ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ പതിപ്പ് ആരംഭിച്ചതോടെ ആരാധകർ ഏറെ കാത്തിരുന്നത് ചെന്നൈ ബാംഗ്ലൂർ മുംബൈ ടീമുകളുടെ മത്സരത്തിന് വേണ്ടിയാണ്. ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നത് ഏറെ ആവേശത്തോടെയാകും ആരാധകർ കാണുക. ഈ ആവേശത്താൽ തന്നെയാണ് മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേയെർസ് മത്സരം ഓരോ ക്രിക്കറ്റ് ആരാധകരും വീക്ഷിച്ചത്.
രോഹിത്തും കോഹ്ലിയും നേർക്ക് നേർ വന്നപ്പോൾ ഈ തവണ വിജയം കോഹ്ലിക്ക് ഒപ്പം.172 റൺസ് എന്നാ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കോഹ്ലിയുടെ ബാംഗ്ലൂർ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.49 പന്തിൽ 82 റൺസാണ് കോഹ്ലി നേടിയത്.ആറ് ഫോറും അഞ്ചു സിക്സും ഈ ഇന്നിങ്സിൽ ഉൾപെടും.ഓപ്പൺറായി ഇറങ്ങി വന്ന സിക്സ് അടിച്ചു കൊണ്ടാണ് കോഹ്ലി ബാംഗ്ലൂറിനെ വിജയതീരത്തേക്ക് എത്തിച്ചത്.
16 മത്തെ ഓവറിൽ രണ്ടാമത്തെ പന്തിൽ തന്നെ കോഹ്ലി വിജയ സിക്സെർ സ്വന്തമാക്കി. ലോങ്ങ് ഓണിലേക്ക് പായിച്ച സിക്സർ കോഹ്ലി ഈ വർഷം രണ്ടും കല്പിച്ചു തന്നെയാണെന്ന് ഉള്ളതിന്റെ തെളിവ് തന്നെയാണ്.നേരത്തെ ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് മുംബൈ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ബാംഗ്ലൂർ ബൗളേർമാർ അവസരത്തിന് ഒത്തു ഉയർന്നുവെങ്കിൽ മുംബൈ യുവ താരം തിലക് വർമ്മയുടെ ഗംഭീര ബാറ്റിംഗ് പ്രകടനം മുംബൈ സ്കോർ 171 ൽ എത്തിച്ചു.43 പന്തിൽ 84 റൺസ് സ്വന്തമാക്കിയത്. ഡ്യൂ പ്ലീസ്സസും കോഹ്ലിയും മുംബൈ ബൗളേർമാരെ നിഷ്പ്രഭം ആക്കിയപ്പോൾ ബാംഗ്ലൂറിന് 8 വിക്കറ്റ് വിജയം.