Categories
Cricket Latest News

രാജാവേ നി മുത്താണ് ! ജയത്തിന് ശേഷം കോഹ്‌ലിയെ എടുത്തു പൊക്കി രോഹിത് ; വൈറൽ വീഡിയോ ഇതാ

അവസാന ബോൾ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ ട്വന്റി-20 ലോകകപ്പിലെ വാശിയേറിയ ഇന്ത്യ പാകിസ്താൻ പോരാട്ടത്തിൽ  വിരാട് കോഹ്ലിയുടെ ചിറകിലേറി ഇന്ത്യക്ക് 4 വിക്കറ്റിന്റെ തകർപ്പൻ ജയം, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, പാകിസ്താന്റെ ഓപ്പണിങ് ബാറ്റർ ആയ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കിക്കൊണ്ട് അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാനെയും (4) വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകി.

തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റർമാരെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഷാൻ മസൂദ് ഉം അർധ സെഞ്ച്വറിയുമായി ഇഫ്തിക്കാർ അഹമ്മദ് ഉം (51) പാകിസ്താനെ മുന്നിലേക്ക് നയിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തി തുടക്കത്തിലെ തകർച്ചയിൽ നിന്ന് പാകിസ്താനെ കര കയറ്റി, എന്നാൽ പതിമൂന്നാം ഓവറിൽ മുഹമ്മദ്‌ ഷമി ഇഫ്തിക്കാർ അഹമ്മദിനെ വിക്കറ്റിന് മുന്നിൽ കുടുക്കി, പിന്നീട് വന്നവർക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ പാകിസ്താൻ വീണ്ടും തകർച്ച നേരിട്ടു. അർധ സെഞ്ച്വറി 52* നേടിയ ഷാൻ മസൂദിന്റെ ഇന്നിംഗ്സ് മികവിൽ പാകിസ്താൻ നിശ്ചിത 20 ഓവറിൽ 159/8 എന്ന മാന്യമായ സ്കോറിൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, തുടക്കത്തിൽ തന്നെ കെ. എൽ രാഹുലിനെയും (4) രോഹിത്തിനെയും (4) ഇന്ത്യക്ക് നഷ്ടമായി, പിന്നാലെ സൂര്യകുമാർ യാദവിനെയും (15) അക്സർ പട്ടേലിനെയും (2) മടങ്ങിയതോടെ 31/4 എന്ന നിലയിൽ ഇന്ത്യൻ മുൻ നിര തകർന്നടിഞ്ഞു, എന്നാൽ വിരാട് കോഹ്ലി അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, ഹാർദിക്ക് പാണ്ഡ്യയെ കൂട്ട് പിടിച്ച് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന് അടിത്തറ ആയത് ഈ കൂട്ട് കെട്ട് ആയിരുന്നു.

അവസാന ബോളിലെ സമ്മർദ്ദത്തെ അതിജീവിച്ചു കൊണ്ട് അശ്വിൻ വിജയ റൺ നേടുമ്പോൾ യുദ്ധം ജയിച്ച യോദ്ധാവിനെപ്പോലെ വിരാട് കോഹ്ലി മറുവശത്ത് ഉണ്ടായിരുന്നു, മത്സര ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിരാട് കോഹ്ലിയെ എടുത്ത് പൊക്കിയത് സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറൽ ആയി.

വീഡിയോ :

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *