ക്രിക്കറ്റ് എന്നും ബാറ്റസ്മാന്മാരുടെ ഗെയിം ആണ്. എന്നാൽ ബാറ്റിംഗ് പോലെ തന്നെ പ്രധാനമാണ് ബൌളിംഗ്. പക്ഷെ പല മത്സരം ഫലങ്ങളിലും നിർണായകമാകുന്നത് ഒരു പക്ഷെ ഫീൽഡിങ് ആവും.1999 ലോകകപ്പ് ദക്ഷിണ ആഫ്രിക്കക്ക് നഷ്ടപെടാനുള്ള കാരണം അന്നത്തെ ഫീൽഡിങ് കൊണ്ടാണെന്ന് നമുക്ക് അറിയാം. സെമി ഫൈനലിന് മുന്നേ നടന്ന ഒരു ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്കയോട് ജയിച്ചത് ഗിബ്ബ്സ് സ്റ്റീവ് വോയെ കൈവിട്ടത് കൊണ്ടാണ്. ആ ഒരു മത്സരം വിജയം പിന്നീട് ഓസ്ട്രേലിയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച കഥ ക്രിക്കറ്റ് പ്രേമികളോട് പറയേണ്ടതില്ല.
എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് ഇന്നലെ ശ്രീലങ്ക ഇന്ത്യ ട്വന്റി ട്വന്റി മത്സരത്തിൽ നടന്നതും. ഇന്ത്യ ദയനീയമായി തോൽക്കുമെന്ന് വിചാരിച്ച മത്സരത്തിൽ അക്‌സർ പട്ടേൽ നടത്തിയ ആ പ്രകടനം ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്.എന്നാൽ ഇന്നലെ അക്സറിനെ ആദ്യമേ തന്നെ പുറത്താക്കാനുള്ള സുവർണവസരം ലങ്ക പാഴാക്കിയിരുന്നു. അക്സർ എട്ടു റൺസിൽ നിൽകുമ്പോളാണ് സംഭവം.എന്താണ് ആ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.
മത്സരത്തിലെ 12 ആം ഓവറിലെ നാലാമത്തെ പന്തിലാണ് സംഭവം. ചാമികയാണ് ബൗളേർ. സൂര്യകുമാറാണ് ബോൾ നേരിടുന്നത്.സൂര്യ ബോൾ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ എഡ്ജ് എടുത്തു. കീപ്പർ ക്യാച്ചിന് ശ്രമിച്ചു. പക്ഷെ കീപ്പർക്ക് ബൗളിന് അടുത്ത് എത്താൻ സാധിച്ചില്ല.എന്നാൽ അക്സർ റൺ എടുക്കാൻ വേണ്ടി ഓടി. അദ്ദേഹം കീപ്പർ എൻഡിൽ എത്തി. കുശാൽ ബൗൾ ബൗളേർ എൻഡിലേക്ക് എറിഞ്ഞു. ചാമിക വളരെ എളുപ്പത്തിൽ ബോൾ സ്വീകരിച്ചു റൺ ഔട്ട് ആക്കാൻ ശ്രമിക്കേണ്ടതിന് പകരം ബൗൾ ത്രോ ചെയ്യുന്നു.ബൗൾ സ്റ്റമ്പിൽ കൊള്ളാതെ പോകുന്നു. ഈ ഒരു സമയത്ത് അക്‌സർ വെറും എട്ടു റൺസിൽ നിൽക്കുകയായിരുന്നു.മത്സരത്തിൽ അദ്ദേഹം 31 പന്തിൽ 65 റൺസ് സ്വന്തമാക്കിയെങ്കിലും ലങ്ക 16 റൺസിന് വിജയിച്ചു.
വീഡിയൊ :