവണ ട്വന്റി-20 ലോക കപ്പ് നേടാൻ സാധിച്ചിട്ടുണ്ട്, 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യൻ യുവനിര ഫൈനലിൽ പാകിസ്താനെ 5 റൺസിന് തോൽപ്പിച്ചാണ് ആദ്യ കിരീടം സ്വന്തമാക്കിയത്, 2009 ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്താൻ ആദ്യമായി കിരീടം സ്വന്തമാക്കുന്നത്, 2014 ൽ ബംഗ്ലാദേശിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും 6 വിക്കറ്റിനു ഇന്ത്യയെ തോൽപ്പിച്ച് അന്ന് ശ്രീലങ്ക ചാമ്പ്യൻമാർ ആവുകയായിരുന്നു.
മത്സരത്തിൽ മുഹമ്മദ് ഷമി എറിഞ്ഞ എട്ടാം ഓവറിൽ ഷാൻ മസൂദ് പുൾ ഷോട്ടിന് ശ്രമിച്ചെങ്കിലും ടോപ് എഡ്ജ് ആയി ഫൈൻ ലെഗിൽ ഉണ്ടായിരുന്ന അശ്വിന്റെ കൈകളിൽ ആണ് എത്തിയത്, എന്നാൽ ഡൈവ് ചെയ്തത്തിൽ അശ്വിന് പിഴവ് പറ്റിയിരുന്നു, ബോൾ ഗ്രൗണ്ടിൽ ടച്ച് ചെയ്താണ് താരത്തിന്റെ കൈകളിൽ എത്തിയത് എന്ന് തേർഡ് അമ്പയറുടെ പരിശോധനയിൽ മനസ്സിലായി.
വീഡിയോ കാണാം :