ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, ഇതോടെ ഗ്രൂപ്പിൽ മുന്നിലെത്താനും സെമി ഫൈനൽ ബർത്ത് ഏറെക്കൂറെ ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു, മഴ കാരണം ബംഗ്ലാദേശിന്റെ ഇന്നിങ്സ് 16 ഓവറാക്കി ചുരുക്കിയിരുന്നു, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോഹ്ലിയും 64*, കെ.എൽ രാഹുലും (50) നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 184/6 എന്ന മികച്ച സ്കോർ നേടാനായി.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ ഇടം പിടിച്ചപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) പെട്ടന്ന് പുറത്തായെങ്കിലും മികച്ച തുടക്കമാണ് കെ. എൽ രാഹുൽ ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറിയുമായി രാഹുൽ തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു, പിന്നാലെ കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.
185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത് ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസിന്റെ റൺ ഔട്ട് ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട് ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.
മത്സരത്തിൽ അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് ആയിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്, രണ്ടാമത്തെ ബോൾ നേരിട്ട നൂറുൾ ഹസൻ ഡീപ് സ്ക്വയർ ലെഗിലേക്ക് കൂറ്റൻ സിക്സ് അടിച്ചതോടെ ബംഗ്ലാദേശ് ഡഗ് ഔട്ട് ഉണർന്നു, അവസാന 2 ബോളിൽ 11 റൺസ് ആയിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്, ഓഫ് സൈഡിൽ യോർക്കർ ലെങ്ത്തിൽ ബോൾ ചെയ്ത അർഷ്ദീപ് സിംഗിന്റെ ബോൾ ഡീപ് പോയിന്റിലേക്ക് മികച്ച ഒരു ഫോർ നേടിക്കൊണ്ട് നൂറുൾ ഹസൻ കളി അവസാന ബോളിലേക്ക് എത്തിച്ചു, അവസാന ബോളിൽ 7 റൺസ് ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്, സിക്സ് അടിച്ചാൽ കളി സൂപ്പർ ഓവറിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ അവസാന ബോളിൽ 1 റൺസ് എടുക്കാനെ നൂറുൾ ഹസ്സന് സാധിച്ചുള്ളു.
ലാസ്റ്റ് ഓവർ ഫുൾ വീഡിയോ :