പാകിസ്ഥാനെതിരായ ആവേശ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന്റെ 2 ഓപ്പണർമാരേയും 4ആം ഓവറിനുള്ളിൽ കൂടാരം കയറ്റിയിരിക്കുകയാണ് യുവ പേസർ അർഷ്ദീപ് സിങ്. ആദ്യ ഓവർ ചെയ്യാനെത്തിയ ഭുവനേശ്വർ കുമാർ 1 റൺസ് മാത്രം വഴങ്ങി പാകിസ്ഥാൻ മേൽ സമ്മർദ്ദം ചെലുത്തി.
രണ്ടാം ഓവറിനായി എത്തിയ അർഷ്ദീപ് സിങ് ആദ്യത്തെ പന്തിൽ തന്നെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പൂജ്യത്തിൽ പുറത്താക്കി. അക്കൗണ്ട് തുറക്കും മുമ്പേ ബാബറിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആ ഓവറിൽ 5 റൺസ് മാത്രമാണ് അർഷ്ദീപ് വിട്ടു നൽകിയത്. പിന്നാലെ നാലാം ഓവർ എറിയാനെത്തിയ അർഷ്ദീപ് സിങ് അവസാന പന്തിൽ ഓപ്പണർ റിസ്വാനെയും പുറത്താക്കി.
12 പന്തിൽ 4 റൺസുമായി നിൽക്കെ ഭുവനേശ്വർ കുമാറിന്റെ കൈകളിൽ എത്തിച്ചാണ് റിസ്വാനെ മടക്കിയത്. മത്സരം 7 ഓവർ പിന്നിട്ടപ്പോൾ 2ന് 41 എന്ന നിലയിലാണ്. 20 പന്തിൽ 24 റൺസുമായി ഷാൻ മസൂദും 9 പന്തിൽ 11 റൺസുമായി ഇഫ്തികാർ അഹമ്മദുമാണ് ബാറ്റ് ചെയ്യുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്ക്, അക്സർ പട്ടേൽ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്.
പാകിസ്ഥാൻ– മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഷാൻ മസൂദ്, ശതബ് ഖാൻ, ഹൈദർ അലി, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.